കൊവിഡ്-19; മുന്നണി പോരാളികൾക്ക് പുതിയ ഫിനാന്‍സ് പദ്ധതികളുമായി യമഹ

കൊവിഡ്-19 മഹാമാരിക്കെതിരെ പോരാടുന്ന മുന്നണി പോരാളികള്‍ക്കായി പുതിയ ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിച്ച് യമഹ. നേരത്തെ മുന്നണി പോരാളികള്‍ക്കായി സര്‍വീസ് ഓഫറുകളും കമ്പനി അവതരിപ്പിച്ചിരുന്നു.

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്ക് പുതിയ ഫിനാന്‍സ് പദ്ധതികളുമായി യമഹ

പുതിയ പദ്ധതി അനുസരിച്ച്, യമഹ ഇരുചക്ര വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ ആദ്യത്തെ മൂന്ന് മാസത്തേക്ക് അവരുടെ പ്രതിമാസ ഇഎംഐയുടെ 50 ശതമാനം മാത്രം നല്‍കിയാല്‍ മതിയാകും. ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത യമഹ ഡീലര്‍ഷിപ്പുകളിലും ഈ സ്‌കീം ലഭ്യമാകും.

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്ക് പുതിയ ഫിനാന്‍സ് പദ്ധതികളുമായി യമഹ

ഈ ദുഷ്‌കരമായ സമയങ്ങളില്‍ പുതിയ ഇരുചക്ര വാഹനം വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന മുന്നണി പോരാളിക്കള്‍ക്കുള്ള സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്ക് പുതിയ ഫിനാന്‍സ് പദ്ധതികളുമായി യമഹ

ഡോക്ടര്‍മാര്‍, ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍, പൊലീസ് തുടങ്ങി എല്ലാ മുന്നണി പോരാളിക്കള്‍ക്കും പ്രത്യേക ഇഎംഐ പദ്ധതി സാധുവായിരിക്കും. എന്നിരുന്നാലും, 2020 ജൂലൈ 31 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളു.

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്ക് പുതിയ ഫിനാന്‍സ് പദ്ധതികളുമായി യമഹ

എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് യമഹ ഇതിനകം തന്നെ നിരവധി നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ പരിരക്ഷ ഉറപ്പാക്കുന്നതിന് മറ്റ് സുരക്ഷ നടപടികളോടൊപ്പം അധികാരികള്‍ മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും കമ്പനി പാലിക്കുന്നുണ്ട്.

MOST READ: കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായി സിയറ്റ്; പുതിയ ഫെയ്‌സ് മാസ്‌ക് വിപണിയില്‍

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്ക് പുതിയ ഫിനാന്‍സ് പദ്ധതികളുമായി യമഹ

2020 ജൂണ്‍ മാസത്തിലും യമഹ സമാനമായ ഒരു ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. 'കൊറോണ വാരിയേഴ്‌സ് ക്യാമ്പ്' എന്ന് പദ്ധതിയാണ് അന്ന് കമ്പനി പ്രഖ്യാപിച്ചത്. ജൂണ്‍ 8 നും ജൂണ്‍ 22 നും ഇടയില്‍ 15 ദിവസത്തേക്കാണ് ഈ പ്രത്യേക സേവന ക്യാമ്പ് നടന്നത്.

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്ക് പുതിയ ഫിനാന്‍സ് പദ്ധതികളുമായി യമഹ

കൊവിഡ്-19 യുടെ ഈ കാലഘട്ടത്തില്‍ നേരത്തെയും നിരവധി ഓഫറുകളുമായി യമഹ രംഗത്തെത്തിയിട്ടുണ്ട്. വൈറസിനെതിരായ പോരാട്ടത്തില്‍ 61.5 ലക്ഷം രൂപ കഴിഞ്ഞ ദിവസം യമഹ കൈമാറിയിരുന്നു.

MOST READ: ഉത്തർപ്രദേശ് വനിതാ പൊലീസിന് 100 സ്കൂട്ടറുകൾ സമ്മാനിച്ച് ഹീറോ

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്ക് പുതിയ ഫിനാന്‍സ് പദ്ധതികളുമായി യമഹ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് 25 ലക്ഷം രൂപയും, ബാക്കി 11.5 ലക്ഷം രൂപ പ്രധാന മന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്കുമാണ് കമ്പനി കൈമാറിയത്.

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്ക് പുതിയ ഫിനാന്‍സ് പദ്ധതികളുമായി യമഹ

കമ്പനിയിലെ ജീവനക്കാര്‍ തന്നെയാണ് തങ്ങളുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ ഒരുഭാഗം സംഭാവന ചെയ്തിരിക്കുന്നത്. ഈ മാഹാമാരിക്കെതിരെ ഒന്നിച്ച് പോരാടുമെന്നും സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കമ്പനി തയ്യാറാണെന്നും പ്രസ്താവനിയില്‍ പറയുന്നു.

MOST READ: 100 സിസി പ്ലാറ്റിനയുടെ ഡിസ്‌ക് ബ്രേക്ക് പതിപ്പ് അവതരിപ്പിച്ച് ബജാജ്; വില 59,373 രൂപ

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്ക് പുതിയ ഫിനാന്‍സ് പദ്ധതികളുമായി യമഹ

ഒരു ദിവസത്തെ ശമ്പളം സ്വമേധയാ സംഭാവന ചെയ്തുകൊണ്ട് ഈ മാഹാമാരിക്കെതിരെ പോരാടുന്ന ജീവനക്കാരെ കമ്പനി അഭിനന്ദിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ്, തമിഴ്‌നാട് കഴിഞ്ഞാല്‍ ഹരിയാനയിലാണ് യമഹയുടെ മൂന്നാമത്തെ പ്ലാന്റ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Announces Special Finance Scheme For Frontline Warriors. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X