2021 മോഡൽ യമഹ R3 വിപണിയിൽ; ഇന്ത്യയിലേക്കും എത്തിയേക്കും

പരിഷ്ക്കരിച്ച 2021 മോഡൽ യമഹ R3 ജാപ്പനീസ് വിപണിയിലെത്തി. പുതുക്കിയ മോഡലിന് പുതിയ കളർ ഓപ്ഷനുകൾ ലഭിക്കുന്നുണ്ട് എന്നതാണ് പ്രധാന മാറ്റം.

2021 മോഡൽ യമഹ R3 വിപണിയിൽ; ഇന്ത്യയിലേക്കും എത്തിയേക്കും

2021 ജനുവരി 15 മുതൽ മോട്ടോർസൈക്കിൾ വിൽപ്പനയ്‌ക്കെത്തും. പുതിയ R3 മോഡലിന്റെ 3700 യൂണിറ്റുകൾ പ്രതിവർഷം വിൽക്കാനാണ് യമഹ ഇപ്പോൾ ലക്ഷ്യമിടുന്നത്.

2021 മോഡൽ യമഹ R3 വിപണിയിൽ; ഇന്ത്യയിലേക്കും എത്തിയേക്കും

2021 യമഹ R3 പതിപ്പിന് 687,500 ജാപ്പനീസ് യെന്നാണ് മുടക്കേണ്ടത്. അതായത് ഏകദേശം 4.89 ലക്ഷം രൂപ. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ബൈക്കിന് ആകർഷകവുമായ സിയാൻ കളർ ഓപ്ഷൻ കമ്പനി സമ്മാനിച്ചിട്ടുണ്ട്.

MOST READ: തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

2021 മോഡൽ യമഹ R3 വിപണിയിൽ; ഇന്ത്യയിലേക്കും എത്തിയേക്കും

ഇത് എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന കളർ അല്ലെങ്കിലും തീർച്ചയായും എടുത്തുപറയേണ്ട ഒരു ഘടകമാണിത്. ട്വിൻ-സിലിണ്ടർ മോട്ടോർസൈക്കിളിന്റെ ബോഡി വർക്കിന്റെ വലിയൊരു ശതമാനം സിയാൻ നിറത്തിൽ പൂർത്തിയായി.

2021 മോഡൽ യമഹ R3 വിപണിയിൽ; ഇന്ത്യയിലേക്കും എത്തിയേക്കും

അതോടൊപ്പം മൊത്തത്തിലുള്ള വിഷ്വൽ അപ്പീൽ വർധിപ്പിക്കുന്ന ചില ബ്ലാക്ക്ഔട്ട് ഭാഗങ്ങളും കാണാം. ചുവന്ന അലോയ് വീലുകൾ ശ്രദ്ധേയമാണ്. ഈ പുതിയ കളർ സ്കീമിന്റെ ഗ്രാഫിക്സും മോട്ടോർസൈക്കിളിന്റെ സ്പോർട്ടി സ്വഭാവവുമായി ഇഴുകിച്ചേരുന്നുണ്ട്.

MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

2021 മോഡൽ യമഹ R3 വിപണിയിൽ; ഇന്ത്യയിലേക്കും എത്തിയേക്കും

പുതിയ സിയാൻ കളർ ഓപ്ഷനു പുറമെ 2021 യമഹ R3 അപ്‌ഡേറ്റ് ചെയ്ത മാറ്റ് ബ്ലാക്ക് ഷേഡിലും ലഭ്യമാണ്. പുതുക്കിയ രൂപത്തിനായി യമഹ ഈ പെയിന്റ് സ്കീം വളരെ സ്പോർട്ടിയറായി കാണപ്പെടും. ഇതോടൊപ്പം കളർ ഓപ്ഷനിൽ ഡീപ് പർപ്പിളിഷ് ബ്ലൂ മെറ്റാലിക് ഓപ്ഷനുമുണ്ട്.

2021 മോഡൽ യമഹ R3 വിപണിയിൽ; ഇന്ത്യയിലേക്കും എത്തിയേക്കും

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ യമഹ R3 മാറ്റമില്ലാതെ തുടരുന്നു. അതേ 320 സിസി പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം.

2021 മോഡൽ യമഹ R3 വിപണിയിൽ; ഇന്ത്യയിലേക്കും എത്തിയേക്കും

4 വാൽവുകൾക്കൊപ്പം ഒരു DOHC സജ്ജീകരിച്ചിരണമാണ് R3-യിൽ ഉള്ളത്. 10,750 rpm-ൽ‌ പരമാവധി 42 bhp പവറും 9,000 rpm-ൽ‌ 29 Nm torque ഉം ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

2021 മോഡൽ യമഹ R3 വിപണിയിൽ; ഇന്ത്യയിലേക്കും എത്തിയേക്കും

ഇന്ത്യയിൽ യമഹ R3 അതിന്റെ വിഭാഗത്തിലെ ഏറ്റവും മികച്ച മോട്ടോർസൈക്കിളുകളിൽ ഒന്നായിരുന്നു. അതിന്റെ രൂപത്തിനും അതിനൊത്ത പെർഫോമൻസും വളരെയധികം പേരുകേട്ടതായിരുന്നു.

2021 മോഡൽ യമഹ R3 വിപണിയിൽ; ഇന്ത്യയിലേക്കും എത്തിയേക്കും

എന്നാൽ ചില കാരണങ്ങളാൽ പരിഷിക്കരിച്ച മോഡലിനെ യമഹ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവന്നില്ല. ആഭ്യന്തര വിപണിയിൽ നിന്നും നിർത്തലാക്കിയെങ്കിലും സമീപഭാവിയിൽ ജാപ്പനീസ് ബ്രാൻഡ് പുതിയ R3 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Updated 2021 Yamaha R3 Revealed. Read in Malayalam
Story first published: Friday, December 18, 2020, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X