മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍; വീല്‍ കവര്‍ നിര്‍ബന്ധം

1988 -ലെ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിനായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 2020 ഫെബ്രുവരി 11 -ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍; വീല്‍ കവര്‍ നിര്‍ബന്ധം

'2020 കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന കരട് നിയമങ്ങള്‍ 2020 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിലത് 2021 ഒക്ടോബര്‍ മാസത്തോടെ പ്രാബല്യത്തില്‍ എത്തുകയുള്ളുവെന്നും അറിയിച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍; വീല്‍ കവര്‍ നിര്‍ബന്ധം

വിന്‍ഡ്സ്‌ക്രീന്‍, പില്യണ്‍ സുരക്ഷ, ലഗേജ് കമ്പാര്‍ട്ടുമെന്റുകള്‍ (ബാധകമെങ്കില്‍), സ്പെയര്‍ വീലുകള്‍ തുടങ്ങിയവയെ ചുറ്റിപ്പറ്റിയാണ് പുതിയ നിയമങ്ങള്‍. മോട്ടോര്‍സൈക്കിളുകളിലെ പില്യണ്‍ സുരക്ഷയ്ക്കാണ് ഇവയില്‍ കൂടുതല്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. പിന്‍സീറ്റിലിരുന്ന യാത്ര ചെയ്യുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തികൂടിയാണ് പുതിയ തീരുമാനം.

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍; വീല്‍ കവര്‍ നിര്‍ബന്ധം

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരാണ് മിക്കപ്പോഴും റോഡ് അപകടങ്ങള്‍ക്ക് ഇരയാകുന്നുന്നതെന്നാണ് കണ്ടെത്തല്‍. വാഹന നിയമത്തിലെ 123 -ാം വകുപ്പ് അനുസരിച്ച് ഇരുചക്രവാഹനങ്ങളില്‍ പിന്നില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ഗ്രിപ്പും, ഫുട് റെസ്റ്റും നിര്‍ബന്ധമാണ്.

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍; വീല്‍ കവര്‍ നിര്‍ബന്ധം

ഇതിനൊപ്പം തന്നെ സുരക്ഷ ശക്തമാക്കുകയാണ് പുതിയ നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇരുചക്രവാഹങ്ങളില്‍ വീല്‍ കവര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ്.

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍; വീല്‍ കവര്‍ നിര്‍ബന്ധം

സ്ത്രീകള്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ സാരിയുടെയോ, ചുരിദാറിന്റെയോ ഭാഗങ്ങള്‍ ടയറിലോ, ഡിസ്‌ക് ബ്രേക്കുകളിലോ കുടുങ്ങി ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍; വീല്‍ കവര്‍ നിര്‍ബന്ധം

ഇത്തരത്തില്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായിട്ടാണ് ബൈക്കുകളിലെ പിന്നിലെ ടയറുകള്‍ പകുതി വരെയെങ്കിലും മറയ്ക്കുന്ന തരത്തിലുള്ള കവര്‍ നിര്‍ബന്ധമാക്കുന്നത്. 2020 ഒക്ടോബര്‍ മുതല്‍ ഇത് നിര്‍ബന്ധമാക്കുമെന്നും റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍; വീല്‍ കവര്‍ നിര്‍ബന്ധം

അതേസമയം സാരി ഗാര്‍ഡിനെപ്പറ്റി ഒന്നും തന്നെ പറഞ്ഞിട്ടില്ല. നേരത്തെ മുതല്‍ തന്നെ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സാരി ഗാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് ബൈക്കുകളില്‍ (പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് ബൈക്ക്) സാരി ഗാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയതിനോട് അതൃപ്തി വ്യക്തമാക്കിയിരുന്നു.

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍; വീല്‍ കവര്‍ നിര്‍ബന്ധം

എന്നാല്‍ പുതിയ മാറ്റങ്ങള്‍ ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളുടെ അളവ് കുറയ്ക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. പോയ വര്‍ഷം സെപ്തംബര്‍ മാസത്തിലാണ് പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രബല്യത്തില്‍ വന്നത്.

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍; വീല്‍ കവര്‍ നിര്‍ബന്ധം

നിയമങ്ങള്‍ തെറ്റിച്ചാല്‍ നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടി തുകയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. പ്രതിവര്‍ഷം നിരത്തുകളിലെ അപകടങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാക്കി അപകടങ്ങള്‍ കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍; വീല്‍ കവര്‍ നിര്‍ബന്ധം

പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതികള്‍ അംഗീകരിക്കാനില്ലെന്ന വ്യക്തമാക്കി മൂന്ന് സംസ്ഥാനങ്ങള്‍ തുടക്കത്തില്‍ തന്നെ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശും, രാജസ്ഥാനും, പശ്ചിമബംഗാളുമാണ് ബില്ലിനെതിരെ ആദ്യമേ രംഗത്തെത്തിയത്. വലിയ പിഴ അടയ്ക്കുന്ന രീതി അംഗികരിക്കാനാവില്ലെന്നാണ് ഈ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയതും.

Most Read Articles

Malayalam
English summary
Motorcycle wheel cover mandatory from October 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X