പ്രധാന നഗരങ്ങളില്‍ ആയിരത്തിലധികം ഇവികള്‍; ലിഥിയം അര്‍ബന്‍ ടെക്‌നോളജീസുമായി കൈകോര്‍ത്ത് യൂബര്‍

ഇലക്ട്രിക് വെഹിക്കിള്‍ ഫ്‌ലീറ്റ് ഓപ്പറേറ്റര്‍ ലിഥിയം അര്‍ബന്‍ ടെക്‌നോളജീസുമായി സഹകരണം പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് പ്ലാറ്റ്‌ഫോമായ യൂബര്‍. രാജ്യത്ത് ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാന നഗരങ്ങളില്‍ ആയിരത്തിലധികം ഇവികള്‍; ലിഥിയം അര്‍ബന്‍ ടെക്‌നോളജീസുമായി കൈകോര്‍ത്ത് യൂബര്‍

ഡല്‍ഹി-NCR, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ ആയിരത്തിലധികം ഇവികള്‍ വിന്യസിക്കുമെന്നും പങ്കാളിത്തത്തിന് ശേഷം ഇരുകൂട്ടരും പ്രഖ്യാപിച്ചു. മഹീന്ദ്ര e-വെരിറ്റോ, ടാറ്റ ടിഗോര്‍ ഇവി തുടങ്ങിയ നൂറിലധികം ഇലക്ട്രിക് വാഹനങ്ങള്‍ ഇതിനകം തന്നെ പ്ലാറ്റ്ഫോമില്‍ വിന്യസിച്ചിട്ടുണ്ടെന്ന് യൂബര്‍ പറഞ്ഞു.

പ്രധാന നഗരങ്ങളില്‍ ആയിരത്തിലധികം ഇവികള്‍; ലിഥിയം അര്‍ബന്‍ ടെക്‌നോളജീസുമായി കൈകോര്‍ത്ത് യൂബര്‍

അടുത്ത 12 മാസത്തിനുള്ളില്‍ ലിഥിയം ഇവികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ഇലക്ട്രിക് വാഹനങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചു.

MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി പുതിയ "മെയ്‌ഡ് ഇൻ ഇന്ത്യ" C21 സിട്രൺ എസ്‌യുവി

പ്രധാന നഗരങ്ങളില്‍ ആയിരത്തിലധികം ഇവികള്‍; ലിഥിയം അര്‍ബന്‍ ടെക്‌നോളജീസുമായി കൈകോര്‍ത്ത് യൂബര്‍

'യൂലു, മഹീന്ദ്ര, സണ്‍ മൊബിലിറ്റി എന്നിവയുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിനുശേഷം, ഈ സ്ഥലത്തെ നാലാമത്തെ പങ്കാളിത്തമാണിത്, മികച്ച മൊബിലിറ്റി നല്‍കാനും ഹരിത നഗരങ്ങള്‍ നിര്‍മ്മിക്കാനും ആരോഗ്യകരമായ ജീവിതം സൃഷ്ടിക്കാനും യൂബര്‍ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും'' യൂബര്‍ ഇന്ത്യ, സൗത്ത് പ്രസിഡന്റ് പ്രഭീത് സിംഗ് പറഞ്ഞു.

പ്രധാന നഗരങ്ങളില്‍ ആയിരത്തിലധികം ഇവികള്‍; ലിഥിയം അര്‍ബന്‍ ടെക്‌നോളജീസുമായി കൈകോര്‍ത്ത് യൂബര്‍

തെരഞ്ഞെടുത്ത നഗരങ്ങളിലെ ലിഥിയത്തിന്റെ ചാര്‍ജിംഗ് ഹബുകള്‍ക്ക് ഒരേസമയം ഒന്നിലധികം കാറുകളും ബസുകളും ചാര്‍ജ് ചെയ്യാനുള്ള ശേഷിയുണ്ട്. ഒരു ഫാസ്റ്റ് ചാര്‍ജറിന് 90 മിനിറ്റിനുള്ളില്‍ ഒരു സെഡാന്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെങ്കിലും, സ്ലോ ചാര്‍ജറിന് 8 മുതല്‍ 9 മണിക്കൂറിനുള്ളില്‍ അത് ചെയ്യാന്‍ സാധിക്കും.

