വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

ഉത്സവ സീസണിനോട് അനുബന്ധിച്ച് ഇന്ത്യൻ വിപണിക്കായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് പിയാജിയോ. ഇപ്പോൾ മുതൽ 2020 നവംബർ 16 വരെയാണ് പ്രത്യേക സീസൺ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

വെസ്പ, അപ്രീലിയ സ്കൂട്ടർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്സവ സീസൺ ഓഫറിൽ 7,000 രൂപ വരെ ഇൻഷുറൻസ് ആനുകൂല്യവും 4,000 രൂപ വരെ വിലയുള്ള അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.

വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

ഓൺലൈൻ ബുക്കിംഗ് ആനുകൂല്യങ്ങൾ 2,000 രൂപയാണ്. ഇപ്പോൾ ഒരു വാങ്ങൽ നടത്തുന്ന ഉപഭോക്താക്കൾക്ക് ആദ്യ വർഷത്തെ സൗജന്യ സർവീസും അഞ്ച് വർഷത്തെ വാറണ്ടിയും ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ലഭ്യമാക്കും.

MOST READ: നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

കൂടാതെ സൗജന്യ സേവനത്തിൽ രണ്ട് വർഷത്തേക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസും ഉൾപ്പെടുന്നുണ്ട്. ഇതു കൂടാതെ പൂനെയിലെയും ബാംഗ്ലൂരിലെയും ഉപഭോക്താക്കൾക്ക് ലീസംഗ് ഓപ്ഷനുകളിൽ നിന്നും പ്രയോജനം നേടാം.

വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

കുറഞ്ഞ ഡൗൺ പേയ്‌മെന്റും ഇഎംഐയിൽ 30 ശതമാനം കിഴിവുമാണ് ലീസിംഗ് വ്യവസ്ഥകൾ വാഗ്‌ദാനം ചെയ്യുന്നത്. ആദ്യ മാസ സബ്‌സ്‌ക്രിപ്‌ഷനായി 2,500 രൂപ മുടക്കിയാൽ മതിയാകും. കാലാവധി അവസാനിച്ചു കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് വാഹനം വാങ്ങാം അല്ലെങ്കിൽ വ്യവസ്ഥ അപ്ഗ്രേഡ് ചെയ്യാം.

MOST READ: ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

സ്കൂട്ടർ വിഭാഗത്തിൽ വെസ്പയും അപ്രീലിയ മോഡലികളും അവരവരുടേതായ സ്ഥാനം കണ്ടെത്തിയവരാണ്. മാത്രമല്ല പ്രീമിയം വിഭാഗത്തിലെ സ്പെഷ്യലിസ്റ്റുകളുമാണ് ഈ സ്കൂട്ടറുകൾ. മാസ് മാർക്കറ്റ് സ്കൂട്ടർ വിൽ‌പന ഇവിടെ അസാധാരണമാണെങ്കിലും, പ്രീമിയം സ്കൂട്ടർ തേടുന്നവർക്കുള്ള മികച്ച തെരഞ്ഞെടുപ്പാണിത്.

വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

വെസ്പ VXL, SXL സ്കൂട്ടർ ശ്രേണിയിൽ ഒരു മോണോകോക്ക് ഫുൾ സ്റ്റീൽ ബോഡി, ഊർജ്ജസ്വലമായ ഹൈ ഡെഫനിഷൻ 3 കോട്ട് ബോഡി നിറങ്ങൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം അല്ലെങ്കിൽ ഇരട്ട പോട്ട് കാലിപ്പർ ഡിസ്ക് ബ്രേക്ക് ഉള്ള സംയോജിത ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

MOST READ: 15 വർഷത്തെ ചരിത്രം; ടിവിഎസ് നിരത്തിലെത്തിച്ചത് 40 ലക്ഷം അപ്പാച്ചെ സീരീസ് മോട്ടോർസൈക്കിളുകൾ

വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

ക്ലീൻ എമിഷൻ 3 വാൽവ് ടെക്നോളജി ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് മോഡലികളുടെ ഹൃദയം. വിശാലമായ ടയറുകളുള്ള പെറ്റൽ ഡിസൈൻ അലോയ് വീലുകളാണ് വെസ്പ സ്കൂട്ടറുകളുടെ മറ്റൊരു പ്രത്യേകത. ക്രിസ്റ്റൽ ഇല്ല്യൂമിനേഷൻ എൽഇഡി ഹെഡ്‌ലൈറ്റ്, സെന്റർ ഇന്റഗ്രേറ്റഡ് ഡേ ടൈം റണ്ണിംഗ് അധിക ബ്രൈറ്റ് ബീം ലൈറ്റ്, യുഎസ്ബി മൊബൈൽ ചാർജിംഗ് പോർട്ട്, ബൂട്ട് ലൈറ്റ് എന്നിവയും ഇതിലുണ്ട്.

വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

2020 നടപ്പ് സാമ്പത്തിക വർഷത്തിൽ വെസ്പ, അപ്രീലിയ സ്കൂട്ടറുകളുടെ 62,638 യൂണിറ്റുകളാണ് ഇതിനകം തന്നെ വിറ്റഴിച്ചത്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19.46 ശതമാനം ഇടിവ് കമ്പനിക്ക് ഉണ്ടായതായി ചുരുക്കം. എങ്കിലും കൊവിഡ്-19 സാഹചര്യം കണക്കിലെടുത്താൽ വിൽപ്പനയിൽ കരകയറി വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

MOST READ: മലയാളിയുടെ കരവിരുതിൽ മിനി മോട്ടോർഹോമായി മാറി ടൊയോട്ട ഇന്നോവ

വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

ഇന്ത്യൻ വാഹന വിപണിയുടെ ചാകരയായ വരുന്ന ഉത്സ സീസണിൽ മികച്ച ആനുകൂല്യങ്ങൾ നൽകി വിപണിയിൽ നേട്ടം കൊയ്യുകയാണ് ഇറ്റാലിയൻ കമ്പനിയുടെ പ്രധാന ലക്ഷ്യം.

Most Read Articles

Malayalam
English summary
Vespa And Aprilia Scooter Discount Offers Up To Rs 10,000 Announced. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X