ചൈനീസ് കോപ്പിയടിക്കെതിരെ നിയമയുദ്ധം വിജയിച്ച് വെസ്പ

ഇറ്റാലിയൻ കമ്പനിയായ പിയാജിയോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വെസ്പ ബ്രാൻഡ് തങ്ങളുടെ ഡിസൈനിന്റെ ചൈനീസ് പകർപ്പിനെതിരെ നിയമപരമായ കേസ് വിജയിച്ചു.

ചൈനീസ് കോപ്പിയടിക്കെതിരെ നിയമയുദ്ധം വിജയിച്ച് വെസ്പ

യൂറോപ്യൻ യൂണിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസിലെ (EUIPO) ഇൻവാലിഡിറ്റി വിഭാഗം ചൈനീസ് നിർമ്മാതാക്കൾ രജിസ്റ്റർ ചെയ്ത ഡിസൈൻ അസാധുവാണെന്ന് പ്രഖ്യാപിച്ചതായി പിയാജിയോ ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

ചൈനീസ് കോപ്പിയടിക്കെതിരെ നിയമയുദ്ധം വിജയിച്ച് വെസ്പ

EICMA 2019 മിലാനിൽ നടന്ന മോട്ടോർ സൈക്കിൾ ഷോയിലാണ് ചൈനീസ് ഡിസൈൻ അവതരിപ്പിച്ചത്. പിയാജിയോയിൽ നിന്നുള്ള പരാതിയെ തുടർന്നാണ് ഡിസൈൻ നീക്കം ചെയ്തതെന്ന് കമ്പനി അറിയിച്ചു.

MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവി നിര ശക്തിപ്പെടുത്താനൊരുങ്ങി ഹോണ്ട

ചൈനീസ് കോപ്പിയടിക്കെതിരെ നിയമയുദ്ധം വിജയിച്ച് വെസ്പ

ചൈനീസ് രൂപകൽപ്പന യഥാർത്ഥ വെസ്പ പ്രൈമവേര മോഡലിന്റെ സവിശേഷതകളെ പുനർനിർമ്മിക്കുന്നു എന്നും വാഹനത്തിന് വ്യക്തിഗത ക്യാരക്ടർ ഇല്ല എന്നും തീരുമാനമെടുക്കുന്നതിനിടെ യൂറോപ്യൻ യൂണിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് കണ്ടെത്തി.

ചൈനീസ് കോപ്പിയടിക്കെതിരെ നിയമയുദ്ധം വിജയിച്ച് വെസ്പ

വെസ്പ പ്രൈമവേരയുടെ രജിസ്റ്റർ ചെയ്ത രൂപകൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ തനതായ വ്യത്യാസങ്ങളോ മാറ്റങ്ങളോ ചൈനീസ് പതിപ്പിന് ചൂണ്ടി കാണിക്കാൻ കഴിവില്ലാത്തതിനാൽ രജിസ്ട്രേഷൻ റദ്ദാക്കുന്നു എന്ന് EUIPO ഇൻവാലിഡിറ്റി ഡിവിഷൻ അറിയിച്ചു.

MOST READ: എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ പരിചയപ്പെടുത്തി മാരുതി സുസുക്കി

ചൈനീസ് കോപ്പിയടിക്കെതിരെ നിയമയുദ്ധം വിജയിച്ച് വെസ്പ

സ്കൂട്ടറിന്റെ സൗന്ദര്യാത്മക ഘടകങ്ങൾ പുനർനിർമ്മിക്കാനുള്ള നിയമവിരുദ്ധമായ ശ്രമമാണ് രജിസ്ട്രേഷൻ എന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ചൈനീസ് കോപ്പിയടിക്കെതിരെ നിയമയുദ്ധം വിജയിച്ച് വെസ്പ

ചൈനീസ് ഡിസൈൻ ചെൻ ഹുവാങ്ങിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് EUIPO റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2013 -ൽ പിയാജിയോ ഗ്രൂപ്പ് രജിസ്റ്റർ ചെയ്ത രൂപകൽപ്പനയാണ് വെസ്പ പ്രൈമവേരയെ പരിരക്ഷിച്ചിരിക്കുന്നത്.

MOST READ: ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

ചൈനീസ് കോപ്പിയടിക്കെതിരെ നിയമയുദ്ധം വിജയിച്ച് വെസ്പ

വെസ്പ സ്കൂട്ടറിന്റെ ത്രിമാന ട്രേഡ്മാർക്ക് 1946 മുതൽ വിൽപ്പനയ്ക്ക് എത്തുന്ന വെസ്പയുടെ ആകൃതിയുടെ കലാപരമായ മൂല്യം സംരക്ഷിക്കുന്ന പകർപ്പവകാശമായും ഡിസൈൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചൈനീസ് കോപ്പിയടിക്കെതിരെ നിയമയുദ്ധം വിജയിച്ച് വെസ്പ

പിയാജിയോ പറയുന്നതനുസരിച്ച്, വർഷങ്ങളായി പിയാജിയോ ഏറ്റെടുത്ത ഡിസൈൻ കോപ്പിയടിക്കെതിരായ വിശാലമായ പ്രവർത്തനങ്ങളുടെ" ഭാഗമായിരുന്നു EUIPO കേസ്.

MOST READ: ചരിത്രത്തിലാദ്യം; ടാറ്റാ കമ്പനികളിലെ ഉന്നത സ്ഥാനീയരുടെ ശമ്പളം വെട്ടികുറയ്ക്കും

ചൈനീസ് കോപ്പിയടിക്കെതിരെ നിയമയുദ്ധം വിജയിച്ച് വെസ്പ

ഈ വലിയ പോരാട്ടത്തിൽ മൂന്നാം കക്ഷികൾ രജിസ്റ്റർ ചെയ്ത 50 -ലധികം ട്രേഡ്മാർക്കുകൾ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നിർമ്മാതാക്കൾ റദ്ദാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
Vespa Won Case Against Chineese Copy Of Their Design. Read in Malayalam.
Story first published: Tuesday, May 26, 2020, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X