കൊവിഡ്-19 പ്രതിരോധത്തിന് 61.5 ലക്ഷം രൂപ കൈമാറി യമഹ

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ 61.5 ലക്ഷം രൂപ കൈമാറി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം കൈമാറി.

കൊവിഡ്-19 പ്രതിരോധത്തിന് 61.5 ലക്ഷം രൂപ കൈമാറി യമഹ

25 ലക്ഷം രൂപ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്കും, ബാക്കി 11.5 ലക്ഷം രൂപ പ്രധാന മന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്കുമാണ് കമ്പനി കൈമാറിയത്.

കൊവിഡ്-19 പ്രതിരോധത്തിന് 61.5 ലക്ഷം രൂപ കൈമാറി യമഹ

കമ്പനിയിലെ ജീവനക്കാര്‍ തന്നെയാണ് തങ്ങളുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ ഒരുഭാഗം സംഭാവ ചെയ്തിരിക്കുന്നത്. ഈ മാഹാമാരിക്കെതിരെ ഒന്നിച്ച് പോരാടുമെന്നും സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കമ്പനി തയ്യാറാണെന്നും പ്രസ്താവനിയില്‍ പറയുന്നു.

MOST READ: കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

കൊവിഡ്-19 പ്രതിരോധത്തിന് 61.5 ലക്ഷം രൂപ കൈമാറി യമഹ

ഒരു ദിവസത്തെ ശമ്പളം സ്വമേധയാ സംഭാവന ചെയ്തുകൊണ്ട് ഈ മാഹാമാരിക്കെതിരെ പോരാടുന്ന ജീവനക്കാരെ കമ്പനി അഭിനന്ദിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ്, തമിഴ്‌നാട് കഴിഞ്ഞാല്‍ ഹരിയാനയിലാണ് യമഹയുടെ മൂന്നാമത്തെ പ്ലാന്റ്.

കൊവിഡ്-19 പ്രതിരോധത്തിന് 61.5 ലക്ഷം രൂപ കൈമാറി യമഹ

യമഹയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് നല്‍കിയതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരിക്കുകയാണ് യമഹ. ഇളവ് ലഭിച്ചിട്ടുള്ള സ്ഥലങ്ങളിലെ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്റുകളുമാണ് തുറന്നിരിക്കുന്നത്.

MOST READ: ജനപ്രിയ ഹിലക്സ് പിക്കപ്പ് ട്രക്കിന് ഒരു മേക്കോവറുമായി ടൊയോട്ട

കൊവിഡ്-19 പ്രതിരോധത്തിന് 61.5 ലക്ഷം രൂപ കൈമാറി യമഹ

ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രവര്‍ത്തനം. ഡീലര്‍ഷിപ്പുകളില്‍ അപ്പോയിമെന്റ് സംവിധാനമൊരുക്കുമെന്നും കമ്പനി അറിയിച്ചു.

കൊവിഡ്-19 പ്രതിരോധത്തിന് 61.5 ലക്ഷം രൂപ കൈമാറി യമഹ

ഇത് സാമൂഹിക അകലം ഉറപ്പാക്കാനും ശുചിത്വം പാലിക്കുന്നതിനും സഹായിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്. പ്രതിവര്‍ഷം ഏകദേശം 35 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള മൂന്ന് പ്ലാന്റുകളാണ് യമഹയ്ക്ക് ഇന്ത്യയിലുള്ളത്.

MOST READ: കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമൊരുക്കി ടാറ്റ

കൊവിഡ്-19 പ്രതിരോധത്തിന് 61.5 ലക്ഷം രൂപ കൈമാറി യമഹ

ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്നകുവരെ നിലവിലുള്ള ബുക്കിങ്ങുകളും കയറ്റുമതി ചെയ്യേണ്ട വാഹനങ്ങളുമായിരിക്കും ഇവിടങ്ങളില്‍ നിര്‍മ്മിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കൊവിഡ്-19 പ്രതിരോധത്തിന് 61.5 ലക്ഷം രൂപ കൈമാറി യമഹ

അതോടൊപ്പം തന്നെ ഏതാനും മോഡലുകളുടെ വിലയും കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. ബിഎസ് VI മോഡലുകളായ FZ, YZF R15 V3.0 മോഡലുകളുടെ വിലയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. 500 രൂപ മുതല്‍ 1,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. വില വര്‍ധവവിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha India Donated Rs 61.5 Lakh To Fight Coronavirus. Read in Malayalam.
Story first published: Friday, June 5, 2020, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X