ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യഹമ

വിവിധ ശ്രേണിയിലെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ യമഹ. ഇതിന്റെ ഭാഗമായി ഇപ്പോള്‍ 125 സിസി സ്‌കൂട്ടറുകളായ ഫാസിനോ 125, റേ ZR 125 എന്നിവയുടെ വിലയിലും വര്‍ധനവ് പ്രഖ്യാപിച്ചു.

ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യഹമ

ഫാസിനോ 125 മോഡലിന് 1,500 രൂപയും, റേ ZR 125 മോഡലിന് 2,000 രൂപയുമാണ് വര്‍ദ്ധിപ്പിപ്പിരിക്കുന്നത്. ഇതോടെ ഫാസിനോ 125 പ്രാരംഭ പതിപ്പിന് 68,730 രൂപ ഉപഭോക്താക്കള്‍ മുടക്കണം. ഉയര്‍ന്ന പതിപ്പിന് 72,230 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യഹമ

റേ ZR 125 മോഡലിന്റെ പ്രാരംഭ പതിപ്പിന് 69,530 രൂപയും ഉയര്‍ന്ന പതിപ്പിന് 73,530 രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ മോഡലുകളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ബ്രാന്‍ഡ് വരുത്തിയിട്ടില്ല.

MOST READ: പ്രതിമാസ സബ്സ്ക്രിപ്ഷൻ ഓപ്ഷനിൽ നെക്സോൺ ഇവി അവതരിപ്പിച്ച് ടാറ്റ

ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യഹമ

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 125 സിസി, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഇരുമോഡലുകള്‍ക്കും കരുത്ത് നല്‍കുന്നത്. 8 bhp കരുത്തും 9.7 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും.

ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യഹമ

പഴയ 113 സിസി മോഡലുകളേക്കാള്‍ 30 ശതമാനം കൂടുതല്‍ കരുത്തുറ്റതാണ് പുതിയ മോട്ടോര്‍ എന്നും യമഹ പറയുന്നു. ഇന്ധനക്ഷമത 16 ശതമാനം വര്‍ധിപ്പിച്ചു, ലിറ്ററിന് 58 കിലോമീറ്റര്‍ മൈലേജാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

MOST READ: പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യഹമ

സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍, ഫാസിനോ 125 ഒരു ക്ലാസിക് രൂപവും റേ ZR 125 ഒരു ആധുനിക രൂപകല്‍പ്പനയും ഉള്‍ക്കൊള്ളുന്നു. പുതിയ ഭാരം കുറഞ്ഞ ഫ്രെയിമിലാണ് യമഹ ഫാസിനോ 125 നിര്‍മ്മിച്ചിരിക്കുന്നത്.

ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യഹമ

ഇത് വെറും 99 കിലോഗ്രാം ഭാരം നിലനിര്‍ത്തുന്നു. ഇപ്പോള്‍ ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറാണിത്. നഗര സാഹചര്യങ്ങളില്‍ മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ട്രാഫിക് മോഡ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം കമ്പനി ഒരുക്കിയിരിക്കുന്നു.

MOST READ: സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യഹമ

പുതിയ ഹോണ്ട സ്‌കൂട്ടറുകള്‍ക്ക് സമാനമായ വണ്‍-ടച്ച് സൈലന്റ് സ്റ്റാര്‍ട്ട് സവിശേഷതയ്ള്ള സൈലന്റ് സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ ജനറേറ്റര്‍ എന്നിവയും യമഹ ഫാസിനോ 125 -യില്‍ ലഭ്യമാണ്.

ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യഹമ

ഡ്രം, ഡിസ്‌ക് എന്നീ രണ്ട് വകഭേദങ്ങളില്‍ റേ ZR 125 ലഭ്യമാണ്. ഡ്രം ബ്രേക്ക് പതിപ്പിന് മെറ്റാലിക് ബ്ലാക്ക്, സിയാന്‍ ബ്ലൂ എന്നിവ ഉള്‍പ്പെടുന്ന രണ്ട് കളര്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഡിസ്‌ക് ബ്രേക്ക് മോഡലില്‍ അഞ്ച് കളര്‍ ഓപ്ഷനുകളാണ് യമഹ വാഗ്ദാനം ചെയ്യുന്നു.

MOST READ: വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്

ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യഹമ

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ യമഹ റേയുടെ പ്രത്യേകതയാണ്. ആപ്രോണ്‍ ഘടിപ്പിച്ച ഹെഡ്ലൈറ്റ് സജ്ജീകരണം, ഹാന്‍ഡില്‍ബാറിനടുത്തുള്ള എല്‍ഇഡി ഡിആര്‍എല്‍, വലിയ സുഖപ്രദമായ സീറ്റ്, 21 ലിറ്റര്‍ വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്‌പേസ്, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് എന്നിങ്ങനെയുള്ള നിരവധി സവിശേഷതകള്‍ റേ 125 -നെ ആകര്‍ഷകമാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Hiked Fascino 125, Ray ZR 125 Price Again. Read in Malayalam.
Story first published: Friday, August 7, 2020, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X