Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 15 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 16 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
രാജ്യം 72ാം റിപ്പബ്ലിക്ക് നിറവില്‍; പ്രൗഡിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം, പരേഡ് കാണാന്‍ കാല് ലക്ഷത്തോളം പേര്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ
യമഹ തങ്ങളുടെ ഏറ്റവും കടുപ്പമേറിയ (ടഫ് ലുക്കിംഗ്) സ്കൂട്ടറായി BWS 125 പുറത്തിറക്കി. ഈ മോഡൽ നിർമ്മാതാക്കൾ ഒരു അഡ്വഞ്ചർ സ്കൂട്ടർ ശ്രേണിയിൽ സ്ഥാപിക്കുകയും വിയറ്റ്നാമിൽ വിൽക്കുകയും ചെയ്യും.

വാഹനത്തിന്റെ ചിത്രങ്ങളിൽ നിന്ന് തന്നെ ഇതൊരു പരുക്കൻ രൂപത്തിലുള്ള സ്കൂട്ടറാണെന്ന് വ്യക്തമാണ്.

ഡ്യുവൽ റൗണ്ട് ഹെഡ്ലാമ്പുകൾ, ഷാർപ്പ് സ്റ്റൈലിംഗ്, വലിയ ബോഡി പാനലുകൾ, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവ വളരെ വ്യത്യസ്തമായ രൂപം നൽകുന്നു.

ഫുൾ എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പ്രൊട്ടക്ഷൻ ബാറുകൾ എന്നിവയും BWS 125 -ൽ കാണാം.

പെർഫോമെൻസിന്റെ അടിസ്ഥാനത്തിൽ, 125 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനിൽ നിന്നാണ് ഈ യമഹയ്ക്ക് പവർ ലഭിക്കുന്നത്.
MOST READ: വെറൈറ്റി വേണോ? രാജ്യപ്രൗഢിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

CVT ഗിയർബോക്സാണ് കമ്പനി നൽകിയിരിക്കുന്നത്. ഓഫ്-റോഡ് ടയറുകളുള്ള 12 ഇഞ്ച് വീലുകളിലാണ് സ്കൂട്ടറിൽ വരുന്നത്. ഇരുവശത്തും ഡിസ്ക് ബ്രേക്കുകളുണ്ട്, ഒപ്പം യുഎസ്ബി ചാർജിംഗും സ്റ്റാൻഡേർഡായി ലഭിക്കുന്നു.

യമഹ ഇതുവരെ അഡ്വഞ്ചർ സ്കൂട്ടറിന്റെ വില വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും ഇത് അത്യാവശ്യം പ്രീമിയം വിലമതിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിർഭാഗ്യവശാൽ, ഈ സ്കൂട്ടർ വിയറ്റ്നാം വിപണിയിൽ വികസിപ്പിച്ചതിനാൽ ഇന്ത്യയിലേക്ക് വരില്ല. പക്ഷേ, BWS 125 -നോട് സാമ്യമുള്ള റേ ZR സ്ട്രീറ്റ് റാലി എന്ന് വിളിക്കുന്ന മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക് എത്താൻ സാധ്യതയുണ്ട്.