2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

കെടിഎം ഉടൻ തന്നെ തങ്ങളുടെ 1290 സൂപ്പർ അഡ്വഞ്ചർ R, സൂപ്പർ അഡ്വഞ്ചർ S മോഡലുകളുടെ 2021 പതിപ്പ് പുറത്തിറക്കും. ഓസ്ട്രിയൻ ബ്രാൻഡിൽ നിന്നുള്ള മുൻനിര അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളുടെ രണ്ട് വകഭേദങ്ങളുടെയും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

2021 കെടിഎം സൂപ്പർ അഡ്വഞ്ചർ R, സൂപ്പർ അഡ്വഞ്ചർ S എന്നിവയ്ക്ക് റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റം ലഭിക്കും എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

എതിരാളി ബ്രാൻഡുകളായ ഡ്യുക്കാട്ടി, ബി‌എം‌ഡബ്ല്യു എന്നിവയും അടുത്തിടെ തങ്ങളുടെ ബൈക്കുകളിലേക്ക് ഈ സാങ്കേതികവിദ്യ എത്തുമെന്ന് സ്വീകരിച്ചതിനാൽ ഇത് അത്ര വലിയ ആശ്ചര്യമായി തോന്നുകയില്ല.

MOST READ: കാത്തിരിപ്പിന് വിരാമം; ടെസ്‌ല മോഡൽ 3 ഇന്ത്യൻ വിപണിയിലേക്ക്

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

വാസ്തവത്തിൽ ഡ്യുക്കാട്ടിയുടെ പുതിയ മൾട്ടിസ്ട്രാഡ V4 ഇതിനകം തന്നെ റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് പുറത്തിറക്കിയിട്ടുണ്ട്.

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

കൂടാതെ 2021 മോഡൽ ഡിസൈൻ അപ്‌ഗ്രേഡുകളും വഹിക്കും. അതിൽ ഏറ്റവും വലുത് താഴ്ന്ന സ്ലംഗ് ഫ്യുവൽ ടാങ്ക് ആയിരിക്കും. കെടിഎം 790/890 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിൽ ഇതിനകം കണ്ട സവിശേഷതയാണിത്.

MOST READ: വരാനിരിക്കുന്ന ജീപ്പ് ഏഴ് സീറ്റർ എസ്‌യുവി കോമ്പസ് നെയിംപ്ലേറ്റ് ഉപയോഗിക്കില്ല

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

പരിഷ്ക്കരണങ്ങൾ ഇവിടെ അവസാനിക്കുന്നില്ല എന്നതും സ്വാഗതാർഹമാണ്. റിപ്പോർട്ട് അനുസരിച്ച് 1290 സൂപ്പർ അഡ്വഞ്ചർ R വേരിയന്റിന്റെ 2021 ആവർത്തനത്തിന് ട്യൂബ്‌ലെസ് ടയർ അനുയോജ്യമായ വയർ-സ്‌പോക്ക് വീലുകൾ ലഭിക്കും. മറുവശത്ത് S വേരിയൻറ് അലോയ് വീലുകൾ ഉപയോഗിക്കുന്നത് തുടരും.

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ നവീകരണം ഫ്യുവൽ ടാങ്ക് ശേഷി ബാധിക്കപ്പെടില്ല. അതോടൊപ്പം ഇലക്ട്രോണിക്കായി തുറക്കാവുന്ന ക്യാപ്പും മുൻവശത്ത് യുഎസ്ബി സോക്കറ്റുള്ള ചെറിയ സ്റ്റോറേജ് കമ്പാർട്ടുമെന്റും മോട്ടോർസൈക്കിളിൽ എത്തും. രണ്ട് ബൈക്കുകളിലും കുറഞ്ഞ സീറ്റ് ഉയരം ഉണ്ടായിരിക്കും. ഇത് ഉയരം കുറഞ്ഞവർക്കും എളുപ്പത്തിൽ ബൈക്ക് ഉപയോഗിക്കാൻ സാധ്യമാക്കും.

MOST READ: വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

മെക്കാനിക്കൽ വശത്തേക്ക് നോക്കിയാൽ മോട്ടോർ രണ്ട് കാറ്റലറ്റിക് കൺവെർട്ടറുകൾ, പുനർനിർമിച്ച എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ഇരട്ട റേഡിയേറ്റർ ലേഔട്ട് എന്നിവ വാഗ്ദാനം ചെയ്യും. വി-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 158 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കും.

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

ബ്രെംബോ ബ്രേക്കുകൾ, സെമി ആക്റ്റീവ് സസ്പെൻഷൻ സജ്ജീകരണം തുടങ്ങിയ സവിശേഷതകൾ 2020 മോഡലിൽ നിന്ന് കെടിഎം മുന്നോട്ട് കൊണ്ടുപോകും. ഇലക്ട്രോണിക് പാക്കേജിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എബിഎസ്, മെലിഞ്ഞ സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ, തെരഞ്ഞെടുക്കാവുന്ന റൈഡിംഗ് മോഡുകൾ എന്നിവയും ഉൾപ്പെടും.

MOST READ: സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമായി 2021 മോഡലിൽ പുതിയ ഏഴ് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും കെടിഎം അവതരിപ്പിക്കും. 1290 സൂപ്പർ അഡ്വഞ്ചർ R, സൂപ്പർ അഡ്വഞ്ചർ S മോഡലുകളുടെ 2021 മോഡലുകളുടെ അവതരണത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ മോഡലുകൾ ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

എന്തായാലും ബ്രാൻഡിന്റെ മുൻ‌നിര അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ എത്താൻ സാധ്യതയില്ലെങ്കിലും കെടിഎം രാജ്യത്ത് ആർ‌സി സീരീസ് നവീകരിക്കാൻ ഒരുങ്ങുകയാണ്. അതോടൊപ്പം പുതുക്കിയ RC125, RC200, RC390 എന്നിവ ഉടൻ‌ തന്നെ വിപണിയിലേക്ക് എത്തും.

Source: Motorcycle

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Upcoming 2021 Model KTM 1290 Super Adventure Details Leaked. Read in Malayalam
Story first published: Tuesday, December 29, 2020, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X