പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

2020 ഓട്ടോ എക്‌സ്‌പോയിലാണ് വെസ്പ എലെട്രിക്ക എന്നൊരു ഇലക്ട്രിക് മോഡലിനെ പരിചയപ്പെടുത്തുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ നിലവില്‍ യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്.

പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

ഈ മോഡല്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലും വിപണിയിലെത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എക്സ്പോയില്‍, പങ്കെടുത്തവരില്‍ നിന്ന് ശ്രദ്ധ നേടാന്‍ ഇവിക്ക് കഴിഞ്ഞു, അതിനാല്‍ ഇത് തികച്ചും വിശ്വസനീയമാണെന്ന് തോന്നി.

പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

എന്നിരുന്നാലും, അടുത്തിടെ പിയാജിയോ ഇന്ത്യയില്‍ വെസ്പ എലെട്രിക്ക ഉടന്‍ അവതരിപ്പിക്കില്ലെന്ന് സ്ഥിരീകരിച്ചു. പ്രാദേശിക ഘടകങ്ങളുടെ അഭാവമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.

MOST READ: IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

ചെലവ് കുറയ്ക്കുന്നതിനായി ഉയര്‍ന്ന തലത്തിലുള്ള പ്രാദേശികവല്‍ക്കരണം ആവശ്യമാണ്. പക്ഷേ പ്രാദേശിക ഉത്പാദനത്തിന്റെ അഭാവം കാരണം പദ്ധതികള്‍ ഉപേക്ഷിക്കുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

ലിഥിയം അയണ്‍ ബാറ്ററികള്‍ പോലെ ഇവി ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യന്‍ ഇവി നിര്‍മ്മാതാക്കള്‍ ചൈനയെ വളരെയധികം ആശ്രയിക്കുന്നു. ഇപ്പോള്‍, ഈ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഇല്ല, മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ചെലവ് വര്‍ദ്ധിപ്പിക്കുകയേയുള്ളൂ.

MOST READ: 2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

അതിനാല്‍, ഉത്പ്പന്നത്തിന് ഡീലര്‍മാരില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചിട്ടുണ്ടെങ്കിലും, വെസ്പ എലെട്രിക്കയുടെ ഇന്ത്യ ലോഞ്ച് നിര്‍ത്തിവച്ചിരിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. വെസ്പ മാത്രമല്ല, ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും ഇന്ത്യയില്‍ സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

ഇവി വിപണിയിലേക്ക് പ്രവേശിക്കാന്‍ വിമുഖത കാണിക്കുന്നതിന്റെ പ്രധാന കാരണം ഇവി ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവമാണെന്ന് ബ്രാന്‍ഡ് വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങള്‍ പ്രായോഗിക ഗതാഗത ഓപ്ഷനായി മാറുന്നതിന് മുമ്പ് പരിഹരിക്കേണ്ട ചില അടിസ്ഥാന പ്രശ്‌നങ്ങളാണിവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ക്യാമറയില്‍ കുടുങ്ങി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

ഒറ്റനോട്ടത്തില്‍ ബജാജ് ചേതക് ഇലട്രിക്കിനെ ഓര്‍മ്മപ്പെടുത്തും വെസ്പ എലെട്രിക്ക. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ഒഴുകിയിറങ്ങുന്ന മുന്നഴകും സ്‌കൂട്ടറിന് ക്ലാസിക് തനിമ സമ്മാനിക്കുന്നു.

പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

മുന്നിലെ എയര്‍ വെന്റുകള്‍ക്ക് കോണ്‍ട്രാസ്റ്റ് നിറമാണ് ലഭിച്ചിരിക്കുന്നത്. ഇന്‍ഡിക്കേറ്ററുകള്‍ ഏപ്രണിലാണ്. 12 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകളും ക്രോം തിളക്കമുള്ള ഗ്രാബ് ഹാന്‍ഡിലും സ്‌കൂട്ടറിന്റെ വിശേഷങ്ങളില്‍പ്പെടും.

MOST READ: കേമനായി 10 ലക്ഷം കിലോമീറ്റർ പിന്നിട്ട് ടൊയോട്ട ഇന്നോവ

പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

4.3 ഇഞ്ച് വലുപ്പമുണ്ട് വെസ്പ എലെട്രിക്കയിലെ പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കസ്റ്ററിന്. വേഗം, പിന്നിടാവുന്ന ദൂരം, ബാറ്ററി ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ വെളിപ്പെടുത്തും. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയുണ്ടെന്നതാണ് സ്‌കൂട്ടറിന്റെ മറ്റൊരു സവിശേഷത.

പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

4 kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് വെസ്പ എലെട്രിക്കയുടെ കരുത്ത്. ഒറ്റ ചാര്‍ജില്‍ നൂറു കിലോമീറ്റര്‍ ഓടാന്‍ സ്‌കൂട്ടര്‍ പ്രാപ്തമാണ്. നാലു മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍. പവര്‍, ഇക്കോ എന്നീ രണ്ടു റൈഡിംഗ് മോഡുകള്‍ സ്‌കൂട്ടറിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
Vespa Elettrica India Launch Delayed. Read in Malayalam.
Story first published: Wednesday, September 23, 2020, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X