കാഴ്ച്ചയിൽ 200 മോഡലിന് സമൻ; 2021 ഡ്യൂക്ക് 125 വിപണിയിലേക്ക്, കൂട്ടിന് കിടിലൻ മാറ്റങ്ങളും

കെടിഎം ഡ്യൂക്ക് നിരയിലെ ഏറ്റവും ചെറിയ അംഗമായ 125 മോഡലിന് ഒരു കോസ്മെറ്റിക് മാറ്റംനൽകാൻ ഒരുങ്ങുകയാണ് ഓസ്ട്രിയൻ ബ്രാൻഡ്.

കാഴ്ച്ചയിൽ 200 മോഡലിന് സമൻ; 2021 ഡ്യൂക്ക് 125 വിപണിയിലേക്ക്, കൂട്ടിന് കിടിലൻ മാറ്റങ്ങളും

വിഷ്വൽ പരിഷ്ക്കരണത്തിന് പുറമെ 2021 കെടിഎം ഡ്യൂക്ക് 125 മോഡലിന് 200 ഡ്യൂക്ക് വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന നവീകരിച്ച ഫ്രെയിം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ കാഴ്ച്ചയിലും 200 മോഡലിന് സമാനമായിരിക്കും കുഞ്ഞൻ ഡ്യൂക്ക്.

കാഴ്ച്ചയിൽ 200 മോഡലിന് സമൻ; 2021 ഡ്യൂക്ക് 125 വിപണിയിലേക്ക്, കൂട്ടിന് കിടിലൻ മാറ്റങ്ങളും

ഓൾഡ് സ്കൂൾ രൂപത്തിന് പകരം ഓസ്ട്രിയൻ ബ്രാൻഡിന്റെ പുതിയ വിഷ്വൽ ഐഡന്റിറ്റി, എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ഒരു ആംഗുലർ ഹെഡ്‌ലാമ്പ്, ഷാർപ്പ് എക്സ്റ്റെൻഷനുകളുള്ള പുതിയ ഫ്യവൽ ടാങ്ക് ആവരണങ്ങൾ, എക്‌സ്‌പോസ്ഡ് റിയർ സബ് ഫ്രെയിമിനൊപ്പം സ്റ്റീപ്‌ലി റാക്ക്ഡ് ടെയിൽ‌പീസ് എന്നിവയും പുതിയ ബൈക്ക് ഉൾക്കൊള്ളും.

MOST READ: ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

കാഴ്ച്ചയിൽ 200 മോഡലിന് സമൻ; 2021 ഡ്യൂക്ക് 125 വിപണിയിലേക്ക്, കൂട്ടിന് കിടിലൻ മാറ്റങ്ങളും

പുതിയ 125, 200 ഡ്യൂക്ക് വേരിയന്റുകൾ തമ്മിലുള്ള പ്രധാന വിഷ്വൽ മാറ്റം അതിന്റെ കളർ ഓപ്ഷനുകളും ഡെക്കലുകളും ആയിരിക്കുമെന്ന് സാരം. 2021 കെടിഎം 125 ഡ്യൂക്ക് 200 മോഡലിന്റെ നവീകരിച്ച ചാസി സ്വീകരിക്കുമെന്ന റിപ്പോർട്ടുകളും ഉണ്ട്.

കാഴ്ച്ചയിൽ 200 മോഡലിന് സമൻ; 2021 ഡ്യൂക്ക് 125 വിപണിയിലേക്ക്, കൂട്ടിന് കിടിലൻ മാറ്റങ്ങളും

ഇത് ബോൾട്ട്-ഓൺ റിയർ സബ് ഫ്രെയിമിനൊപ്പമുള്ള സ്റ്റീൽ ട്രെല്ലിസ് യൂണിറ്റാണ്. അതോടൊപ്പം മോട്ടോർസൈക്കിളിന്റെ ഫ്യുവൽ ടാങ്ക് ശേഷിയും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ബൈക്കിന്റെ ഭാരം 7-10 കിലോഗ്രാം വരെ വർധിക്കാനും സാധ്യയുണ്ട്.

MOST READ: പുതിയ ഭാവത്തിൽ ഡ്യുക്കാട്ടി മോൺസ്റ്റർ; ഇന്ത്യയിലേക്ക് അടുത്ത വർഷം എത്തിയേക്കും

കാഴ്ച്ചയിൽ 200 മോഡലിന് സമൻ; 2021 ഡ്യൂക്ക് 125 വിപണിയിലേക്ക്, കൂട്ടിന് കിടിലൻ മാറ്റങ്ങളും

അപ്‌ഡേറ്റുചെയ്‌ത കോം‌പാക്റ്റ് ഡിസ്‌പ്ലേസ്‌മെന്റ് പ്രീമിയം സ്ട്രീറ്റ് ഫൈറ്റർ അതിന്റെ WP ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും റിയർ മോണോഷോക്കും നിലനിർത്തും. 17 ഇഞ്ച് അലോയ് വീലുകളും ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകളും മുന്നോട്ട് കൊണ്ടുപോകുന്നു.

കാഴ്ച്ചയിൽ 200 മോഡലിന് സമൻ; 2021 ഡ്യൂക്ക് 125 വിപണിയിലേക്ക്, കൂട്ടിന് കിടിലൻ മാറ്റങ്ങളും

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മോട്ടോർസൈക്കിളിൽ സിംഗിൾ-ചാനൽ എബിഎസാണ് കെടിഎം വാഗ്ദാനം ചെയ്യുന്നത്. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എൻട്രി ലെവൽ കെടിഎം മോട്ടോർസൈക്കിളിന് 200, 250 ഡ്യൂക്ക് പോലെ ഹാലോജൻ ഹെഡ്‌ലൈറ്റും എൽഇഡി ഡിആർഎല്ലുകളും നൽകും.

MOST READ: റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കിനായി കാത്തിരിക്കണം; കൂടുതല്‍ വിവരങ്ങള്‍

കാഴ്ച്ചയിൽ 200 മോഡലിന് സമൻ; 2021 ഡ്യൂക്ക് 125 വിപണിയിലേക്ക്, കൂട്ടിന് കിടിലൻ മാറ്റങ്ങളും

2021 കെടിഎം 125 ഡ്യൂക്കിന് 200 ൽ നിന്ന് പുതിയ എൽസിഡി സ്ക്രീൻ ലഭിക്കും എന്നതും ശ്രദ്ധേയമാണ്. പുതിയ 125 മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

കാഴ്ച്ചയിൽ 200 മോഡലിന് സമൻ; 2021 ഡ്യൂക്ക് 125 വിപണിയിലേക്ക്, കൂട്ടിന് കിടിലൻ മാറ്റങ്ങളും

അതിനാൽ തന്നെ പുതുക്കിയ ബൈക്കിന്റെ അരങ്ങേറ്റം ഉടൻ തന്നെ നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ പുതിയ പരിഷിക്കരണത്തിന്റെ ഭാഗമായി 125 ഡ്യൂക്കിന് ചെറിയ വില വർധനവും പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Updated 2021 KTM Duke 125 Launching Soon In India. Read in Malayalam
Story first published: Thursday, December 3, 2020, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X