ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയും; തുടക്കം FZ-S ഡാർക്ക് നൈറ്റ് എഡിഷനിൽ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ തങ്ങളുടെ ഏറ്റവും പുതിയ മോട്ടോർസൈക്കിൾ കണക്റ്റിവിറ്റി സാങ്കേതികവിദ്യയായ 'യമഹ മോട്ടോർസൈക്കിൾ കണക്റ്റ് X' ഇന്ത്യയിൽ അവതരിപ്പിച്ചു.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയും; തുടക്കം FZ-S ഡാർക്ക് നൈറ്റ് എഡിഷനിൽ

ബ്ലൂടൂത്ത് പ്രാപ്തമാക്കിയ സാങ്കേതികവിദ്യ മെച്ചപ്പെട്ട സുരക്ഷ ഉൾപ്പെടെയുള്ള ധാരാളം പ്രായോഗിക ഗുണങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ സവിശേഷതയോടെ ഈ ഉത്സവ സീസണിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാമെന്ന പ്രതീക്ഷയിലാണ് യമഹ.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയും; തുടക്കം FZ-S ഡാർക്ക് നൈറ്റ് എഡിഷനിൽ

കണക്റ്റ് X യമഹ FZ-S ഡാർക്ക് നൈറ്റ് പതിപ്പിലാണ് യമഹ ആദ്യമായി അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ ഇതൊരു സ്റ്റാൻഡേർഡ് ഫീച്ചറായാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ബൈക്കിന്റെ വിലയിലും നേരിയ വർധനവുണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമായി.

MOST READ: റഡാർ ക്രൂയിസ് കൺട്രോളുമായി പുതിയ ബിഎംഡബ്ല്യു R1250RT വിപണിയിൽ

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയും; തുടക്കം FZ-S ഡാർക്ക് നൈറ്റ് എഡിഷനിൽ

കണക്റ്റ് X ഉള്ള FZ-S ഡാർക്ക് നൈറ്റിന് ഇനി മുതൽ 1,07,700 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 2020 നവംബർ ഒന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. FZ 150 ശ്രേണിയിലെ മറ്റ് മോട്ടോർസൈക്കിളുകൾക്ക് അപ്‌ഗ്രേഡുചെയ്യാവുന്ന ആക്‌സസ്സറിയായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉണ്ടായിരിക്കും.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയും; തുടക്കം FZ-S ഡാർക്ക് നൈറ്റ് എഡിഷനിൽ

ഇത് അംഗീകൃത യമഹ ഡീലർഷിപ്പുകൾ വഴി ഉടമസ്ഥർക്ക് ഘടിപ്പിക്കാം എന്നതും സ്വാഗതാർഹമായ തീരുമാനമാണ്. കണക്റ്റിവിറ്റി, ഇന്നോവേറ്റീവ് ടെക്നോളജി എന്നീ രണ്ട് ഘടകങ്ങളിൽ നിന്നാണ് ‘യമഹ മോട്ടോർസൈക്കിൾ കണക്റ്റ് X' എന്ന പേര് രൂപംകൊണ്ടിരിക്കുന്നത്.

MOST READ: പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തും; ഇബൈക്ക്‌ഗൊയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയും; തുടക്കം FZ-S ഡാർക്ക് നൈറ്റ് എഡിഷനിൽ

FZ 150 ശ്രേണിക്ക് പുറമെ ഇത് ഉടൻ തന്നെ യമഹയുടെ മറ്റ് മോട്ടോർസൈക്കിളുകളിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡിനും ആപ്പിൾ സ്മാർട്ട്‌ഫോണുകൾക്കും യമഹ മോട്ടോർസൈക്കിൾ കണക്റ്റ് X ആപ്പ് ലഭ്യമാണ്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയും; തുടക്കം FZ-S ഡാർക്ക് നൈറ്റ് എഡിഷനിൽ

ആൻസർ ബാക്ക്, ഇ-ലോക്ക്, ലൊക്കേറ്റ് മൈ ബൈക്ക്, റൈഡ് ഹിസ്റ്ററി, പാർക്കിംഗ് റെക്കോർഡ്, ഹസാർഡ് എന്നിവയുള്ള ആറ് പ്രധാന സവിശേഷതകളാണ് യമഹ മോട്ടോർസൈക്കിൾ കണക്റ്റ് X ആപ്പ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: ബിഎസ് VI V-സ്ട്രോം 650 XT അരങ്ങേറ്റത്തിനൊരുങ്ങി സുസുക്കി; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയും; തുടക്കം FZ-S ഡാർക്ക് നൈറ്റ് എഡിഷനിൽ

അതിൽ മോഷണം തടയുന്നതിനായാണ് സ്മാർട്ട്ഫോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇ-ലോക്ക് സഹായിക്കുക. ബൈക്കിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാൻ സഹായിക്കുന്നതിന് ഇൻഡിക്കേറ്ററുകൾ 10 സെക്കൻഡ് തുടർച്ചയായി പ്രകാശിക്കുന്നതിനാണ് ലൊക്കേറ്റ് മൈ ബൈക്ക് സംവിധാനം ഉപയോഗിക്കുന്നത്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയും; തുടക്കം FZ-S ഡാർക്ക് നൈറ്റ് എഡിഷനിൽ

നാല് ഇൻഡിക്കേറ്ററുകളും ഒരേ സമയം പ്രവർത്തിപ്പിക്കാനായി ഹസാർഡ് ലൈറ്റ് ഉപയോഗിക്കുന്നു. വ്യക്തിഗത യാത്രാ വിശദാംശങ്ങൾ കാണിക്കാനായി റൈഡിംഗ് ഹിസ്റ്ററി പ്രവർത്തിക്കുന്നു. മോട്ടോർസൈക്കിൾ കണ്ടെത്തുന്നതിനും അതിലേക്ക് നയിക്കുന്ന ഒരു മാപ്പ് റൂട്ട് കാണിക്കുന്നതിനും ഓൺ-ബോർഡ് ജിപിഎസ് ഉപയോഗിക്കുന്നതാണ് പാർക്കിംഗ് റെക്കോർഡ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha FZS FI Launched With Bluetooth Connectivity. Read in Malayalam
Story first published: Friday, October 16, 2020, 14:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X