എഞ്ചിൻ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി യമഹ MT-09

പുതിയ മോഡൽ യമഹ MT-09 കൂടുതൽ ശക്തിയേറിയ എഞ്ചിൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. യൂറോപ്യൻ വാഹന വിപണിയിൽ നടപ്പിലാക്കുന്ന പുതിയ ചട്ടങ്ങളുടെ ഭാഗമാണിത്.

എഞ്ചിൻ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി യമഹ MT-09

യൂറോ 5 മലിനീകരണ നിയന്ത്രണങ്ങൾ 2021 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ മോട്ടോർസൈക്കിൾ നിർമാതാക്കളും അവരുടെ മോഡലുകൾ അതിനനുസരിച്ച് മാറ്റം വരുത്തേണ്ടതുണ്ട്.

എഞ്ചിൻ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി യമഹ MT-09

അതിന്റെ ഭാഗമായാണ് ജാപ്പനീസ് ബ്രാൻഡായ യമഹയും പുതിയ നീക്കത്തിലേക്ക് ചുവടുവെക്കുന്നത്. MT-09 ന്റെ പുതിയ എഞ്ചിൻ നിലവിലെ 847 സിസിയിൽ നിന്ന് 890 സിസിയായി ഉയരുകയും പരമാവധി കരുത്ത് 120 bhp വരെ വർധിപ്പിക്കുകയും ചെയ്യും.

MOST READ: പുതിയ 1200GT പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബെനലി

എഞ്ചിൻ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി യമഹ MT-09

ജർമൻ ഫെഡറൽ മോട്ടോർ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (KBA) സമർപ്പിച്ച രേഖകളിലാണ് വിവരങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. പരിഷ്ക്കരിച്ച മോഡൽ മലിനീകരണ പരിശോധനകൾക്ക് വിധേയമായിട്ടുണ്ട്.

എഞ്ചിൻ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി യമഹ MT-09

കെ‌ബി‌എ പ്രസിദ്ധീകരിച്ച ഫലങ്ങൾ MTN890D എന്ന രഹസ്യനാമമുള്ള മോഡലിനെയാണ് യമഹ വിധേയമാക്കിയിരിക്കുന്നത്. നിലവിലെ യമഹ MT-09 ന് MTN850D എന്ന കോഡ് നാമമാണ് നൽകിയിരിക്കുന്നത്.

MOST READ: പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

എഞ്ചിൻ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി യമഹ MT-09

അതിന്റെ എഞ്ചിൻ ശേഷി 847 സിസി ആണ്. അതിനാൽ യുക്തിപരമായി 2021 യമഹ MT-09 ന് 890-900 സിസിയിലേക്ക് ഒരു സ്ഥാനചലനം ലഭിക്കണം.

എഞ്ചിൻ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി യമഹ MT-09

എഞ്ചിൻ ശേഷി വർധനവിനൊപ്പം ലിസ്റ്റുചെയ്തിട്ടുള്ള ഒരേയൊരു മോഡലാണ് MT-09 എങ്കിലും അതേ എഞ്ചിൻ അടിസ്ഥാനമാക്കിയുള്ള മറ്റ് യമഹ മോഡലുകളായ നിക്കെൻ, XSR900, ട്രേസർ 900 എന്നിവയ്ക്കും സമാനമായ നവീകരമണം ലഭിച്ചേക്കാം.

MOST READ: 2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

എഞ്ചിൻ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി യമഹ MT-09

യൂറോ 5 ചട്ടങ്ങൾ പാലിക്കുന്നതിനായി യമഹ MT-07, യമഹ XSR-700, യമഹ ടെനെരെ 700 എന്നിവയുടെ അപ്‌ഡേറ്റ് ചെയ്ത മോഡലുകളും പ്രതീക്ഷിക്കുന്നു. പുതിയ ചട്ടങ്ങൾ പാലിക്കുന്നതിനായി കമ്പനികൾ അവരുടെ മോഡലുകൾ നവീകരിക്കാനുള്ള മാർഗമാണ് എഞ്ചിൻ ശേഷി വർധിപ്പിക്കുക എന്നത്.

എഞ്ചിൻ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി യമഹ MT-09

ട്രയംഫ്, ഡ്യുക്കാട്ടി, ഹോണ്ട, ബി‌എം‌ഡബ്ല്യു തുടങ്ങിയ നിരവധി ബ്രാൻഡുകൾ ഇതേ പാത നേരത്തെ പിന്തുടർന്നിട്ടുണ്ട്. ഹോണ്ട ആഫ്രിക്ക ട്വിൻ ഇപ്പോൾ CRF1100L, ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 1260, ബി‌എം‌ഡബ്ല്യു R 1250 ബോക്‌സർമാർ എന്നിവയെല്ലാം ഇത്തരം പരിഷ്ക്കരണങ്ങൾക്ക് വിധേയമായവയാണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Middleweight Naked MT-09 Likely To Get Slightly Bigger Engine. Read in Malayalam
Story first published: Thursday, September 24, 2020, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X