Just In
- 1 hr ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 1 hr ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
- 2 hrs ago
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- 2 hrs ago
മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ
Don't Miss
- News
രാഹുലിന്റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കം; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻ
- Lifestyle
15 മിനിറ്റ് യോഗയില്‍ പൂര്‍ണമായും പോവും പ്രമേഹ ലക്ഷണം വരെ
- Movies
ആദ്യ പ്രസവത്തോടെ കാര്യങ്ങള്‍ മനസിലായി; മൂത്തക്കുട്ടിയ്ക്ക് 2 വയസ് വരെ പാല് കൊടുത്തു,വിശേഷങ്ങളുമായി ശരണ്യ മോഹൻ
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരിഷ്ക്കരിച്ച എഞ്ചിനും പുതിയ കളർ ഓപ്ഷനുകളും; 2021 YZF-R125 പുറത്തിറക്കി യമഹ
അന്താരാഷ്ട്ര വിപണികൾക്കായി 2021 YZF-R125 പുറത്തിറക്കി യമഹ. പുതിയ പരിഷ്ക്കരണങ്ങളുടെ ഭാഗമായി ഫുള്ളി-ഫെയർഡ് മോട്ടോർസൈക്കിളിന് രണ്ട് പുതിയ നിറങ്ങളാണ് ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്.

ഫ്രണ്ട് ഫെൻഡർ, ടെയിൽ സെക്ഷൻ, ഫെയറിംഗിൽ ഗ്രാഫിക്സ് എന്നിവയിൽ ഗ്രേ നിറത്തിലുള്ള റേസിംഗ് ബ്ലൂ നിറമാണ് ആദ്യത്തേത്. ഈ പെയിന്റ് സ്കീം യമഹയുടെ തന്നെ YZF-R1, YZF-R6 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുങ്ങിയിരിക്കുന്നത്.

ഫ്രണ്ട് ഫെയറിംഗിലും ടെയിൽ വിഭാഗത്തിലും വൈറ്റ് ലൈനുകളുള്ള ഫുൾ ബ്ലാക്ക് നിറം ഉൾക്കൊള്ളുന്നതാണ് രണ്ടാമത്തെ പുതിയ കളർ ഓപ്ഷൻ. ആകർഷണം വർധിപ്പിക്കുന്നതിനായി ഗോൾഡൻ ഫോർക്കുകളും യമഹ ഈ നിറത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
MOST READ: പുതിയ ടൈഗർ 850 സ്പോർട്ട് ആഗോളവിപണിയിൽ പുറത്തിറക്കി ട്രയംഫ്

R125 ന്റെ രൂപകൽപ്പന R1-ന് സമാനമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാം. കൂടാതെ ബൈക്ക് പുതിയ R15 ആണെന്നുവരെ തോന്നിയേക്കാം. മുൻവശത്ത് ഡ്യുവൽ എൽഇഡി ഹെഡ്ലാമ്പുകളാണ് മോട്ടോർസൈക്കിളിന് ലഭിക്കുന്നത്.

ഫെയറിംഗിന്റെ രൂപകൽപ്പനയും മുമ്പണ്ടായിരുന്ന മോഡലിൽ നിന്ന് അതേപടി മുമ്പോട്ടുകൊണ്ടുപോകുന്നു. ഇത് എൻട്രി ലെവൽ ബൈക്കിന് ആക്രമണാത്മക നിലപാടാണ് സമ്മാനിക്കുന്നത്.
MOST READ: ക്രൂയിസർ ശ്രേണിയിൽ പുതുമകളുമായി റോയൽ എൻഫീൽഡ് മീറ്റിയോർ 350; കാണാം റിവ്യൂ വീഡിയോ

2021 യമഹ R125 സ്റ്റാൻഡേർഡ് ആക്സസറിയായി ലിവർ ഗാർഡുകളുമായാണ് വരുന്നത്. ഈ മാറ്റങ്ങൾക്ക് പുറമെ യമഹ R125-ന്റെ 124 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ ഇപ്പോൾ യൂറോ 5-കംപ്ലയിന്റിലേക്ക് ബ്രാൻഡ് പുതുക്കിയിട്ടുമുണ്ട്.

ഇത് 9000 rpm-ൽ പരമാവധി 15 bhp കരുത്തും 8000 rpm-ൽ 11.5 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 142 കിലോഗ്രാം ഭാരമുള്ള ബൈക്കിന്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 11.50 ലിറ്ററാണ്.
MOST READ: പുറത്തിറങ്ങുമുമ്പ് ഡീലർഷിപ്പുകളിലെത്തി കെടിഎം 250 അഡ്വഞ്ചർ; വീഡിയോ

2019-ൽ പുറത്തിറങ്ങിയപ്പോൾ VVT സംവിധാനം ലഭിക്കുന്ന ലോകത്തെ ആദ്യ 125 സിസി ബൈക്കായിരുന്നു യമഹ R125. പുതിയ 2021 ആവർത്തനത്തിൽ ബ്രേക്കിംഗ്, സസ്പെൻഷൻ ഹാർഡ്വെയർ, സവിശേഷതകൾ എന്നിവയെല്ലാം മുൻപതിപ്പിന് സമാനമാണ്.

2021 യമഹ YZF-R125 ഈ വർഷാവസാനത്തോടെ ആഗോളതലത്തിൽ ലഭ്യമാകുമെങ്കിലും ഇന്ത്യയിലേക്ക് എത്താനുള്ള സാധ്യതകളൊന്നുമില്ല. നിലവിൽ R15 V3 ഇന്ത്യയിലെ ഫുള്ളി ഫെയറിംഗ് വിഭാഗത്തിലെ ജാപ്പനീസ് നിർമാതാവിന്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളാണ്.