ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി, വിൽപ്പന ഉടൻ ആരംഭിക്കാൻ യമഹ

ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. ഇത് വരും ആഴ്ചകളിൽ വിൽപ്പനക്ക് എത്തുമെന്നും അതോടൊപ്പം തെരഞ്ഞെടുത്ത ഏഷ്യൻ വിപണികളിലേക്ക് മാക്‌സി സ്‌കൂട്ടർ ഉടൻ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി, വിൽപ്പന ഉടൻ ആരംഭിക്കാൻ യമഹ

മോഡേൺ ലുക്ക്, തികച്ചും കരുത്തുറ്റ എഞ്ചിൻ, മതിയായ മറ്റ് സവിശേഷതകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഫോഴ്‌സ് 155. ഗ്ലോസ് ഒബ്സിഡിയൻ ബ്ലാക്ക്, മാറ്റ് വൈറ്റ്, മാറ്റ് ലൈറ്റ് ഗ്രേ, മാറ്റ് ഡാർക്ക് ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് പുതിയ സ്കൂട്ടർ തെരഞ്ഞെടുക്കാൻ സാധിക്കും.

ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി, വിൽപ്പന ഉടൻ ആരംഭിക്കാൻ യമഹ

സാങ്കേതിക സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ 2020 യമഹ ഫോഴ്‌സ് 155 മോട്ടോ-സ്കൂട്ടർ 155 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഫ്യുവൽ ഇഞ്ചക്ഷനും ലിക്വിഡ് കൂളിംഗും സഹിതം ഒരു SOHC ഹെഡും സ്കൂട്ടറിന്റെ പ്രത്യേകതയാണ്.

MOST READ: ബിഎസ്-VI ജിക്‌സർ 250 മോഡലുകളുടെ വില വർധിപ്പിച്ച് സുസുക്കി

ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി, വിൽപ്പന ഉടൻ ആരംഭിക്കാൻ യമഹ

സിംഗിൾ-പോട്ട് മോട്ടോർ 8,000 rpm-ൽ പരമാവധി 15.1 bhp കരുത്തും 6,500 rpm-ൽ 13.9 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വി-ബെൽറ്റ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇത് മാക്സി സ്കൂട്ടറിന് മികച്ച പെർഫോമെൻസ് നൽകാൻ സഹായിക്കും.

ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി, വിൽപ്പന ഉടൻ ആരംഭിക്കാൻ യമഹ

നവീകരിച്ചെത്തുന്ന മാക്സി സ്‌കൂട്ടറിന് 35.8 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണ് യമഹ അവകാശപ്പെടുന്നത്. 2020 യമഹ ഫോഴ്‌സ് 155 മോഡലിന്റെ മുൻവശത്ത് 120/ 70-13 ക്രോസ്-സെക്ഷൻ ടയറും പിന്നിൽ 130 / 70-13 ക്രോസ്-സെക്ഷൻ ടയറുമാണ് യമഹ ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: കൊവിഡ്-19; മുന്നണി പോരാളികൾക്ക് പുതിയ ഫിനാന്‍സ് പദ്ധതികളുമായി യമഹ

ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി, വിൽപ്പന ഉടൻ ആരംഭിക്കാൻ യമഹ

രണ്ട് വീലുകളിലും ഡിസ്ക് ബ്രേക്ക് ഉൾപ്പെടുത്തിയിരക്കുന്നതും ആകർഷകമാണ്. കൂടാതെ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻഭാഗത്ത് സെന്റർ-മൗണ്ട് ചെയ്ത സിംഗിൾ ഷോക്ക് അബ്സോർബറും ഉപയോഗിച്ച് മാക്സി-സ്കൂട്ടറിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നു.

ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി, വിൽപ്പന ഉടൻ ആരംഭിക്കാൻ യമഹ

നവീകരിച്ചെത്തുന്ന ഫോഴ്സ് മാക്സി സ്കൂട്ടറിനെ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെടും. കാരണം അതിന്റെ ആധുനിക രൂപകൽപ്പന തന്നെയാണ് എന്നതിൽ സംശയം ഒന്നും വേണ്ട.

MOST READ: കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ

ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി, വിൽപ്പന ഉടൻ ആരംഭിക്കാൻ യമഹ

യുവ സ്കൂട്ടർ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ടേൺ ഇൻഡിക്കേറ്ററുകളാൽ ചുറ്റപ്പെട്ട ഒരു സ്പ്ലിറ്റ് ഹാലോജൻ സജ്ജീകരണം, ടാക്കോമീറ്റർ, ഓഡോമീറ്റർ, ക്ലോക്ക്, ട്രിപ്പ്-മീറ്റർ, ഫ്യുവൽ ഗേജ്, ഓയിൽ ചേഞ്ച് ഓർമ്മപ്പെടുത്തൽ എന്നിവയും പൂർണ ഡിജിറ്റൽ സ്പീഡോമീറ്റർ കൺസോളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി, വിൽപ്പന ഉടൻ ആരംഭിക്കാൻ യമഹ

പുതിയ മാക്സി സ്കുൂട്ടറിന്റെ വില അവതരണവേളയിൽ മാത്രമേ വെളിപ്പെടുത്തുകയുള്ളൂ. ഇന്ത്യയിലേക്ക് ഉടൻ ഫോർസ് 155 കൊണ്ടുവരാൻ യമഹയ്ക്ക് പദ്ധതികൾ ഒന്നുമില്ല. എന്നിരുന്നാലും ആഭ്യന്തര വിപണിയിൽ യമഹ മറ്റൊരു മാക്സി സ്കൂട്ടറിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അത് എൻ‌മാക്സ് 155 മോഡലാണെന്നാണ് മനസിലാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Force 155 Moto-Scooter Sales Will Commence In Coming Weeks. Read in Malayalam
Story first published: Wednesday, July 8, 2020, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X