നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ. PHP 219,800 (ഏകദേശം 3.31 ലക്ഷം രൂപ) വിലയുണ്ട് പുതിയ മോഡലിനെന്നും കമ്പനി അറിയിച്ചു.

നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

നിരവധി മാറ്റങ്ങളോടെയാണ് 2020 മോഡലിനെ കമ്പനി നവീകരിച്ചിരിക്കുന്നത്. പുതുക്കിയ സ്‌റ്റൈലിംഗ്, അഗ്രസീവ് ഫെയറിംഗും എല്‍ഇഡി ഹെഡ്‌ലാമ്പും പുതിയ മോഡലിന്റെ സവിശേഷതയാണ്.

നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

പഴയ മോഡലില്‍ ഒരു ഹാലോജന്‍ യൂണിറ്റായിരുന്നു ഹെഡ്‌ലാമ്പ്. ഏഥന്‍സ് ബ്ലൂ, നെബുല വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. 400 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും മെക്കാനിക്കല്‍ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഈ എഞ്ചിന്‍ 41 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. അതേസമയം ടോര്‍ഖ് സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ല.

നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

ബ്രേക്കിംഗ് സജ്ജീകരണത്തിലേക്ക് വന്നാല്‍ മുന്‍ഭാഗത്ത് ട്വിന്‍, പെറ്റല്‍-ടൈപ്പ് റോട്ടറുകളും പിന്നില്‍ ഒരു ഡിസ്‌കും ഉള്‍പ്പെടുന്നു, സുരക്ഷയ്ക്കായി കോണ്ടിനെന്റല്‍ എബിഎസ് ഉള്‍പ്പെടുന്നു.

MOST READ: പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

സസ്പെന്‍ഷന്‍ സജ്ജീകരണം അതിന്റെ മുന്‍ഗാമികളിലെ ഹാര്‍ഡ്വെയറിന് സമാനമാണ്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ ഷോക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

400NK -യ്ക്ക് പുറമെ, 300SR പുറത്തിറക്കിയതോടെ CF മോട്ടോയും പോര്‍ട്ട്ഫോളിയോ രാജ്യത്ത് അപ്ഡേറ്റുചെയ്തു. ഇരുചക്ര വാഹന ബ്രാന്‍ഡില്‍ നിന്നുള്ള രണ്ട് മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവതരണം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

MOST READ: സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സമ്മാനിച്ച് മാരുതി

നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, തങ്ങളുടെ ഏറ്റവും പുതിയ 1250TR-G ടൂറര്‍ മോട്ടോര്‍സൈക്കിള്‍ അടുത്തിടെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. കെടിഎം എഞ്ചിന്‍ കരുത്തിലാണ് പ്രീമിയം മോഡല്‍ വിപണിയില്‍ എത്തുന്നത്.

നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ഉല്‍പ്പന്നം ചൈനയില്‍ നടന്ന സിമാ ഷോയിലാണ് കമ്പനി അനാച്ഛാദനം ചെയ്തത്. ബ്രെംബോ-സോഴ്സ്ഡ് കാലിപ്പറുകളും WP സസ്പെന്‍ഷന്‍ സജ്ജീകരണവും അടങ്ങുന്ന ടോപ്പ്-സ്‌പെക്ക് പ്രീമിയം ഹാര്‍ഡ്വെയറാണ് മോട്ടോര്‍സൈക്കിളില്‍ സിഎഫ് മോട്ടോ ഉപയോഗിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
Updated CFMoto 400NK Launched In Philippines. Read in Malayalam.
Story first published: Monday, October 19, 2020, 17:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X