ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് യമഹ

ലോക്ക്ഡൗണ്‍ നാളുകളിലും വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ തേടുകയാണ് വാഹന നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി പലരും ഓണ്‍ലൈന്‍ വില്‍പ്പനകളും ഓഫറുകളും ആനുകൂല്യങ്ങളും നല്‍കിയുള്ള വില്‍പ്പനയും ആരംഭിച്ചു.

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് യമഹ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ചിരിക്കുന്നത്. നേരത്തെ ഉപഭോക്താക്കളുടെ സുരക്ഷയുടെ ഭാഗമായി ഹോം ഡെലിവറി സൗകര്യം നിര്‍മ്മാതാക്കള്‍ തുടങ്ങിയിരുന്നു.

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് യമഹ

രാജ്യത്തുള്ള 300-ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഭാഗമായിട്ടുണ്ട്. 2020 -ന്റെ അവസാനത്തോടെ 300 ഡീലര്‍ഷിപ്പുകള്‍ കൂടി ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഭാഗമാക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് യമഹ

R15 V3, MT 15, FZ 25, FZ FI, FZS FI എന്നിങ്ങനെ അഞ്ച് മോഡലുകള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈനിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കുകയുള്ളു. യമഹയില്‍ നിന്നുള്ള ബാക്കി മോഡലുകളെ ഇതുവരെ വെബ്‌സൈറ്റില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് യമഹ

അധികം വൈകാതെ തന്നെ ബാക്കി മോഡലുകളും ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. യമഹ വെര്‍ച്വല്‍ സ്റ്റോര്‍ വെബ്സൈറ്റ് ഇരുചക്രവാഹനങ്ങളുടെ 360 ഡിഗ്രി കാഴ്ചയും ഉത്പ്പന്നങ്ങള്‍ തമ്മിലുള്ള സവിശേഷത, താരതമ്യം എന്നീ വിവരങ്ങളും പങ്കുവെയ്ക്കുന്നു.

MOST READ: 7 വര്‍ഷത്തെ യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് യമഹ

ഓണ്‍ലൈന്‍ വില്‍പ്പന പ്രവര്‍ത്തനത്തോടൊപ്പം, കോണ്‍ടാക്റ്റ്‌ലെസ് ഡെലിവറി നടത്തുന്നതിന് യമഹ ഡീലര്‍ഷിപ്പുകള്‍ പിന്തുണ നല്‍കും. വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് വാങ്ങലുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഡോര്‍സ്‌റ്റെപ്പ് സേവനം തെരഞ്ഞെടുക്കാം.

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് യമഹ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണ് നിര്‍മ്മാതാക്കള്‍. 125 സിസി സ്‌കൂട്ടറുകളായ ഫാസിനോ 125, റേ ZR 125 എന്നിവയുടെ വിലയാണ് അവസാനമായി വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

MOST READ: ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് യമഹ

ഫാസിനോ 125 മോഡലിന് 1,500 രൂപയും, റേ ZR 125 മോഡലിന് 2,000 രൂപയുമാണ് വര്‍ദ്ധിപ്പിപ്പിരിക്കുന്നത്. ഇതോടെ ഫാസിനോ 125 പ്രാരംഭ പതിപ്പിന് 68,730 രൂപ ഉപഭോക്താക്കള്‍ മുടക്കണം. ഉയര്‍ന്ന പതിപ്പിന് 72,230 രൂപയുമാണ് എക്സ്ഷോറൂം വില.

ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് യമഹ

റേ ZR 125 മോഡലിന്റെ പ്രാരംഭ പതിപ്പിന് 69,530 രൂപയും ഉയര്‍ന്ന പതിപ്പിന് 73,530 രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം. വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ മോഡലുകളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ബ്രാന്‍ഡ് വരുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Launched Online Sales In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X