മൂന്ന് വീലുകളുള്ള ട്രൈസിറ്റി 300 അവതരിപ്പിച്ച് യമഹ

മൂന്ന് വീലുകളുള്ള പുതിയ സ്‌കൂട്ടറിനെ പുറത്തിറക്കി ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ. ട്രൈസിറ്റി 300 എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടറിനെ അമേരിക്കന്‍ വിപണിയില്‍ ആണ് കമ്പനി അവതരിപ്പിച്ചത്.

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 300 അവതരിപ്പിച്ച് യമഹ

2019 ടോക്കിയോ മോട്ടോര്‍ ഷോയിലാണ് മൂന്ന് വീലുകളുള്ള ഈ സ്‌കൂട്ടറിനെ കമ്പനി വെളിപ്പെടുത്തിയത്. 2018 -ല്‍ ഈ സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് മോഡലിനെ 3CT എന്ന പേരില്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 300 അവതരിപ്പിച്ച് യമഹ

നിക്കെന്‍ എന്നൊരു ത്രീ-വീലര്‍ ബൈക്കിനെയും, ട്രൈസിറ്റി 125 എന്നൊരു സ്‌കൂട്ടറിനെയും നേരത്തെ യമഹ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് മോഡലുകള്‍ക്കും ഇടിയിലാകും പുതിയ സ്‌കൂട്ടറിന്റെ സ്ഥാനം.

MOST READ: സ്‌കൂട്ടി പെപ് പ്ലസിനും വില വർധിപ്പിച്ച് ടിവിഎസ്, മുടക്കേണ്ടത് 52,554 രൂപ

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 300 അവതരിപ്പിച്ച് യമഹ

ട്രൈസിറ്റി 125 -വുമായി രൂപത്തില്‍ ചില സാമ്യങ്ങള്‍ തോന്നുമെങ്കിലും എഞ്ചിന്‍ കരുത്തിലും പ്രകടനത്തിലും വ്യത്യാസമുണ്ടായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വലിയ മാക്‌സി സ്‌കൂട്ടറിന്റെ തലയെടുപ്പുണ്ട് പുതിയ ട്രൈസിറ്റി 300 സ്‌കൂട്ടറിന്.

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 300 അവതരിപ്പിച്ച് യമഹ

വലിയ എല്‍ഇഡി ഹെഡ്‌ലാമ്പും, വിന്‍ഡ് സ്‌ക്രീനും മുന്നിലെ സവിശേഷതകളാണ്. രണ്ട് ഫ്രണ്ട് വീലുകളാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത. രണ്ട് വീലുകളുടെ പശ്ചാത്തലത്തില്‍ കോര്‍ണറിംഗില്‍ മികവാര്‍ന്ന ഗ്രിപ്പ് പ്രദാനം നേടാന്‍ ട്രൈസിറ്റി 300 -ന് സാധിക്കും.

MOST READ: ഇന്ത്യക്കായി വമ്പൻ പദ്ധതികളുമായി റോയൽ എൻഫീൽഡ്, ഒരുങ്ങുന്നത് നിരവധി മോഡലുകൾ

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 300 അവതരിപ്പിച്ച് യമഹ

239 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ഭാരം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പാര്‍ക്കിംഗ് ബ്രേക്ക്, കീലെസ് ഇഗ്‌നിഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും യമഹ ട്രൈസിറ്റി 300-യുടെ സവിശേഷതകളാണ്.

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 300 അവതരിപ്പിച്ച് യമഹ

യൂറോപ്പിലും യുഎസ്എയിലും കാര്‍ ലൈസന്‍സുള്ള ആര്‍ക്കും സ്‌കൂട്ടര്‍ ഓടിക്കാന്‍ സാധിക്കും. മെക്കാനിക്കല്‍ ഭാഗത്തേക്ക് വന്നാല്‍ X മാക്‌സ് 300-ല്‍ നിന്നും കടമെടുത്ത 292 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത്.

MOST READ: കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 300 അവതരിപ്പിച്ച് യമഹ

ഈ എഞ്ചിന്‍ 7,250 rpm- ല്‍ 27.2 bhp കരുത്തും 5,750 rpm -ല്‍ 29 Nm torque ഉം ഉത്പാദിപ്പിക്കും. ഓട്ടോമാറ്റിക് V- ബെല്‍റ്റ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 300 അവതരിപ്പിച്ച് യമഹ

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍-ഷോക്കുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. മുന്നിലും പിന്നിലും 14 ഇഞ്ച് ടയറുകളും ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും 267 mm ഡിസ്‌ക് ബ്രേക്കുകളും അതോടൊപ്പം എബിഎസും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കിയിട്ടുണ്ട്.

MOST READ: ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം കരുത്തുറ്റ എഞ്ചിനും; വ്യത്യസ്‍‌തം ഈ ഫോർച്യൂണർ എസ്‌യുവി

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 300 അവതരിപ്പിച്ച് യമഹ

7,399 യുഎസ് ഡോളറാണ് (ഏകദേശം 5.58 ലക്ഷം രൂപ) ട്രൈസിറ്റി 300-യുടെ വില. ഇന്ത്യയില്‍ എത്തുമോ എന്ന കാര്യത്തില്‍ കമ്പനി ഒന്നും തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇന്ത്യന്‍ നിരത്തുകളിലേക്ക് കൂടുതല്‍ പ്രീമിയം ബൈക്കുകളെ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Three Wheeled Scooter Tricity 300 Launched. Read in Malayalam.
Story first published: Friday, June 5, 2020, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X