YZF-R1 മോട്ടോജിപി പെട്രോനാസ് ലിമിറ്റഡ് എഡിഷനുമായി യമഹ

യമഹയുടെ യൂറോപ്പ് വിഭാഗം പുതിയ ലിമിറ്റഡ് എഡിഷൻ YZF-R1 പുറത്തിറക്കി. സാറ്റലൈറ്റ് ടീമിന്റെ മോട്ടോജിപി ബൈക്കിൽ കാണുന്ന അതേ പെട്രോനാസ് കളർ ഓപ്ഷനാണ് ജാപ്പനീസ് ബ്രാൻഡ് പുതിയ മോഡലിൽ അവതരിപ്പിക്കുന്നത്.

YZF-R1 മോട്ടോജിപി പെട്രോനാസ് ലിമിറ്റഡ് എഡിഷനുമായി യമഹ

സാറ്റലൈറ്റ് ടീമിന്റെ പ്രധാന സ്പോൺസറായ പെട്രോനാസിന്റെ 46-ാം വർഷത്തെ ആഘോഷത്തിന്റെ ഭാഗമായാണ് പുത്തൻ മോഡൽ യമഹ പുറത്തിറക്കിയിരിക്കുന്നത്.

YZF-R1 മോട്ടോജിപി പെട്രോനാസ് ലിമിറ്റഡ് എഡിഷനുമായി യമഹ

ശരിക്കും ഈ പുതിയ മോട്ടോർസൈക്കിളിന് കോസ്മെറ്റിക് നവീകരണങ്ങളൊന്നും ലഭിക്കുന്നില്ല. ഒരു റേസ് ട്രാക്കിൽ ബൈക്ക് കൂടുതൽ വേഗത കൈവരിക്കാനായി ധാരാളം പെർഫോമൻസ് ഗുഡികൾ നേടുന്നതാണ് ശ്രദ്ധേയം.

MOST READ: കെടിഎമ്മിനെ മറികടന്ന് ഹസ്‌ഖ്‌വർണ; 250 സിസി വിൽപ്പനയിൽ ഡ്യൂക്കിനെ പിന്തള്ളി ഹസ്‌ഖി ഇരട്ടകൾ

YZF-R1 മോട്ടോജിപി പെട്രോനാസ് ലിമിറ്റഡ് എഡിഷനുമായി യമഹ

അതിൽ യമഹ യൂറോപ്പിന്റെയും പെട്രോനാസ് യമഹ സെപാംഗ് റേസിംഗ് ടീമിന്റെയും പിന്തുണയോടെ റെപ്ലിക്കേഷൻ R1 ൽ ഭാരം കുറഞ്ഞതും മോടിയുള്ളതുമായ യഥാർഥ യമഹ ടെക്നോളജി ഫോർ റേസിംഗ് കാർബൺ ഫെയറിംഗ് കിറ്റും മോട്ടോജിപി വിംഗ്‌ലെറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

YZF-R1 മോട്ടോജിപി പെട്രോനാസ് ലിമിറ്റഡ് എഡിഷനുമായി യമഹ

കൂടാതെ ഈ പ്രത്യേക R1 ന് ഓഹ്‌ലിൻസ് FGRT ഫ്രണ്ട് ഫോർക്കുകളും ഒരു TTX റിയർ ഷോക്കും ലഭിക്കുന്നു. പുതിയ സ്റ്റിയറിംഗ് ഡാംപറും ബൈക്കിൽ കാണാം. പിറ്റ്‌ലെയ്‌നിലെ വേഗത്തിലുള്ള റബർ മാറ്റങ്ങൾക്ക് പിൻ വീലിനായുള്ള ക്വിക്ക് റിലീസും ഉണ്ട്. GP4-RX കാലിപ്പറുകളിൽ നിന്നാണ് ബൈക്കിന് ബ്രേക്കിംഗ് ലഭിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

YZF-R1 മോട്ടോജിപി പെട്രോനാസ് ലിമിറ്റഡ് എഡിഷനുമായി യമഹ

അതോടൊപ്പം ക്ലച്ച് ലിവർ, ഫ്രണ്ട് റിമോട്ട് ബ്രേക്ക് അഡ്ജസ്റ്റർ എന്നിവയും ബ്രെംബോ നൽകിയിട്ടുണ്ട്. ഫാൻസി അലുമിനിയം മാർഷെസിനി വീലുകളാണ് പുതിയ ലിമിറ്റഡ് എഡിഷൻ YZF-R1 ഉപയോഗിക്കുന്നത്.

YZF-R1 മോട്ടോജിപി പെട്രോനാസ് ലിമിറ്റഡ് എഡിഷനുമായി യമഹ

ഇതിൽ 46 യൂണിറ്റുകൾ മാത്രമാണ് യമഹ ഉത്പാദിപ്പിക്കുക. ഓരോ ഉപഭോക്താവിനും KYT ഹെൽമെറ്റ്, ബ്രാൻഡ് ഷർട്ട്, ഭാവിയിലെ മോട്ടോജിപി റേസുകളിൽ ഒരു വിഐപി അതിഥിയാകാനുള്ള അവസരം എന്നിവയും മോട്ടോർസൈക്കിൾ സ്വന്തമാക്കുന്നതിലൂടെ ലഭിക്കും.

MOST READ: തായ്‌വാനിലും ഫോർസ 350 മാക്സി സ്കൂട്ടർ എത്തി; 300 പതിപ്പ് ഇന്ത്യയിലേക്ക് അടുത്ത വർഷം

YZF-R1 മോട്ടോജിപി പെട്രോനാസ് ലിമിറ്റഡ് എഡിഷനുമായി യമഹ

പുതിയ ലിമിറ്റഡ് എഡിഷൻ യമഹ YZF-R1 സ്വന്തമാക്കാൻ 46,000 യൂറോയാണ് മുടക്കേണ്ടത്. അതായത് ഏകദേശം 40.67 ലക്ഷം രൂപ.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Launched R1 Petronas MotoGP Replica Limited Edition. Read in Malayalam
Story first published: Monday, August 24, 2020, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X