പരിഷ്ക്കരിച്ച എഞ്ചിനും പുതിയ കളർ ഓപ്ഷനുകളും; 2021 YZF-R125 പുറത്തിറക്കി യമഹ

അന്താരാഷ്ട്ര വിപണികൾക്കായി 2021 YZF-R125 പുറത്തിറക്കി യമഹ. പുതിയ പരിഷ്ക്കരണങ്ങളുടെ ഭാഗമായി ഫുള്ളി-ഫെയർഡ് മോട്ടോർസൈക്കിളിന് രണ്ട് പുതിയ നിറങ്ങളാണ് ജാപ്പനീസ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്.

പരിഷ്ക്കരിച്ച എഞ്ചിനും പുതിയ കളർ ഓപ്ഷനുകളും; 2021 YZF-R125 പുറത്തിറക്കി യമഹ

ഫ്രണ്ട് ഫെൻഡർ, ടെയിൽ സെക്ഷൻ, ഫെയറിംഗിൽ ഗ്രാഫിക്സ് എന്നിവയിൽ ഗ്രേ നിറത്തിലുള്ള റേസിംഗ് ബ്ലൂ നിറമാണ് ആദ്യത്തേത്. ഈ പെയിന്റ് സ്കീം യമഹയുടെ തന്നെ YZF-R1, YZF-R6 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുങ്ങിയിരിക്കുന്നത്.

പരിഷ്ക്കരിച്ച എഞ്ചിനും പുതിയ കളർ ഓപ്ഷനുകളും; 2021 YZF-R125 പുറത്തിറക്കി യമഹ

ഫ്രണ്ട് ഫെയറിംഗിലും ടെയിൽ വിഭാഗത്തിലും വൈറ്റ് ലൈനുകളുള്ള ഫുൾ ബ്ലാക്ക് നിറം ഉൾക്കൊള്ളുന്നതാണ് രണ്ടാമത്തെ പുതിയ കളർ ഓപ്ഷൻ. ആകർഷണം വർധിപ്പിക്കുന്നതിനായി ഗോൾഡൻ ഫോർക്കുകളും യമഹ ഈ നിറത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

MOST READ: പുതിയ ടൈഗർ 850 സ്‌പോർട്ട് ആഗോളവിപണിയിൽ പുറത്തിറക്കി ട്രയംഫ്

പരിഷ്ക്കരിച്ച എഞ്ചിനും പുതിയ കളർ ഓപ്ഷനുകളും; 2021 YZF-R125 പുറത്തിറക്കി യമഹ

R125 ന്റെ രൂപകൽപ്പന R1-ന് സമാനമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാം. കൂടാതെ ബൈക്ക് പുതിയ R15 ആണെന്നുവരെ തോന്നിയേക്കാം. മുൻവശത്ത് ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകളാണ് മോട്ടോർസൈക്കിളിന് ലഭിക്കുന്നത്.

പരിഷ്ക്കരിച്ച എഞ്ചിനും പുതിയ കളർ ഓപ്ഷനുകളും; 2021 YZF-R125 പുറത്തിറക്കി യമഹ

ഫെയറിംഗിന്റെ രൂപകൽപ്പനയും മുമ്പണ്ടായിരുന്ന മോഡലിൽ നിന്ന് അതേപടി മുമ്പോട്ടുകൊണ്ടുപോകുന്നു. ഇത് എൻട്രി ലെവൽ ബൈക്കിന് ആക്രമണാത്മക നിലപാടാണ് സമ്മാനിക്കുന്നത്.

MOST READ: ക്രൂയിസർ ശ്രേണിയിൽ പുതുമകളുമായി റോയൽ എൻഫീൽഡ് മീറ്റിയോർ 350; കാണാം റിവ്യൂ വീഡിയോ

പരിഷ്ക്കരിച്ച എഞ്ചിനും പുതിയ കളർ ഓപ്ഷനുകളും; 2021 YZF-R125 പുറത്തിറക്കി യമഹ

2021 യമഹ R125 സ്റ്റാൻഡേർഡ് ആക്സസറിയായി ലിവർ ഗാർഡുകളുമായാണ് വരുന്നത്. ഈ മാറ്റങ്ങൾക്ക് പുറമെ യമഹ R125-ന്റെ 124 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ ഇപ്പോൾ യൂറോ 5-കംപ്ലയിന്റിലേക്ക് ബ്രാൻഡ് പുതുക്കിയിട്ടുമുണ്ട്.

പരിഷ്ക്കരിച്ച എഞ്ചിനും പുതിയ കളർ ഓപ്ഷനുകളും; 2021 YZF-R125 പുറത്തിറക്കി യമഹ

ഇത് 9000 rpm-ൽ പരമാവധി 15 bhp കരുത്തും 8000 rpm-ൽ 11.5 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 142 കിലോഗ്രാം ഭാരമുള്ള ബൈക്കിന്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 11.50 ലിറ്ററാണ്.

MOST READ: പുറത്തിറങ്ങുമുമ്പ് ഡീലർഷിപ്പുകളിലെത്തി കെടിഎം 250 അഡ്വഞ്ചർ; വീഡിയോ

പരിഷ്ക്കരിച്ച എഞ്ചിനും പുതിയ കളർ ഓപ്ഷനുകളും; 2021 YZF-R125 പുറത്തിറക്കി യമഹ

2019-ൽ പുറത്തിറങ്ങിയപ്പോൾ VVT സംവിധാനം ലഭിക്കുന്ന ലോകത്തെ ആദ്യ 125 സിസി ബൈക്കായിരുന്നു യമഹ R125. പുതിയ 2021 ആവർത്തനത്തിൽ ബ്രേക്കിംഗ്, സസ്പെൻഷൻ ഹാർഡ്‌വെയർ, സവിശേഷതകൾ എന്നിവയെല്ലാം മുൻപതിപ്പിന് സമാനമാണ്.

പരിഷ്ക്കരിച്ച എഞ്ചിനും പുതിയ കളർ ഓപ്ഷനുകളും; 2021 YZF-R125 പുറത്തിറക്കി യമഹ

2021 യമഹ YZF-R125 ഈ വർഷാവസാനത്തോടെ ആഗോളതലത്തിൽ ലഭ്യമാകുമെങ്കിലും ഇന്ത്യയിലേക്ക് എത്താനുള്ള സാധ്യതകളൊന്നുമില്ല. നിലവിൽ R15 V3 ഇന്ത്യയിലെ ഫുള്ളി ഫെയറിംഗ് വിഭാഗത്തിലെ ജാപ്പനീസ് നിർമാതാവിന്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളാണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Unveiled The 2021 YZF-R125 For International Markets. Read in Malayalam
Story first published: Wednesday, November 18, 2020, 14:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X