യമഹ YZF-R3 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ വിപണിയിൽ

2021 YZF-R3 മോഡലിന്റെ മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ പുറത്തിറക്കി യമഹ. 5,599 യുഎസ് ഡോളർ വിലയുള്ള മോട്ടോർസൈക്കിൾ 2020 സെപ്റ്റംബർ മുതൽ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകും.

യമഹ YZF-R3 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ വിപണിയിൽ

YZF-R3 ന്റെ മോട്ടോജിപി എഡിഷനിൽ ബ്ലാക്ക്, ബ്ലൂ ഷേഡുകൾ അടങ്ങുന്ന YZR-M1 പ്രചോദിത കളർ ഓപ്ഷനാണ് കമ്പനി അവതരിപ്പിക്കുന്നത്. ഈ സ്പെഷ്യൽ എഡിഷൻ മോഡലിന് മോൺസ്റ്റർ എനർജി ലോഗോയും ഫെയറിംഗിലെ ENEOS ഡെക്കലുകളും അടങ്ങുന്ന പ്രത്യേക പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

യമഹ YZF-R3 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ വിപണിയിൽ

എന്നിരുന്നാലും മാറ്റങ്ങൾ കോസ്മെറ്റിക് നവീകരണങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് സ്പോർട്സ് മോട്ടോർസൈക്കിളിന്റെ മെക്കാനിക്കൽ ഘടകങ്ങളും ഫീച്ചറുകളും എല്ലാം സ്റ്റാൻഡേർഡ് YZF-R3 പതിപ്പിന് തുല്യമാണെന്ന് സാരം.

MOST READ: ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

യമഹ YZF-R3 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ വിപണിയിൽ

321 സിസി, ഇൻലൈൻ ഇരട്ട-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിൽ യമഹ വാഗ്‌ദാനം ചെയ്യുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ ഒരു സ്ലിപ്പർ ക്ലച്ച് അസിസ്റ്റും ഉപഭോക്താക്കൾക്ക് സ്റ്റാൻഡേർഡായി ഒരുക്കിയിരിക്കുന്നു.

യമഹ YZF-R3 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ വിപണിയിൽ

YZF-R3 മോൺസ്റ്റർ എനർജി മോട്ടോജിപി പതിപ്പിലെ ഫീച്ചർ പട്ടികയിൽ ഡ്യുവൽ-പോഡ് ഹെഡ്‌ലൈറ്റ്, ഫെയറിംഗ്-മൗണ്ട് ചെയ്ത റിയർ-വ്യൂ മിററുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

MOST READ: ഫോര്‍സ ശ്രേണി വിപുലീകരിക്കുന്നു; പുതിയ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹോണ്ട

യമഹ YZF-R3 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ വിപണിയിൽ

സ്റ്റാൻഡേർഡ് മോഡലിന് സമാനമായ മോൺസ്റ്റർ എനർജി മോട്ടോജിപി പതിപ്പിലെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്ക് സജ്ജീകരണവുമാണ് യമഹ നൽകിയിരിക്കുന്നത്.

യമഹ YZF-R3 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ വിപണിയിൽ

കൂടാതെ മുൻവശത്ത് 298 mm ഡിസ്കും പിന്നിൽ 220 mm റോട്ടറും യമഹ YZF-R3 മോഡലിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും ജാപ്പനീസ് ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: ഗ്രീന്‍ മൊബിലിറ്റിയിലേക്കുള്ള ചുവടുവെപ്പ്; വേള്‍ഡ് ഇവി-ഡേ ആഘോഷിക്കാനൊരുങ്ങി ടാറ്റ

യമഹ YZF-R3 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ വിപണിയിൽ

ഇന്ത്യൻ വിപണിയിൽ അത്ര വിജയമാകാതിരുന്ന യമഹ YZF-R3-യുടെ പുതിയ മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ ആഭ്യന്തര വിപണിയിൽ എത്തുമോ എന്ന കാര്യത്തിൽ യമഹ ഇതുവരെ സ്ഥിരീകരണം ഒന്നും തന്നെ നടത്തിയിട്ടില്ല.

യമഹ YZF-R3 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ വിപണിയിൽ

YZF-R3 കൂടാതെ കമ്പനിയുടെ സാറ്റലൈറ്റ് ടീമിന്റെ പ്രധാന സ്പോൺസറായ പെട്രോനാസിന്റെ 46 വർഷം ആഘോഷിക്കുന്നതിനായി YZF-R1 പെട്രോനാസ് എഡിഷനും യമഹ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Revealed 2021 YZF-R3 Monster Energy MotoGP Edition. Read in Malayalam
Story first published: Tuesday, September 8, 2020, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X