NMAX 155 മാക്‌സി സ്‌കൂട്ടറിന് പുതിയ വേരിയന്റ് സമ്മാനിച്ച് യമഹ

NMAX 155 സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് യമഹ. IDR 31 മില്യണാണ് (ഏകദേശം 1.62 ലക്ഷം രൂപ) പുതിയ വേരിയന്റിന്റെ വില.

NMAX 155 മാക്‌സി സ്‌കൂട്ടറിന് പുതിയ വേരിയന്റ് സമ്മാനിച്ച് യമഹ

സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനും ടോപ്പ്-ഓഫ്-ലൈന്‍ കണക്റ്റുചെയ്ത എബിഎസ് വേരിയന്റിനും ഇടയിലാണാണ് പുതിയ പതിപ്പ് സ്ഥാനം പിടിച്ചിരിക്കുന്നത്. ബ്രാന്‍ഡ് 2021 എയറോക്‌സ് 155 പുറത്തിറക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ NMAX 155-യ്ക്ക് പുതിയ വേരിയന്റ് സമ്മാനിച്ചിരിക്കുന്നത്.

NMAX 155 മാക്‌സി സ്‌കൂട്ടറിന് പുതിയ വേരിയന്റ് സമ്മാനിച്ച് യമഹ

കീലെസ് ഇഗ്‌നിഷന്‍, ലോക്കിംഗ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ പോലുള്ള ടോപ്പ് മോഡലിന്റെ എല്ലാ ഫീച്ചറുകളും NMAX 155 പുതിയ വേരിയന്റിനും ലഭിക്കുന്നു. പക്ഷേ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് പോലെ ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് എന്നിവ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടില്ല.

MOST READ: അപ്പാച്ചെ RTR 41,000 യൂണിറ്റുകള്‍ 2020 ഒക്ടോബറില്‍ വിറ്റഴിച്ച് ടിവിഎസ്

NMAX 155 മാക്‌സി സ്‌കൂട്ടറിന് പുതിയ വേരിയന്റ് സമ്മാനിച്ച് യമഹ

R15 V3-ഡിറൈവ്ഡ് 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത്. ഈ എഞ്ചിന്‍ 15.36 bhp കരുത്തും 13.9 Nm torque ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 13 ഇഞ്ച് റിമ്മുകളുമായി വരുന്ന മോഡലിന്റെ രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ഇടംപിടിക്കുന്നത്.

NMAX 155 മാക്‌സി സ്‌കൂട്ടറിന് പുതിയ വേരിയന്റ് സമ്മാനിച്ച് യമഹ

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നു.

MOST READ: സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

NMAX 155 മാക്‌സി സ്‌കൂട്ടറിന് പുതിയ വേരിയന്റ് സമ്മാനിച്ച് യമഹ

കോമ്പാക്ട് ഡൈമന്‍ഷനില്‍ യൂറോപ്യന്‍ ഡിസൈനിലാണ് സ്‌കൂട്ടറിന്റെ നിര്‍മാണം. ബ്ലുടൂത്ത് കണക്ടിവിറ്റിയോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. 1,955 mm നീളവും 740 mm വീതിയും 1,115 mm ഉയരവും 1,350 mm വീല്‍ബേസും 135 mm ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്.

NMAX 155 മാക്‌സി സ്‌കൂട്ടറിന് പുതിയ വേരിയന്റ് സമ്മാനിച്ച് യമഹ

6.6 ലിറ്ററാണ് ഫ്യുവല്‍ ടാങ്കിന്റെ കപ്പാസിറ്റി. യമഹ NMAX 155 -ന് മുന്‍വശത്ത് ഒരു എല്‍ഇഡി ഹെഡ്ലൈറ്റ് ലഭിക്കുന്നു. ഒരു ടിന്‍ഡ് വൈസറിന് ചുവടെയാണ് ഹെഡ്‌ലാമ്പ് ക്രമീകരിച്ചിരിക്കുന്നത്. മുന്നിലെ ഇന്‍ഡിക്കേറ്ററുകള്‍ ഫെന്‍ഡറുമായി വിന്യസിച്ചിരിക്കുന്നു.

MOST READ: ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

NMAX 155 മാക്‌സി സ്‌കൂട്ടറിന് പുതിയ വേരിയന്റ് സമ്മാനിച്ച് യമഹ

ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉള്‍പ്പടെ പൂര്‍ണ്ണ എല്‍ഇഡി യൂണിറ്റാണ് പിന്‍ഭാഗത്തും ലഭിക്കുന്നത്. ഒരു സ്പോര്‍ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ലഭിക്കുന്നു. ഹാന്‍ഡില്‍ബാറില്‍ നല്‍കിയിരിക്കുന്ന സമര്‍പ്പിത സ്വിച്ച് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ സിസ്റ്റത്തിലെ വിവിധ ക്രമീകരണങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.

NMAX 155 മാക്‌സി സ്‌കൂട്ടറിന് പുതിയ വേരിയന്റ് സമ്മാനിച്ച് യമഹ

മുന്നിലെ ഗ്ലോവ് കമ്പാര്‍ട്ടുമെന്റിന്റെ മുകളില്‍ ഇടതുവശത്ത് ഒരു യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും നിര്‍മ്മാതാക്കള്‍ ചേര്‍ത്തു. ഇന്ത്യന്‍ വിപണിയിലേക്ക് ഈ മോഡലിനെ എത്തിക്കുമോ എന്നത് സംബന്ധിച്ച് യമഹ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha NMax 155 New Variant Launched. Read in Malayalam.
Story first published: Wednesday, November 25, 2020, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X