Just In
- 20 min ago
ടാറ്റയുടെ പുത്തൻ പ്രതീക്ഷകൾ; 2021 സഫാരിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ഫെബ്രുവരി നാലിന് ആരംഭിക്കും
- 37 min ago
പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം
- 38 min ago
3-ഡോര്‍, 5-ഡോര്‍, കണ്‍വേര്‍ട്ടിബിള്‍ ഹാച്ച്ബാക്കുകള്‍ നവീകരിച്ച് മിനി
- 2 hrs ago
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
Don't Miss
- Movies
വയറിലെ സ്ട്രെച്ച് മാര്‍ക്കിന് മലൈകയ്ക്ക് ബോഡി ഷെയ്മിങ്, നടിയെ പിന്തുണച്ച് ആരാധകര്‍
- News
നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി
- Finance
നിഫ്റ്റി 14000ന് താഴേയ്ക്ക് കൂപ്പുകുത്തി, സെൻസെക്സ് 938 പോയിന്റ് ഇടിഞ്ഞു
- Sports
IPL 2021: രാജസ്ഥാന് വണ്മാന് ബൗളിങ് ആര്‍മി! ഇതു മാറ്റിയേ തീരൂ- ചോപ്ര പറയുന്നു
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
MT-15 കളര്‍ കസ്റ്റമൈസേഷന് ഓപ്ഷന് അവതരിപ്പിച്ച് യമഹ
ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് MT-15. ഈ മോഡലിന് ഇപ്പോള്‍ പുതിയ കളര്‍ ഓപ്ഷന് അവതരിപ്പിച്ചിരിക്കുകയാണ് ബ്രാന്‍ഡ്.

യുവാക്കളെ ലക്ഷ്യമിട്ടാണ് ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്. അടിമുടി അഗ്രസീവ് ലുക്കാണ് ബൈക്കിന്റെ പ്രധാന സവിശേഷത. 1.44 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

കളര്‍ കസ്റ്റമൈസേഷന് ഓപ്ഷന് പുറത്തിറക്കാനുള്ള തീരുമാനം MT-15 ല്‍ അടുത്തിടെ ഐസ് ഫ്ലൂ-വെര്‍മില്യണ്‍ കളര്‍ പുറത്തിറക്കിയതില്‍ നിന്ന് ലഭിച്ച നല്ല പ്രതികരണമാണ് യമഹ അറിയിച്ചത്. ഒന്നിലധികം കളര്‍ ചോയ്സുകള്‍ വാങ്ങുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.
MOST READ: മീറ്റിയോര്‍ 350 തായ്ലാന്ഡില് അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇതോടെ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ഉയര്‍ത്താന്‍ MT-15 ന് കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഭാവി ഉപഭോക്താക്കള്‍ക്ക് 11 കളര്‍ ഓപ്ഷനില്‍ നിന്നും ബൈക്ക് തിരഞ്ഞെടുക്കാം.

കൂടാതെ 2021 ജനുവരി മുതല്‍ തെരഞ്ഞെടുത്ത ചോയിസിനെ അടിസ്ഥാനമാക്കി ഡെലിവറികള്‍ ആരംഭിക്കും. ഇതോടെ ലഭ്യമായ ആകെ കളര്‍ ഓപ്ഷനുകളുടെ എണ്ണം 14 ആയി ഉയരും.

'ഇന്നത്തെ ഉപഭോക്താക്കള്‍ അവരുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റിന് അനുയോജ്യമായ വൈവിധ്യമാര്‍ന്നതും വ്യത്യസ്തവുമായ വര്‍ണ്ണ കോമ്പിനേഷനുകള്‍ക്കായി തെരയുന്നു. പുതിയ ബൈക്കിംഗ് അനുഭവങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ യമഹയില്‍ എപ്പോഴും ശ്രമിക്കുന്നുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ യമഹ മോട്ടോര്‍ ഇന്ത്യ ചെയര്മാന് മോട്ടോഫുമി ഷിതാര പറഞ്ഞു.

ബിഎസ് VI -ന് അനുസൃതമായി നവീകരിച്ച് 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന് 10,000 rpm -ല്‍ 18.5 bhp കരുത്തും 8,500 rpm -ല്‍ 14.1 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
MOST READ: അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്സസറികൾ അവതരിപ്പിച്ച് ടൊയോട്ട

എല്‍ഇഡി ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ്, സിംഗിള്‍-ചാനല്‍ എബിഎസ്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകള്‍, സിംഗിള്‍-പീസ് സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.

മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്. ആക്രമണാത്മക രൂപകല്‍പ്പനയുള്ള MT-15 വളരെ സ്പോര്‍ട്ടിയും മസ്കുലര്‍ രൂപവുമാണ് പ്രധാനം ചെയ്യുന്നത്.
MOST READ: അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

ഇന്ത്യന്‍ വിപണിയില്‍ ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപ്പാച്ചെ RTR200 4V, സുസുക്കി ജിക്സെര്‍ 155, കെടിഎം ഡ്യൂക്ക് 125 എന്നിവയാണ് യമഹ MT-15 ന്റെ പ്രധാന എതിരാളികള്‍.