ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

ജനപ്രിയ മോഡലുകളായ ബിഎസ്-VI FZ മോഡലുകളുടെ വില രണ്ടാംതവണയും വർധിപ്പിച്ച് ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ യമഹ. 2,000 രൂപയുടെ വർധനവാണ് കമ്പനി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

സ്റ്റാൻഡേർഡ് FZ മോഡലിനായി ഇനി മുതൽ 1,01,700 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. നേരത്തെ ഇതിന് 99,700 രൂപയായിരുന്നു. അതേസമയം FZS പതിപ്പിനായി 1,03,700 രൂപയും ഇനി നൽകണം.

ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

എന്നാൽ ശ്രേണിയിലെ ഏറ്റവും ഉയർന്ന FZS ഡാർക്ക് നൈറ്റ് വേരിയന്റിന് 1,05,200 രൂപയായി വില യമഹ പരിഷ്ക്കരിച്ചതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം നവംബറിലാണ് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി യമഹ FZ മോഡലുകളെ നവീകരിച്ചത്.

MOST READ: ബിഎസ്-VI R15 V3.0 മോഡലിന്റെ വില വീണ്ടും വർധിപ്പിച്ച് യമഹ

ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനിൽ FZ തെരഞ്ഞെടുക്കാൻ സാധിക്കും. FZ-S വകഭേദത്തിൽ മെറ്റാലിക് റെഡ്, മാറ്റ് ബ്ലാക്ക്, ഡാർക്ക് മാറ്റ് ബ്ലൂ, ഗ്രേ / സിയാൻ ബ്ലൂ എന്നീ നിറങ്ങളാണ് ലഭ്യമാവുക.

ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

വില വർധനവിന് പുറമെ FZ മോഡലുകൾക്ക് മറ്റ് മാറ്റങ്ങളൊന്നും യമഹ നൽകിയിട്ടില്ല. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയോടെ എത്തുന്ന ബിഎസ്-VI യമഹ മോട്ടോർസൈക്കിളുകൾക്ക് 149 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്തേകുന്നത്.

MOST READ: പ്രൊഡക്ഷൻ പതിപ്പ് തയാർ, HBX മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

ഈ യൂണിറ്റിന് 7,250 rpm-ൽ 12.2 bhp പവറും 5,500 rpm-ൽ 13.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഈ വിഭാഗത്തിലെ തന്നെ ഏറ്റവും പരിഷ്‌കൃതമായ എഞ്ചിനെന്ന ഖ്യാതിയും ഇതിനുണ്ട്.

ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

എൽഇഡി ഹെഡ്‌ലൈറ്റ്, നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-പീസ് സ്റ്റെപ്പ്-അപ്പ് സീറ്റ്, രണ്ട് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, സിംഗിൾ-ചാനൽ എബിഎസ് എന്നിവ FZ മോഡലുകളുടെ പ്രധാന സവിശേഷതകളാണ്.

MOST READ: WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ ഔദ്യോഗിക ഡെമോ വീഡിയോ പുറത്തുവിട്ട് ഹോണ്ട

ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

ക്രോം ഹൈലൈറ്റുകളും ഒരു അണ്ടർ കൗളും ചേർത്ത് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് FZS കമ്പനി വേർതിരിച്ചിരിക്കുന്നുമുണ്ട്. മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിന്നിൽ ഒരു മോണോ-ഷോക്കുമാണ് FZ ശ്രേണിയുടെ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത്.

ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ വാഹന വിപണിക്ക് സംഭവിച്ച അനിശ്ചിതത്വം മറികടക്കുന്നതിനായാണ് എല്ലാ കമ്പനികളും നിലവിൽ അവരുടെ മോഡലുകൾക്ക് വില വർധിപ്പിക്കുന്നത്. കാർ വിപണിയിൽ ഇത് നടപ്പിലാകുന്നില്ലെങ്കിലും ഇരുചക്ര വാഹന വിപണിയിൽ വില വർധനവ് കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്നുവരുന്ന പ്രക്രിയയാണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha FZS FI, FZ FI Prices Hiked For The Second Time. Read in Malayalam
Story first published: Wednesday, August 5, 2020, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X