വെള്ളം ഒഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

1975 മുതൽ 1989 വരെ ജാപ്പനീസ് നിർമ്മാതാക്കൾ നിർമ്മിച്ച വളരെ ജനപ്രിയമായ ക്ലാസിക്-ശൈലിയിലുള്ള മോട്ടോർസൈക്കിളാണ് യമഹ XT 500.

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

499 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിൽ പ്രവർത്തിച്ചിരുന്നത്. യൂണിറ്റ് 26.5 bhp പരമാവധി കരുത്തും 38 Nm torque ഉം സൃഷ്ടിച്ചു. അഞ്ച് സ്പീഡ് സീക്വൻഷൽ ഗിയർബോക്സുമാി എഞ്ചിൻ ഇണചേർന്നിരുന്നു.

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

ഇപ്പോൾ, വാഹന നിർമ്മാതാക്കൾ അവരുടെ ആധുനിക വാഹനങ്ങൾക്ക് പഴയ പേരുകൾ പുനരുജ്ജീവിപ്പിക്കുന്ന ഒരു ട്രെൻഡാണ് കാണപ്പെടുന്നത്, യമഹയും ഇതേ പാത പിന്തുടരുന്നതിൽ അതിശയിക്കാനില്ല.

MOST READ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് #പാർക്ക്ഫോർഫ്രീഡം ക്യാമ്പയിനുമായി സുസുക്കി

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

എന്നിരുന്നാലും അതിശയിപ്പിക്കുന്ന കാര്യം, മോട്ടോർ സൈക്കിൾ തന്നെയാണ്. രൂപകൽപ്പന മുതൽ അതിന്റെ പവർട്രെയിൻ വരെയുള്ള എല്ലാം തീർത്തും അങ്ങേയറ്റം വിചിത്രമാണ്.

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

ഇത് ഒരു കൺസെപ്റ്റ് മോട്ടോർസൈക്കിൾ മാത്രമാണെങ്കിലും, ഇത് ആഗോള മോട്ടോർ സൈക്കിൾ വ്യവസായത്തിന്റെ ഭാവി സാധ്യതയെ പ്രതിനിധീകരിക്കുന്നു.

MOST READ: അടുത്ത ഊഴം കിയ സോറെന്റോയുടേത്, അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തിയേക്കും

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

യമഹയുടെ കമ്മീഷൻ പ്രകാരം ഓസ്ട്രിയൻ ഡിസൈനറായ മാക്സിം ലെഫെബ്രെ ആണ് ഈ കൺസെപ്റ്റ് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തത്.

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

1975 ലെ XT 500 -ൽ നിന്ന് ലെഫെബ്രെ പ്രചോദനം ഉൾക്കൊണ്ടിരുന്നു, അടിസ്ഥാനപരമായി അത് ഒരു ഫ്യൂച്ചറിസ്റ്റ് അവതാരത്തിൽ പുനർ‌ഭാവന ചെയ്യുന്നു. ശ്രദ്ധിക്കേണ്ട ചില രസകരമായ സവിശേഷതകളുള്ള ഈ ബൈക്ക് വളരെ ഒതുക്കമുള്ളതും ചുരുങ്ങിയതുമാണ്.

MOST READ: മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

മോട്ടോർസൈക്കിളിന്റെ മുൻവശത്ത് ഇപ്പോൾ നിർത്തലാക്കിയ ബിഎംഡബ്ല്യു K 1300 R പോലെയുള്ള ഒരു ഡ്യു-ലിവർ-ടൈപ്പ് സസ്‌പെൻഷൻ സജ്ജീകരണമാണ്.

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

ഇതിനുപുറമെ, സിംഗിൾ സൈഡഡ് സ്വിംഗാർമും പിൻഭാഗത്ത് മോണോഷോക്ക് സസ്പെൻഷൻ സജ്ജീകരണവും ഇതിലുണ്ട്. വിചിത്രമായി സ്ഥാപിച്ചിരിക്കുന്ന ഹാൻഡിൽബാറും ചെറിയ എൽഇഡി ഹെഡ്ലൈറ്റും വാഹനത്തിന് ലഭിക്കും.

MOST READ: 545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ബ്രാന്‍ഡിന്റെ വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

ഒരു ഡേർട്ട് ബൈക്ക് പോലെ വളരെ നേർത്ത സിംഗിൾ-പീസ് സീറ്റും മോട്ടോർസൈക്കിളിൽ ഒരുക്കിയിരിക്കുന്നു. വീലുകളും ടയറുകളും യഥാക്രമം നീല, വെള്ള നിറങ്ങളിൽ തികച്ചും സവിശേഷമായി കാണപ്പെടുന്നു.

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

ടെയിൽ വിഭാഗത്തിൽ ഒരു ചെറിയ എൽഇഡി ബ്രേക്ക് ലൈറ്റും ഇരട്ട നീളമുള്ള മഡ്‌ഗാർഡും ഉൾപ്പടുത്തിയിട്ടുണ്ട്. ഇവയിൽ മഡ്ഗാർഡ് സൗന്ദര്യ വർധനവിന് മാത്രമുള്ളതാണ്.

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

എന്നിരുന്നാലും, ഈ കൺസെപ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഏലിയൻ സ്റ്റൈലിംഗല്ല, മറിച്ച് അതിന്റെ പവർപ്ലാന്റാണ്. യമഹ XT h2O പ്രവർത്തിക്കുന്നത് ഇന്ധനത്തിലല്ല, മറിച്ച് വെള്ളത്തിലാണ്.

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

ഇത് ഒരു ഹൈഡ്രജൻ ജ്വലന രീതിയിലല്ല! ഇത് ജലത്തെ സമ്മർദ്ദം ചെലുത്തുന്ന ഒരു അടച്ച ലൂപ്പ് സംവിധാനമാണ് ഉപയോഗിക്കുന്നത്, അത് വാട്ടർ എഞ്ചിനിലേക്ക് (ഒരു ടർബൈൻ) ഇൻജെക്റ്റ് ചെയ്യുന്നു. ഈ കരുത്തിൽ പിൻ വീൽ ചലിപ്പിക്കുന്നു.

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

ഈ കൺസെപ്റ്റ് ബൈക്കിന്റെ ഉൽ‌പ്പാദനം സംബന്ധിച്ച് യമഹ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. ഈ കൺസെപ്റ്റ് ഭാവിയിൽ ഒരു ഡ്യുവൽ സ്പോർട് പതിപ്പിന് പ്രചോദനമാകും.

വള്ളമൊഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

സ്റ്റൈലിംഗിൽ ഒരേപോലെയായിരിക്കാം, പക്ഷേ ഇത് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Introduced XT 500 H2O Concept That Runs On Water. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X