എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 R, 200 S എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹീറോ പിൻവലിച്ചു

ഹീറോ മോട്ടോകോർപ്പ് എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 R, എക്‌സ്ട്രീം 200 S എന്നിവയുൾപ്പെടെ 200 സിസി മോഡലുകൾ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കംചെയ്‌തു.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 R, 200 S എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹീറോ പിൻവലിച്ചു

നിർമ്മാതാക്കൾ ഇവയുടെ പരിഷ്കരിച്ച ബിഎസ് VI മോഡലുകൾ അവതരിപ്പിക്കും വരെ ബിഎസ് IV മോഡലുകളെ താൽക്കാലികമായി ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തതാവാനാണ് സാധ്യത.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 R, 200 S എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹീറോ പിൻവലിച്ചു

നമുക്കറിയാവുന്നതുപോലെ, ഹീറോ ഉൾപ്പെടെയുള്ള മിക്ക ഇരു-ചക്ര വാഹന നിർമ്മാതാക്കളും മാരകമായ കൊവിഡ്-19 വൈറസിന്റെ വ്യാപനം തടയുന്നതിനായി തങ്ങളുടെ വിൽപ്പന, ഉൽ‌പാദന പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 R, 200 S എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹീറോ പിൻവലിച്ചു

ഈ മൂന്ന് മോട്ടോർസൈക്കിളുകളുടെയും പരിഷ്കരിച്ച പതിപ്പിന്റെ ലോഞ്ച് വൈകുന്നതിന് പ്രധാന കാരണം ഇതായിരിക്കാം. ഹീറോ ഉടൻ തന്നെ ബിഎസ് VI എക്‌സ്ട്രീം 200 R, എക്‌സ്ട്രീം 200 S, എക്‌സ്‌പൾസ് 200 T എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കും.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 R, 200 S എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹീറോ പിൻവലിച്ചു

മൂന്ന് മോട്ടോർസൈക്കിളുകളും ഹീറോയുടെ ‘X' കുടുംബത്തിൽ പെടുന്നു, രൂപഭാവങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ഇവ ഒരേ എഞ്ചിൻ പങ്കിടുന്നു. എക്‌സ്ട്രീം 200 R ഒരു നേക്കഡ് സ്ട്രീറ്റ് ബൈക്കാണ്, 200 S അതിന്റെ പൂർണ്ണമായ ഫ്ലെയർഡ് സഹോദരനാണ്.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 R, 200 S എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹീറോ പിൻവലിച്ചു

അതേസമയം, എക്സ്പൾസ് 200 T അഡ്വഞ്ചർ മോട്ടോർസൈക്കിളായ എക്സ്പൾസ് 200 -ന്റെ ടൂറിംഗ് അധിഷ്ഠിത മോഡലാണ്. 18.1 bhp കരുത്തും 17.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന 199.6 സിസി, എയർ-കൂൾഡ്, കാർബ്യൂറേറ്റഡ് മോട്ടോർ ആണ് ബൈക്കുകളിൽ വരുന്നത്. ബിഎസ് VI ആവർത്തനങ്ങളിൽ കാർബ്യൂറേറ്ററിന് പകരം ഫ്യുവ-ഇഞ്ചക്ഷൻ സംവിധാനം ഉണ്ടാകും.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 R, 200 S എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹീറോ പിൻവലിച്ചു

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S എന്നിവയ്ക്ക് എൽഇഡി ഡിആർഎല്ലിനൊപ്പം പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പും ലഭിക്കും. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പൂർണ്ണമായും ഡിജിറ്റലാണ്, ഇത് സ്മാർട്ട്‌ഫോൺ പേയറിംഗിനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും കോളുകൾക്കും മെസേജുകൾക്കുമുള്ള അലേർട്ടുകളും നൽകുന്നു.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 R, 200 S എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹീറോ പിൻവലിച്ചു

മറുവശത്ത്, എക്‌സ്ട്രീം 200 R -ൽ എൽഇഡി പൊസിഷൻ ലാമ്പുകളും സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള പരമ്പരാഗത ഹെഡ്‌ലാമ്പുമാണ്.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 R, 200 S എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹീറോ പിൻവലിച്ചു

മൂന്നിലും ഏറ്റവും താങ്ങാവുന്ന മോഡലായ ഹീറോ എക്‌സ്ട്രീം 200 R -ന് 93,400 രൂപയാണ് എക്സ്-ഷോറൂം വില. എക്‌സ്ട്രീം 200 S, എക്‌സ്‌പൾസ് 200 T എന്നിവയ്ക്ക് യഥാക്രമം 1.02 ലക്ഷം രൂപയും 96,500 രൂപയുമാണ് വില. ബിഎസ് VI മോഡലുകൾക്ക് ഈ വിലയേക്കാൾ നേരിയ വർദ്ധവുണ്ടാവാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Xpulse 200 T, Xtreme 200 R, Xtreme 200 S models removed from Hero Official Website. Read in Malayalam.
Story first published: Tuesday, April 7, 2020, 0:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X