MOST READ: സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

പ്രധാന നഗരങ്ങളില്‍ ആയിരത്തിലധികം ഇവികള്‍; ലിഥിയം അര്‍ബന്‍ ടെക്‌നോളജീസുമായി കൈകോര്‍ത്ത് യൂബര്‍

'യൂബറുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിന് ഓരോ നഗരത്തിലെയും കാറുകള്‍ ഉള്‍ക്കൊള്ളുന്ന ഇലക്ട്രിക് കിലോമീറ്ററുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രത്യേകിച്ചും പങ്കിട്ട സമ്പദ്വ്യവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് ലിഥിയം അര്‍ബന്‍ ടെക്‌നോളജീസിന്റെ സഹസ്ഥാപകനും സിഇഒയുമായ അശ്വിന്‍ മഹേഷ് പറഞ്ഞു.

പ്രധാന നഗരങ്ങളില്‍ ആയിരത്തിലധികം ഇവികള്‍; ലിഥിയം അര്‍ബന്‍ ടെക്‌നോളജീസുമായി കൈകോര്‍ത്ത് യൂബര്‍

2019-ലെ 'ഐക്യുഎയര്‍' റാങ്കിംഗ് പ്രകാരം, ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14 എണ്ണം ഇന്ത്യയിലാണ്. ഔട്ട്ഡോര്‍, ഇന്‍ഡോര്‍ വായു മലിനീകരണത്തിന്റെ എക്‌സ്‌പോഷര്‍ 2017-ല്‍ ഇന്ത്യയില്‍ 1.2 ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമായതായി സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

MOST READ: എസ്-ക്രോസ് പ്ലസ് വേരിയന്റ് അവതരിപ്പിച്ച് മാരുതി; വില 8.39 ലക്ഷം രൂപ

പ്രധാന നഗരങ്ങളില്‍ ആയിരത്തിലധികം ഇവികള്‍; ലിഥിയം അര്‍ബന്‍ ടെക്‌നോളജീസുമായി കൈകോര്‍ത്ത് യൂബര്‍

അതേസമയം രാജ്യത്ത് 24×7 ഓട്ടോ റെന്റല്‍ സര്‍വീസ് ആരംഭിക്കുമെന്ന് യൂബര്‍ പ്രഖ്യാപിച്ചു. ഡല്‍ഹി-NCR, മുംബൈ എന്നിവയുള്‍പ്പെടെ ആറ് നഗരങ്ങളില്‍ നിലവില്‍ ഈ സേവനം ലഭ്യമാകും.

പ്രധാന നഗരങ്ങളില്‍ ആയിരത്തിലധികം ഇവികള്‍; ലിഥിയം അര്‍ബന്‍ ടെക്‌നോളജീസുമായി കൈകോര്‍ത്ത് യൂബര്‍

ഒരു യാത്രയില്‍ ഒന്നിലധികം സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നതിന് സ്വാതന്ത്ര്യത്തോടെ മണിക്കൂറുകളോളം ഒരു ഓട്ടോയും അതിന്റെ ഡ്രൈവറേയും ബുക്ക് ചെയ്യാന്‍ ഉപയോക്താക്കളെ ഈ പദ്ധതി അനുവദിക്കും. രാജ്യത്ത് ഓട്ടോകള്‍ വഴി യാത്ര ചെയ്യാനുള്ള ഓപ്ഷന്‍ യൂബര്‍ ഇതിനകം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്, പക്ഷേ മണിക്കൂറുകളോളം ഓട്ടോ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇതാദ്യമാണ്.

Most Read Articles

Malayalam
English summary
Uber Partners With Lithium Urban Technologies. Read in Malayalam.
Story first published: Friday, October 9, 2020, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X