VXL 149, SXL 149 മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി വെസ്പ

ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ പിയാജിയോ ബിഎസ് VI കംപ്ലയിന്റ് വെസ്പ VXL 149, SXL 149 സ്കൂട്ടറുകൾ ഇന്ത്യയിൽ പുറത്തിറക്കി. വെസ്പ VXL 149 -ന് 1,22,664 രൂപയും, SXL 149 -ന് 1,26,650 രൂപയുമാണ് എക്സ്-ഷോറൂം വില.

VXL 149, SXL 149 മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി വെസ്പ

ഇന്ത്യൻ വിപണിയിൽ VXL 150, SXL 150 എന്നീ മോഡലുകളുടെ പകരക്കാരാണ് VXL 149, SXL 149 എന്നിവ. 149 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജക്ടറ്റഡ് എഞ്ചിനാണ് ഇരു സ്കൂട്ടറുകളിലും പ്രവർത്തിക്കുന്നത്.

VXL 149, SXL 149 മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി വെസ്പ

ഇത് 7,600 rpm -ൽ 10.32 bhp കരുത്തും 5,500 rpm -ൽ 10.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ഒരു കണ്ടിന്വസ്‌ലി വേരിയബിൾ ട്രാൻസ്മിഷനുമായി (CVT) ഇണചേരുന്നു. മലിനീകരണം കുറയ്ക്കുന്നതിന് മൂന്ന് കാറ്റലിറ്റിക് കൺവെർട്ടറുകളുമായാണ് സ്‌കൂട്ടറുകൾ വരുന്നത്.

MOST READ: ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

VXL 149, SXL 149 മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി വെസ്പ

ഇരു സ്കൂട്ടറുകൾക്കും അലോയ് വീലുകളുമായാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. മുൻവശത്ത് 200 mm വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കും പിൻവശത്ത് 140 mm ഡ്രം ബ്രേക്കും ഘടിപ്പിച്ചിരിക്കുന്ന ഇവയ്ക്ക് ABS സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

VXL 149, SXL 149 മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി വെസ്പ

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, SXL 149 -ന് അല്പം വ്യത്യസ്തമായ ഫ്രണ്ട് ആപ്രണും ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പും ലഭിക്കുന്നു. VXL 149 -ൽ വാഗ്ദാനം ചെയ്യുന്ന വൃത്താകൃതിയിലുള്ള മിററുകളുടെ സ്ഥാനത്ത് ചതുരാകൃതിയിലുള്ള ക്രോം മിററുകളാണ് SXL -ന് ലഭിക്കുന്നത്.

MOST READ: എംപിവി ശ്രേണിയിലെ ആഢംബര മോഡലുകളെ പരിചയപ്പെടാം

VXL 149, SXL 149 മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി വെസ്പ

എഞ്ചിൻ ശേഷി 150 സിസിയിൽ നിന്ന് 149 സിസിയിലേക്ക് കുറച്ചത് ഇൻഷുറൻസ് തുകയിൽ ഇളവ് ലഭിക്കാൻ ഉപഭോക്താവിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

VXL 149, SXL 149 മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി വെസ്പ

കൂടാതെ വെസ്പയുടെ ഇലക്ട്രിക് പതിപ്പായ എലെട്രിക്ക ഈ വർഷം ജൂണിൽ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. സ്കൂട്ടർ CBU റൂട്ട് വഴി രാജ്യത്ത് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

VXL 149, SXL 149 മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി വെസ്പ

2020 ഓട്ടോ എക്സപോയിൽ പ്രദർശിപ്പിച്ച വാഹനത്തിന് പരമാവധി 200 Nm torque ഉത്പാദിപ്പിക്കുന്ന 4KW ബ്രഷ്ലെസ് DC മോട്ടോറാണ് നിർമ്മാതാക്കൾ നൽകുന്നത്.

VXL 149, SXL 149 മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി വെസ്പ

4.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കുമായിട്ടാണ് മോട്ടർ ഘടിപ്പിച്ചിരിക്കുന്നത്. പൂർണ്ണ ചാർജിൽ 100 കിലോമീറ്റർ വരെ മൈലേജ് വെസ്പ എലെട്രിക്ക വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
Vespa VLX 149 & SLX 149 BS6 complaint models launched in India. Read in Malayalam.
Story first published: Tuesday, May 5, 2020, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X