ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യഹമ WR 155R

ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ. റിപ്പോര്‍ട്ട് അനുസരിച്ച് ഒഫ് റോഡ് മോഡലായ WR 155R ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യഹമ WR 155R

കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ ഈ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. അടുത്തിടെ ബൈക്കിന്റെ വില്‍പ്പനയും കമ്പനി ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്കും ബൈക്കിനെ എത്തിക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യഹമ WR 155R

ഇതിനായുള്ള സാധ്യത പഠനങ്ങളും കമ്പനി ആരംഭിച്ചു. പഠനത്തില്‍ പോസിറ്റീവ് ഫീഡ്ബാക്ക് ലഭിച്ചാല്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള വാഹനത്തിന്റെ അരങ്ങേറ്റത്തിന് വലിയ കാലതാമസം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഇലക്ട്രിക്ക് നെക്‌സോണും ഹിറ്റ്! പ്രതിമാസ വില്‍പ്പനയില്‍ ഒന്നാമത്

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യഹമ WR 155R

യമഹ YZF-R15 V3.0 -ല്‍ കണ്ട അതേ എഞ്ചിന്‍ തന്നെയാണ് ബൈക്കിലും നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. മറ്റ് നിര്‍മ്മാതാക്കളും ഈ ശ്രേണിയിലേക്ക് ബൈക്കുകളെ അവതരിപ്പിച്ചതോടൊയാണ് യമഹയ്ക്കും മനസ്സില്‍ ആഗ്രഹം മൊട്ടിട്ടിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യഹമ WR 155R

ഹീറോ എക്‌സ്പള്‍സ് 200 ഇതിനൊരു ഉദാഹരണമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, YZF-R15 V3.0 -ല്‍ കണ്ട അതേ എഞ്ചിന്‍ തന്നെയാണ് യഹമ WR 155R ലും കമ്പനി നല്‍കുക. പക്ഷേ ട്യുണിങ്ങില്‍ വ്യത്യാസമുണ്ടായേക്കാം എന്നാണ് സൂചന.

MOST READ: തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യഹമ WR 155R

155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 16 bhp പറവും (YZF-R15 V3.0 -ല്‍ ഇത് 18 bhp), 14.3 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. യമഹയുടെ മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായ പ്ലാറ്റ്‌ഫോമിലാകും ഈ ബൈക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുക.

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യഹമ WR 155R

മുന്നില്‍ 21 ഇഞ്ച് ടയറുകളും പിന്നില്‍ 18 ഇഞ്ച് ടയറുകളുമാകും ഇടംപിടിക്കുക. അതോടൊപ്പം തന്നെ മുന്നില്‍ 41 mm ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ ആയിട്ടുള്ള മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുക.

MOST READ: ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യഹമ WR 155R

സുരക്ഷയ്ക്കായി മുന്നില്‍ 240 mm സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുകളും ആകും ഇടംപിടിക്കുക. ആഗേള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് എബിഎസ് ലഭിക്കുന്നില്ല.

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യഹമ WR 155R

അതേസമയം ഇന്ത്യയില്‍ എത്തുമ്പോള്‍ ഒരു ചാനല്‍ യൂണിറ്റ് ലഭിച്ചേക്കുമെന്നാണ് സൂചന. 888 mm ആണ് ബൈക്കിന്റെ സീറ്റ് ഉയരമുണ്ട്. ശരാശരി വലുപ്പമുള്ള ആളുകള്‍ക്ക് സവാരി ചെയ്യാന്‍ വളരെ അനുയോജ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യഹമ WR 155R

8.1 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 245 mm ആണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ഹീറോ എക്‌സ്പള്‍സ് 200, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നിവരാകും എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Might Launch The WR 155R Off-Roader In India Next Year. Read in Malayalam.
Story first published: Friday, April 17, 2020, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X