ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ടിവിഎസ് സ്പോര്‍ട്ട്

നിര്‍മ്മാതാക്കളായ ടിവിഎസില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ മോഡലാണ് സ്പോര്‍ട്ട്. അടുത്തിടെയാണ് ബിഎസ് VI-ലേക്ക് നവീകരിച്ച പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്.

ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ടിവിഎസ് സ്പോര്‍ട്ട്

തങ്ങളുടെ 110 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചതായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്ന മോഡല്‍ എന്ന റെക്കോര്‍ഡാണ് മോഡലിനെ തേടിയെത്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ടിവിഎസ് സ്പോര്‍ട്ട്

110.12 കിലോമീറ്റര്‍ മൈലേജ് കുറിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ബൈക്ക് ഇടംപിടിച്ചിരിക്കുന്നത്. ഇതോടെ 2019-ലെ മുന്‍ റെക്കോര്‍ഡിനെ മറികടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 76.40 കിലോമീറ്ററായിരുന്നു പഴയ റെക്കോര്‍ഡ്.

MOST READ: പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ടിവിഎസ് സ്പോര്‍ട്ട്

യുണൈറ്റഡ് ഇന്ത്യ റൈഡ് സീരീസിന്റെ ഭാഗമായി 2020 ഓഗസ്റ്റ് 8 നും 13 നും ഇടയില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച പവിത്ര പത്രോയാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 54 ലാപ്പുകളിലായി 1021.90 കിലോമീറ്റര്‍ ദൂരമാണ് പട്രോ ടിവിഎസ് സ്‌പോര്‍ട്ടില്‍ സഞ്ചരിച്ചത്, ഇതിനായി 9.28 ലിറ്റര്‍ ഇന്ധനം ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ടിവിഎസ് സ്പോര്‍ട്ട്

കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് നവീകരിച്ച ബൈക്കിനെ വിപണയില്‍ എത്തിച്ചിരിക്കുന്നത്. 109.7 സിസി ബിഎസ് VI എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ടിവിഎസ് സ്പോര്‍ട്ട്

ഈ എഞ്ചിന്‍ 8.29 bhp കരുത്തും 8.7 Nm torque ഉം സൃഷ്ടിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഇടംപിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ മൈലേജും ബൈക്കില്‍ കമ്പനി അവകാശപ്പെടുന്നു.

ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ടിവിഎസ് സ്പോര്‍ട്ട്

പഴയ പതിപ്പിനെക്കാള്‍ മൈലേജ് 15 ശതമാനം കൂടിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 99 സിസി ആയിരുന്നു പഴയ ബിഎസ് IV എഞ്ചിന്‍. 7.48 bhp കരുത്തും 7.5 Nm torque ഉം ആയിരുന്നു ഈ എഞ്ചിന്‍ സൃഷ്ടിച്ചിരുന്നത്.

MOST READ: ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ടിവിഎസ് സ്പോര്‍ട്ട്

പുത്തന്‍ മോഡലിന്റെ ഭാരവും 1.5 കിലോഗ്രാം കൂടിയിട്ടുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സും 170 mm ല്‍ നിന്നും 175 mm ആയി വര്‍ദ്ധിപ്പിച്ചു.

ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ടിവിഎസ് സ്പോര്‍ട്ട്

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ട്യൂബ്ലെസ്സ് ടയറുകളും പുതിയ ബൈക്കിന്റെ സവിശേഷതകളാണ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട സ്പ്രിംഗ് ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. സുരക്ഷയ്ക്കായി മുന്നില്‍ 30 mm ഡ്രം ബ്രേക്കും പിന്നില്‍ 110 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്.

MOST READ: IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ടിവിഎസ് സ്പോര്‍ട്ട്

കോമ്പി ബ്രേക്ക് സംവിധാനവും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. വോള്‍കാനോ റെഡ്, മെര്‍ക്കുറി ഗ്രേ എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളിലും ബ്ലാക്ക്/റെഡ്, വൈറ്റ്/പര്‍പ്പിള്‍, വൈറ്റ്/റെഡ് എന്നീ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

Most Read Articles

Malayalam
English summary
TVS Sport Enters Asia Book Of Records, Registers Highest Fuel-Efficiency. Read in Malayalam.
Story first published: Thursday, September 24, 2020, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X