സ്‌കൂട്ടി സെറ്റ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

ടിവിഎസ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI സ്‌കൂട്ടി സെറ്റ് 110. അടുത്തിടെയാണ് പെപ് പ്ലസിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

സ്‌കൂട്ടി സെറ്റ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

പുതിയ ബിഎസ് VI സ്‌കൂട്ടി സെറ്റ് 110 -ന്റെ വില വിരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉടന്‍ വിപണിയില്‍ എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കളര്‍ ഓപ്ഷനിലാണ് നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പ് വിപണിയില്‍ എത്തുന്നത്.

സ്‌കൂട്ടി സെറ്റ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

എന്നാല്‍ പുതിയ പതിപ്പിനെ അവതരിപ്പിക്കുമ്പോള്‍ പുതിയ കളര്‍ ഓപ്ഷനും അവതരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. മുന്‍ മോഡലില്‍ നിന്നും വ്യത്യസ്തമായി ഫീച്ചറുകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

സ്‌കൂട്ടി സെറ്റ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, പാര്‍ക്കിങ് ബ്രേക്ക്, ഡ്യുവല്‍ ടോണ്‍ സീറ്റ് കവര്‍ എന്നിവയൊക്കെ പുതിയ ബൈക്കിന്റെ സവിശേഷതകളില്‍ ഇടംപിടിക്കും.

സ്‌കൂട്ടി സെറ്റ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

എഞ്ചിന്‍ നവീകരിക്കുന്നതിന് പുറമേ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും വാഹനത്തില്‍ ഇടംപിടിച്ചേക്കും. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഉള്‍പ്പെടുത്തുമ്പോള്‍ വാഹനത്തിന്റെ മൈലേജിലും വര്‍ധനവ് ഉണ്ടായേക്കാം.

MOST READ: മോഡലുകൾക്ക് 5000 രൂപ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

സ്‌കൂട്ടി സെറ്റ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

109.7 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് സ്‌കൂട്ടി സെസ്റ്റ് 110 നിലവില്‍ വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 7.8 bhp കരുത്തും 5,500 rpm -ല്‍ 8.4 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

സ്‌കൂട്ടി സെറ്റ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

സസ്പെന്‍ഷന് വേണ്ടി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് മോണോഷോക്കുമാണ് സ്‌കൂട്ടറില്‍ ഇടംപിടിക്കുന്നത്. ഡ്രം ബ്രേക്കുകളാണ് സ്‌കൂട്ടി സെസ്റ്റ് 110 -ല്‍ ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്.

MOST READ: കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

സ്‌കൂട്ടി സെറ്റ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

110 mm ബ്രേക്ക് മുന്നില്‍ ഇടംപിടിക്കുമ്പോള്‍ 130 mm യൂണിറ്റാണ് പിന്നില്‍ ഇടംപിടിക്കുന്നത്. 19 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് ഒരുങ്ങുന്ന മോഡലില്‍ യുഎസ്ബി ചാര്‍ജ്ജര്‍ ഇടംപിടിക്കുന്നുണ്ട്.

സ്‌കൂട്ടി സെറ്റ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പഴയ പതിപ്പില്‍ നിന്നും 7,000 രൂപ മുതല്‍ 8,000 രൂപയുടെ വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് സ്‌കൂട്ടി പെപ് പ്ലസിന്റെ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കുന്നത്.

MOST READ: വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

സ്‌കൂട്ടി സെറ്റ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

50,757 രൂപയാണ് പുതിയ പതിപ്പിന്റെ വിപണിയിലെ വില. പഴയ ബിഎസ് IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6,700 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
English summary
TVS Scooty Zest 110 BS6 To Be Launched In India Soon. Read in Malayalam.
Story first published: Tuesday, April 21, 2020, 9:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X