2021 മോൺസ്റ്ററിന്റെ ആദ്യ ടീസർ ചിത്രം പങ്കുവെച്ച് ഡ്യുക്കാട്ടി; അരങ്ങേറ്റം ഡിസംബർ രണ്ടിന്

കുറച്ചുകാലമായി ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ 2021 മോഡലിന്റെ അണിയറയിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ ബൈക്ക് അധികം വൈകാതെ വിപണിയിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

2021 മോൺസ്റ്ററിന്റെ ആദ്യ ടീസർ ചിത്രം പങ്കുവെച്ച് ഡ്യുക്കാട്ടി; അരങ്ങേറ്റം ഡിസംബർ രണ്ടിന്

അതിന്റെ ഭാഗമായി 2021 മോൺസ്റ്ററിന്റെ ഔദ്യോഗിക ടീസർ ചിത്രം കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. പുതിയ മോട്ടോർ‌സൈക്കിളിന്റെ ഫ്യുവൽ ടാങ്കാണ് ചിത്രത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

2021 മോൺസ്റ്ററിന്റെ ആദ്യ ടീസർ ചിത്രം പങ്കുവെച്ച് ഡ്യുക്കാട്ടി; അരങ്ങേറ്റം ഡിസംബർ രണ്ടിന്

ബോൾഡ് ഡെക്കലുകൾ‌ വഹിക്കുന്ന ഫ്യുവൽ ടാങ്കിൽ ‘ഡ്യുക്കാട്ടി' ബ്രാൻഡ് നെയിം ചുവപ്പ് നിറത്തിൽ പൂർത്തിയാക്കിയപ്പോൾ ‘മോൺസ്റ്റർ' എന്ന മോഡൽ നെയിം കറുപ്പ് നിറത്തിലാണ് ബ്രിട്ടീഷ് ബ്രാൻഡ് നൽകിയിരിക്കുന്നത്.

MOST READ: ഥാറിന് ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ സ്റ്റാൻഡേർഡാക്കാൻ മഹീന്ദ്ര

2021 മോൺസ്റ്ററിന്റെ ആദ്യ ടീസർ ചിത്രം പങ്കുവെച്ച് ഡ്യുക്കാട്ടി; അരങ്ങേറ്റം ഡിസംബർ രണ്ടിന്

ഡ്യുക്കാട്ടി മോൺസ്റ്ററിൽ ഡിസൈൻ മാറ്റങ്ങളും കൂടുതൽ ആംഗുലറും ആക്രമണാത്മകവുമായി കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ക്ലാസിക് റൗണ്ട്, ലോ-സ്ലംഗ് ഹെഡ്‌ലാമ്പ്, ബ്രോഡ് ഫ്യൂവൽ ടാങ്ക് ഡിസൈൻ എന്നിവ പുതിയ ശൈലിയിൽ മുന്നോട്ടുകൊണ്ടുപോകും.

2021 മോൺസ്റ്ററിന്റെ ആദ്യ ടീസർ ചിത്രം പങ്കുവെച്ച് ഡ്യുക്കാട്ടി; അരങ്ങേറ്റം ഡിസംബർ രണ്ടിന്

2021 ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ ഫ്യുവൽ ടാങ്ക് നിലവിലെ മോഡലുകളേക്കാൾ കൂടുതൽ സ്കൾപ്പഡ് ശൈലിയാണ് മുമ്പോട്ടുകൊണ്ടുപോകുന്നത് എന്ന് ടീസർ ചിത്രത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്ന മറ്റൊരു വിശദാംശമാണ്.

MOST READ: സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റവുമായി 2021 യമഹ ഡിലൈറ്റ് വിപണിയിൽ

2021 മോൺസ്റ്ററിന്റെ ആദ്യ ടീസർ ചിത്രം പങ്കുവെച്ച് ഡ്യുക്കാട്ടി; അരങ്ങേറ്റം ഡിസംബർ രണ്ടിന്

മുൻ റിപ്പോർട്ടുകൾ പ്രകാരം 2021 ഡ്യുക്കാട്ടി മോൺസ്റ്ററിലെ ഏറ്റവും വലിയ മാറ്റം നിലവിലെ മോഡലുകളുടെ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനെ മാറ്റിസ്ഥാപിക്കുന്ന പുതിയ കാസ്റ്റ് അലുമിനിയം ഫ്രെയിമാണ്. ഇത് മോട്ടോർസൈക്കിളിന്റെ രൂപകൽപ്പനയിൽ നിന്നുള്ള ഒരു വലിയ ചുവടുവെപ്പാണ്.

2021 മോൺസ്റ്ററിന്റെ ആദ്യ ടീസർ ചിത്രം പങ്കുവെച്ച് ഡ്യുക്കാട്ടി; അരങ്ങേറ്റം ഡിസംബർ രണ്ടിന്

ഈ പുനരവലോകനം മോട്ടോർസൈക്കിളിന്റെ ഭാരം കുറയ്ക്കുക മാത്രമല്ല കൂടുതൽ ചടുലമാക്കുകയും എതിരാളികളായ കെടിഎം 890 ഡ്യൂക്ക്, യമഹ MT-09, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ എന്നിവയ്ക്ക് തുല്യമാക്കുകയും ചെയ്യും.

MOST READ: നവീകരിച്ച Z H2 SE ആഗോളതലത്തില്‍ അവതരിപ്പിച്ച് കവസാക്കി

2021 മോൺസ്റ്ററിന്റെ ആദ്യ ടീസർ ചിത്രം പങ്കുവെച്ച് ഡ്യുക്കാട്ടി; അരങ്ങേറ്റം ഡിസംബർ രണ്ടിന്

പുതിയ മോൺസ്റ്റർ ഒരു ലിക്വിഡ്-കൂൾഡ് എഞ്ചിനിലാകും നിരത്തിലെത്തുകയെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും എഞ്ചിൻ ശേഷി, പവർ കണക്കുകൾ എന്നിവ സംബന്ധിച്ച കൃത്യമായ വിശദാംശങ്ങൾ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

2021 മോൺസ്റ്ററിന്റെ ആദ്യ ടീസർ ചിത്രം പങ്കുവെച്ച് ഡ്യുക്കാട്ടി; അരങ്ങേറ്റം ഡിസംബർ രണ്ടിന്

പുതുക്കിയ ട്വിൻ-ബാരൽ എക്‌സ്‌ഹോസ്റ്റ് സംവിധാനവും പുതിയ മോട്ടോർസൈക്കിളിൽ ഉണ്ടാകും. ഡിസംബർ രണ്ടിന് ലോക പ്രീമിയറിന്റെ അഞ്ചാമത്തെയും അവസാനത്തെയും എപ്പിസോഡിൽ ഡ്യുക്കാട്ടി പുതിയ മോൺസ്റ്റർ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Upcoming 2021 Ducati Monster Teased. Read in Malayalam
Story first published: Friday, November 27, 2020, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X