ടിവിഎസ് വിക്‌ടർ ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് അടുത്തിടെ തങ്ങളുടെ ശ്രേണിയിലെ മോഡലുകളുടെ ബിഎസ്-VI പതിപ്പുകളെയെല്ലാം വിപണിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ നവീകരണത്തിൽ വിട്ടുപോയ മോഡലുകളിൽ ഒന്നാണ് കമ്മ്യൂട്ടർ ശ്രേണിയിലെ ബ്രാൻഡിനറെ സാന്നിധ്യമായ വിക്‌ടർ.

ടിവിഎസ് വിക്‌ടർ ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

എന്നാൽ ടിവിഎസ്‌ വിക്‌ടർ ബിഎസ്-VI പതിപ്പിന്റെ അവതരണം കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഎസ്-VI മോഡലുകളുടെ പട്ടിക ബ്രാൻഡ് പുറത്തുവിട്ടതിൽ നിന്നുമാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ അവതരണത്തെ കുറിച്ച് സൂചന ലഭിച്ചത്.

ടിവിഎസ് വിക്‌ടർ ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

അതിൽ ടിവിഎസ് അപ്പാച്ചെ RTR160,അപ്പാച്ചെ RTR180, അപ്പാച്ചെ RTR160 4V,അപ്പാച്ചെ RTR200 4V, അപ്പാച്ചെ RR310, ജുപ്പിറ്റർ, എൻടോർഖ് 125, സ്‌കൂട്ടി പെപ് പ്ലസ്, XL100, ടിവി‌എസ് സ്പോർട്ട്, സ്റ്റാർട്ട് സിറ്റി പ്ലസ്, റേഡിയൻ എന്നിവ ഉൾപ്പെടുന്നു.

MOST READ: ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

ടിവിഎസ് വിക്‌ടർ ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

ടിവിഎസിൽ നിന്നുള്ള മറ്റ് മോട്ടോർസൈക്കിളുകളെപ്പോലെ തന്നെ ഏറെ പ്രചാരം നേടിയ മോഡലുകളിൽ ഒന്നാണ് വിക്‌ടർ. കമ്പനിയുടെ ഉൽ‌പ്പന്ന ശ്രേണിയിൽ വിക്‌ടർ, സെസ്റ്റ് 110 എന്നവയ്ക്ക് ഇതുവരെ അവരുടെ ബി‌എസ്-VI പരിഷ്ക്കരണം ലഭിച്ചിട്ടില്ല.

ടിവിഎസ് വിക്‌ടർ ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

എന്നാൽ വിക്‌ടർ, സെസ്റ്റ് 110 എന്നിവയുടെ നവീകരിച്ച പതിപ്പുകളുടെ വിശദാംശങ്ങൾ ഉടൻ പങ്കിടുമെന്ന് വാർത്താ കുറിപ്പിൽ ടിവിഎസ് പരാമർശിച്ചു.

MOST READ: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

ടിവിഎസ് വിക്‌ടർ ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

വർഷങ്ങളായി വിൽപ്പനക്ക് എത്തുന്ന വിക്‌ടർ കാലത്തിനൊത്ത മാറ്റങ്ങളുമായി വിപണിയിൽ തുടരുമ്പോൾ മാന്യമായ വിൽപ്പനയാണ് കൈവരിക്കുന്നത്. നിലവിൽ ബിഎസ്-IV പതിപ്പിൽ 109.7 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്ക് ഉപയോഗിക്കുന്നത്.

ടിവിഎസ് വിക്‌ടർ ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

ഇത് 6,000 rpm-ൽ പരമാവധി 9.6 bhp കരുത്തും 9.4 Nm torque ഉം ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എയർ-കൂൾഡ് യൂണിറ്റ് നാല് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ടിവി‌എസ് വിക്‌ടർ ബി‌എസ്-VI ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുമായാകും വിപണിയിൽ ഇനി ഇടംപിടിക്കുക.

MOST READ: ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ടിവിഎസ് വിക്‌ടർ ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

പരിഷ്ക്കരണത്തിൽ മോട്ടോർസൈക്കിളിന്റെ പവർ ഔട്ട്പുട്ട് കണക്കുളിൽ മാറ്റങ്ങൾ വന്നേക്കാം. സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹസാർഡ് ലാമ്പുകൾ, പൈലറ്റ് ലാമ്പുകൾ, സ്റ്റൈലിഷ് എക്‌സ്‌ഹോസ്റ്റ്, നീളവും വിശാലവുമായ സീറ്റ്, ട്യൂബ്‌ലെസ് ടയറുകളുള്ള അലോയ് വീലുകൾ എന്നിവ ടിവിഎസ് മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

ടിവിഎസ് വിക്‌ടർ ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

ബി‌എസ്-VI എഞ്ചിനൊപ്പം ടിവി‌എസ് ചില പുതിയ സവിശേഷതകളും കളർ ഓപ്ഷനുകളും അവതരിപ്പിച്ചാൽ‌ വിക്‌ടറിനെ അത് കൂടുതൽ ആകർഷമാക്കാൻ സഹായിക്കും. നിലവിൽ 54,042 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
TVS Victor BS6 launch confirmed. Read in Malayalam
Story first published: Monday, May 18, 2020, 10:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X