കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്കായി സര്‍വീസ് ഓഫറുകളുമായി യമഹ

കൊവിഡ്-19 മഹാമാരിക്കെതിരെ പോരാടുന്ന മുന്നണി പോരാളിക്കള്‍ക്കായി പുതിയ സര്‍വീസ് ഓഫറുകളുമായി യമഹ. രാജ്യത്തെ തെരഞ്ഞെടുത്ത സര്‍വീസ് സെന്ററുകളിലാകും ഈ ഓഫര്‍ ലഭിക്കുക.

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്കായി സര്‍വീസ് ഓഫറുകളുമായി യമഹ

2020 ജൂണ്‍ 8 മുതല്‍ 20 വരെയാണ് ഈ സര്‍വീസ് ക്യാമ്പ് നടക്കുന്നതെന്നും കമ്പനി അറിയിച്ചു. വാഹനങ്ങളുടെ സാനിറ്റൈസേഷന്‍ 14-പോയിന്റ് വാഹന പരിശോധന സേവനങ്ങളും സൗജന്യമായി നല്‍കും.

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്കായി സര്‍വീസ് ഓഫറുകളുമായി യമഹ

സ്പെയര്‍ പാര്‍ട്സുകള്‍ക്കും ലേബര്‍ ചാര്‍ജുകള്‍ക്കും 10 ശതമാനം ഇളവ് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹിക അകലം പാലിക്കുന്നതിനായി ഉപഭോക്താക്കള്‍ മുന്‍കൂട്ടി സമയം നിശ്ചയിച്ചശേഷം ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കണമെന്ന് കമ്പനി അറിയിച്ചു.

MOST READ: കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്കായി സര്‍വീസ് ഓഫറുകളുമായി യമഹ

നേരത്തെയും വിവിധ സഹായങ്ങളുമായി യഹമ രംഗത്തെത്തിയിരുന്നു. വൈറസിനെതിരായ പോരാട്ടത്തില്‍ 61.5 ലക്ഷം രൂപ കഴിഞ്ഞ ദിവസം യമഹ കൈമാറിയിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും, തമിഴ്നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് 25 ലക്ഷം രൂപയും, ബാക്കി 11.5 ലക്ഷം രൂപ പ്രധാന മന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കുമാണ് കമ്പനി കൈമാറിയത്.

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്കായി സര്‍വീസ് ഓഫറുകളുമായി യമഹ

കമ്പനിയിലെ ജീവനക്കാര്‍ തന്നെയാണ് തങ്ങളുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ ഒരുഭാഗം സംഭാവന ചെയ്തിരിക്കുന്നത്. ഈ മാഹാമാരിക്കെതിരെ ഒന്നിച്ച് പോരാടുമെന്നും സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കമ്പനി തയ്യാറാണെന്നും പ്രസ്താവനിയില്‍ പറയുന്നു.

MOST READ: നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്കായി സര്‍വീസ് ഓഫറുകളുമായി യമഹ

ഒരു ദിവസത്തെ ശമ്പളം സ്വമേധയാ സംഭാവന ചെയ്തുകൊണ്ട് ഈ മാഹാമാരിക്കെതിരെ പോരാടുന്ന ജീവനക്കാരെ കമ്പനി അഭിനന്ദിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ്, തമിഴ്നാട് കഴിഞ്ഞാല്‍ ഹരിയാനയിലാണ് യമഹയുടെ മൂന്നാമത്തെ പ്ലാന്റ്.

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്കായി സര്‍വീസ് ഓഫറുകളുമായി യമഹ

അതോടൊപ്പം തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് നല്‍കിയതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരിക്കുകയാണ് കമ്പനി. ഇളവ് ലഭിച്ചിട്ടുള്ള സ്ഥലങ്ങളിലെ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്റുകളുമാണ് തുറന്നിരിക്കുന്നത്.

MOST READ: അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്കായി സര്‍വീസ് ഓഫറുകളുമായി യമഹ

ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രവര്‍ത്തനം. പ്രതിവര്‍ഷം ഏകദേശം 35 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള മൂന്ന് പ്ലാന്റുകളാണ് യമഹയ്ക്ക് ഇന്ത്യയിലുള്ളത്.

കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്കായി സര്‍വീസ് ഓഫറുകളുമായി യമഹ

ഇവിടങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കാനും ശുചിത്വം പാലിക്കുന്നതിനും ശ്രദ്ധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്നകുവരെ നിലവിലുള്ള ബുക്കിങ്ങുകളും കയറ്റുമതി ചെയ്യേണ്ട വാഹനങ്ങളുമായിരിക്കും ഇവിടങ്ങളില്‍ നിര്‍മ്മിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Launches Service Offers For Corona Workers. Read in Malayalam.
Story first published: Wednesday, June 10, 2020, 17:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X