FZ ബൈക്കുകൾക്ക് വില വീണ്ടും കൂട്ടി യമഹ; ഇനി മുതൽ 1,000 രൂപ അധികം മുടക്കണം

ജനപ്രിയ FZ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ യമഹ. FZ, FZS എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന 150 സിസി ബൈക്കുകൾക്ക് 1,000 രൂപയുടെ ഉയർച്ചയാണ് നടപ്പിലാക്കിയിരിക്കുന്നത്.

FZ ബൈക്കുകൾക്ക് വില വീണ്ടും കൂട്ടി യമഹ; ഇനി മുതൽ 1,000 രൂപ അധികം മുടക്കണം

ഇനി മുതൽ FZ സ്റ്റാൻഡേർഡ് പതിപ്പിന് 1,02,700 രൂപയും FZS മോഡലിന് 1,04,700 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം ഡാർക്ക് നൈറ്റ് എഡിഷൻ സ്വന്തമാക്കണേൽ 1,06,200 രൂപ നൽകേണ്ടി വരും.

FZ ബൈക്കുകൾക്ക് വില വീണ്ടും കൂട്ടി യമഹ; ഇനി മുതൽ 1,000 രൂപ അധികം മുടക്കണം

യമഹ FZ FI, FZ S FI എന്നിവ എല്ലാ മേഖലകളിലും സമാനമാണ്. എന്നാൽ S വേരിയന്റിൽ ചെറിയ അധിക സ്റ്റൈലിംഗ് ഘടകങ്ങൾ യമഹ വാഗ്‌ദാനം ചെയ്യുന്നുണ്ട്. റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനിൽ സ്റ്റാൻഡേർഡ് FZ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്‌ടർ; വില 30,000 രൂപ

FZ ബൈക്കുകൾക്ക് വില വീണ്ടും കൂട്ടി യമഹ; ഇനി മുതൽ 1,000 രൂപ അധികം മുടക്കണം

അതേസമയം FZ-S വകഭേദത്തിൽ മെറ്റാലിക് റെഡ്, മാറ്റ് ബ്ലാക്ക്, ഡാർക്ക് മാറ്റ് ബ്ലൂ, ഗ്രേ / സിയാൻ ബ്ലൂ എന്നീ നിറങ്ങളാണ് ലഭ്യമാവുക. കൂടാതെ അടുത്തിടെ ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഈ 150 സിസി മോട്ടോർസൈക്കിളിൽ കമ്പനി അവതരിപ്പിച്ചിരുന്നു.

FZ ബൈക്കുകൾക്ക് വില വീണ്ടും കൂട്ടി യമഹ; ഇനി മുതൽ 1,000 രൂപ അധികം മുടക്കണം

ബ്ലൂടൂത്ത് സാങ്കേതികവിദ്യ മെച്ചപ്പെട്ട സുരക്ഷ ഉൾപ്പെടെയുള്ള ധാരാളം പ്രായോഗിക ഗുണങ്ങളാണ് ഉടമസ്ഥന് വാഗ്ദാനം ചെയ്യുന്നത്. കണക്റ്റ് X യമഹ FZ-S ഡാർക്ക് നൈറ്റ് പതിപ്പിലാണ് ലഭ്യമാവുക.

MOST READ: 650 ഇരട്ടകള്‍ക്ക് ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

FZ ബൈക്കുകൾക്ക് വില വീണ്ടും കൂട്ടി യമഹ; ഇനി മുതൽ 1,000 രൂപ അധികം മുടക്കണം

ആൻസർ ബാക്ക്, ഇ-ലോക്ക്, ലൊക്കേറ്റ് മൈ ബൈക്ക്, റൈഡ് ഹിസ്റ്ററി, പാർക്കിംഗ് റെക്കോർഡ്, ഹസാർഡ് എന്നിവയുള്ള ആറ് പ്രധാന സവിശേഷതകളാണ് യമഹ മോട്ടോർസൈക്കിൾ കണക്റ്റ് X ആപ്പ് ഉറപ്പാക്കുന്നത്.

FZ ബൈക്കുകൾക്ക് വില വീണ്ടും കൂട്ടി യമഹ; ഇനി മുതൽ 1,000 രൂപ അധികം മുടക്കണം

ബ്ലൂടൂത്ത് പ്രാപ്തമാക്കിയ FZ-S ഡാർക്ക് നൈറ്റിന് 1,07,700 രൂപയാണ് എക്സ്ഷോറൂം വില. വില വർധനവിന് പുറമെ ബൈക്കുകൾക്ക് മറ്റ് മാറ്റങ്ങളൊന്നും യമഹ നൽകിയിട്ടില്ല. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയോടെ എത്തുന്ന ബിഎസ്-VI 149 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്തേകുന്നത്.

MOST READ: വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്താൻ ജാവ

FZ ബൈക്കുകൾക്ക് വില വീണ്ടും കൂട്ടി യമഹ; ഇനി മുതൽ 1,000 രൂപ അധികം മുടക്കണം

അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 7,250 rpm-ൽ 12.2 bhp പവറും 5,500 rpm-ൽ 13.6 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ വിഭാഗത്തിലെ ഏറ്റവും പരിഷ്‌കൃതമായ എഞ്ചിനെന്ന പേരാണ് FZ ബൈക്കുകളുടെ വിപണിയിലെ വിജയവും.

FZ ബൈക്കുകൾക്ക് വില വീണ്ടും കൂട്ടി യമഹ; ഇനി മുതൽ 1,000 രൂപ അധികം മുടക്കണം

FZ മോട്ടോർസൈക്കിളുകളുടെ പ്രധാന സവിശേഷതകളിൽ എൽഇഡി ഹെഡ്‌ലൈറ്റ്, നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-പീസ് സ്റ്റെപ്പ്-അപ്പ് സീറ്റ്, രണ്ട് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, സിംഗിൾ-ചാനൽ എബിഎസ് എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha FZ, FZ S Prices Hiked In India. Read in Malayalam
Story first published: Saturday, November 7, 2020, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X