ടെനെരെ 700 അഡ്വഞ്ചർ ബൈക്കിന് റാലി പതിപ്പ് സമ്മാനിച്ച് യമഹ

യമഹയുടെ പ്രശസ്തമായ മിഡിൽ വെയ്റ്റ് അഡ്വഞ്ചർ ബൈക്കായ ടെനെരെ 700 മോഡലിന്റെ റാലി പതിപ്പ് പുറത്തിറക്കി. ഇത് സ്റ്റാൻഡേർഡ് ടെനെരെയ്ക്കൊപ്പം വിൽക്കുമെങ്കിലും കുറച്ചുകൂടി വില അധികം മുടക്കേണ്ടി വരും.

ടെനെരെ 700 അഡ്വഞ്ചർ ബൈക്കിന് റാലി പതിപ്പ് സമ്മാനിച്ച് യമഹ

1983 ലും 1984 ലും ഡക്കറിൽ യമഹ റേസിംഗിന് ഉപയോഗിച്ച ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെനെറെ 700 റാലി പതിപ്പിനെ കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. അതുകൊണ്ടാണ് കറുത്ത ഗ്രാഫിക്സും മഞ്ഞ നമ്പർ ബോർഡും സഹിതം പ്രത്യേക ബ്ലൂ പെയിന്റ് സ്കീമിൽ ബൈക്ക് എത്തുന്നത്.

ടെനെരെ 700 അഡ്വഞ്ചർ ബൈക്കിന് റാലി പതിപ്പ് സമ്മാനിച്ച് യമഹ

ഒന്നാം തലമുറ XT600Z ടെനെറസിൽ കണ്ട ഗോൾഡൻ വീലുകളും യമഹ ടെനെറെ 700 റാലി പതിപ്പിനെ ആകർഷകമാക്കുന്നു. കൂടാതെ പരിഷ്ക്കരിച്ച സ്കിഡ് പ്ലേറ്റ്, റാലി സീറ്റ്, അക്രപോവിക് എൻഡ് കാൻ, ചെയിൻ, റേഡിയേറ്റർ എന്നിവയ്ക്കുള്ള ഗാർഡുകൾ എന്നിവയിലും പ്രകടമായ മാറ്റങ്ങൾ കാണാം.

MOST READ: പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

ടെനെരെ 700 അഡ്വഞ്ചർ ബൈക്കിന് റാലി പതിപ്പ് സമ്മാനിച്ച് യമഹ

എൽഇഡി ഇൻഡിക്കേറ്ററുകൾ, റബർ ഗ്രിപ്പ് പാഡുകൾ, ഓഫ്-റോഡ് ബാർ ഗ്രിപ്പുകൾ, റാലി സീറ്റ് എന്നിവയും ബൈക്കിൽ കാണാം. ടെനെറെ 700 റാലിയുടെ ടോർഖ് പ്രകടനം മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന അക്രപോവിക് സ്ലിപ്പ് ഓണുകളും ബൈക്കിന് ലഭിക്കുന്നു.

ടെനെരെ 700 അഡ്വഞ്ചർ ബൈക്കിന് റാലി പതിപ്പ് സമ്മാനിച്ച് യമഹ

ടെനെറെ 700 റാലി പതിപ്പ് അടുത്ത മാസം യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തും. നിർഭാഗ്യവശാൽ ബൈക്കിനായി ഒരു വലിയ മാർക്കറ്റ് ഉണ്ടെങ്കിലും കമ്പനി ഇന്ത്യയിൽ ഈ ബൈക്ക് വിൽപ്പനയ്ക്ക് എത്തില്ല.

MOST READ: ടാറ്റ മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ടെനെരെ 700 അഡ്വഞ്ചർ ബൈക്കിന് റാലി പതിപ്പ് സമ്മാനിച്ച് യമഹ

ടെനെറെ 700-ൽ വാഗ്‌ദാനം ചെയ്യുന്ന 689 സിസി പാരലൽ ട്വിൻട് എഞ്ചിൻ 9,000 rpm-ൽ 72.4 bhp പവറും 6,500 rpm- 68 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ടെനെരെ 700 അഡ്വഞ്ചർ ബൈക്കിന് റാലി പതിപ്പ് സമ്മാനിച്ച് യമഹ

സ്റ്റാൻഡേർഡ് കിറ്റിന്റെ ഭാഗമായ എബി‌എസിന് ഇത് ലഭിക്കുന്നു. സവാരി ആവശ്യകത അനുസരിച്ച് ഇത് സ്വിച്ച് ഓഫ് അല്ലെങ്കിൽ ഓണാക്കാം. അതേസമയം സാധാരണ ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡുകൾ, മറ്റ് ഇലക്ട്രോണിക്സ് എന്നിവ ബൈക്കിന് ലഭിക്കുന്നില്ല എന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം.

MOST READ: ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

ടെനെരെ 700 അഡ്വഞ്ചർ ബൈക്കിന് റാലി പതിപ്പ് സമ്മാനിച്ച് യമഹ

എന്നാൽ പുതിയ 4 മില്ലീമീറ്റർ കട്ടിയുള്ള അലുമിനിയം ബാഷ് പ്ലേറ്റ് ബൈക്കിന്റെ പ്രധാന സവിശേഷതയാണ്. ഇത് എഞ്ചിന്റെ അടിഭാഗത്തേയും താഴ്ന്ന ഫ്രെയിം ഭാഗങ്ങളെയും സംരക്ഷിക്കുന്നു. കൂടാതെ ഒരു പുതിയ കറുത്ത അലുമിനിയം റേഡിയേറ്റർ ഗാർഡും, അലുമിനിയം ലേസർ-കട്ട് ചെയിൻ പ്രൊട്ടക്ടറും കൂടി ടെനെറെ 700 റാലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടെനെരെ 700 അഡ്വഞ്ചർ ബൈക്കിന് റാലി പതിപ്പ് സമ്മാനിച്ച് യമഹ

ടെനെറെയുടെ പുതിയ വൺ പീസ് സീറ്റ് സ്റ്റോക്ക് ബൈക്കിനെ അപേക്ഷിച്ച് സീറ്റിന്റെ ഉയരം 20 മില്ലീമീറ്റർ ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ മൊത്തം സീറ്റ് ഉയരം 895 മില്ലിമീറ്ററാണ്. ഇത് മിക്ക റൈഡറുകൾക്കും വെല്ലുവിളിയാകാം. സ്റ്റോക്ക് ബൈക്കിൽ കാണുന്ന അതേ 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് വയർ സ്‌പോക്ക്ഡ് വീലുകളാണ് റാലി പതിപ്പിനും നൽകിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Tenere 700 Rally Edition Launched in Europe. Read in Malayalam
Story first published: Friday, June 26, 2020, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X