മുഖംമാറി, കൂടെ ഭാവവും; പുതിയ 2021 മോഡൽ MT-09 പുറത്തിറക്കി യമഹ

യമഹ തങ്ങളുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ MT-09 മോഡലിന്റെ പുതിയ 2021 പതിപ്പ് അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി. ചുരുക്കി പറഞ്ഞാൽ അടിമുടി മാറ്റങ്ങളുമായാണ് പരിഷ്ക്കരിച്ച മോട്ടോർസൈക്കിൾ എത്തിയിരിക്കുന്നത്.

മുഖംമാറി, കൂടെ ഭാവവും; പുതിയ 2021 മോഡൽ MT-09 പുറത്തിറക്കി യമഹ

ബൈക്കിനെ കൂടുതൽ ശക്തവും ഭാരം കുറഞ്ഞതും ആക്കുന്നതിനായി കമ്പനി പുനർനിർമിച്ചു എന്നു തന്നെ പറയാം. നിലവിലുണ്ടായിരുന്ന എഞ്ചിൻ ശേഷി 42 സിസി വർധിപ്പിച്ച് അത് ഇപ്പോൾ 889 സിസി ആക്കി. ഈ വർധനവ് 2021 MT-09-ന്റെ പെർഫോമൻസിലും കാണാൻ സാധിക്കും.

മുഖംമാറി, കൂടെ ഭാവവും; പുതിയ 2021 മോഡൽ MT-09 പുറത്തിറക്കി യമഹ

പുതിയ എഞ്ചിൻ 10,000 rpm-ൽ‌ 118 bhp കരുത്ത് സൃഷ്ടിക്കാൻ യമഹ പ്രാപ്‌തമാക്കി. ടോർഖ് 87.5 Nm-ൽ നിന്ന് 93 Nm ആയി ഉയർന്നു. എഞ്ചിൻ യൂറോ 5 നിലവാരത്തിലേക്കും ബ്രാൻഡ് പരിഷ്ക്കരിച്ചു.

MOST READ: ഇന്ത്യൻ വിപണിയിൽ ഹീറോയ്ക്കൊപ്പം കൈകോർത്ത് ഹാർലി

മുഖംമാറി, കൂടെ ഭാവവും; പുതിയ 2021 മോഡൽ MT-09 പുറത്തിറക്കി യമഹ

പുതിയ ഇൻ‌ടേക്കുകൾ‌, പുനർ‌രൂപകൽപ്പന ചെയ്‌ത ഫ്യുവൽ ഇഞ്ചക്ഷൻ‌ സിസ്റ്റം, പുതിയ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ഈ പെർഫോമൻസ് മികവിന് കാരണമായത്. 2021 യമഹ MT-09-ന്റെ ക്യാംഷാഫ്റ്റുകൾ, പിസ്റ്റൺ, റോഡ്‌സ്, ക്രാങ്കേസ് എന്നിവയും പുതിയതാണ്.

മുഖംമാറി, കൂടെ ഭാവവും; പുതിയ 2021 മോഡൽ MT-09 പുറത്തിറക്കി യമഹ

ഭാരം കുറഞ്ഞ ഡെൽറ്റാബോക്സ് ഫ്രെയിമാണ് ബൈക്കിന്റെ ചാസി. കൂടാതെ സബ്ഫ്രെയിമും സ്വിംഗർമും പുതിയതായതിനാൽ ഭാരം നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ട്. പുതിയ പതിപ്പിന് ഇപ്പോൾ 189 കിലോഗ്രാം ഭാരമാണുള്ളത്.

MOST READ: ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് മാറ്റാനൊരുങ്ങി ബജാജ്

മുഖംമാറി, കൂടെ ഭാവവും; പുതിയ 2021 മോഡൽ MT-09 പുറത്തിറക്കി യമഹ

പുനർ‌രൂപകൽപ്പന ചെയ്‌ത ബൈക്കിന്റെ ബോഡി ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. കൂടുതൽ ഷാർപ്പ് ലുക്കിൽ ഒരുങ്ങിയിരിക്കുന്ന MT-09-ൽ ഫുൾ എൽഇഡി ലൈറ്റിംഗാണ് യമഹ ഉപയോഗിച്ചിരിക്കുന്നത്.

മുഖംമാറി, കൂടെ ഭാവവും; പുതിയ 2021 മോഡൽ MT-09 പുറത്തിറക്കി യമഹ

ഉപകരണങ്ങളുടെ കാര്യത്തിൽ പുതിയ മോഡലിന് സ്വിച്ച് ഗിയറിനൊപ്പം ആക്സസ് ചെയ്യാൻ കഴിയുന്ന TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. R1-ൽ ഉപയോഗിക്കുന്നതിന് സമാനമായ സിക്സ്-ആക്സിസ് ഇൻറേഷ്യൽ മെഷർമെന്റ് യൂണിറ്റാണ് (IMU) MT-09 ൽ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

മുഖംമാറി, കൂടെ ഭാവവും; പുതിയ 2021 മോഡൽ MT-09 പുറത്തിറക്കി യമഹ

എബി‌എസ്, സ്ലൈഡ് കൺട്രോൾ, വീലി കൺട്രോൾ എന്നിവ കോർണറിംഗ് ചെയ്യുന്ന ലീൻ സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു. MT-09 അടുത്ത വർഷം ആദ്യം യൂറോപ്യൻ ഷോറൂമുകളിൽ എത്തും.

മുഖംമാറി, കൂടെ ഭാവവും; പുതിയ 2021 മോഡൽ MT-09 പുറത്തിറക്കി യമഹ

പരിഷ്ക്കരിച്ച മോഡലിനായുള്ള വില യമഹ ഇനിയും വെളിപ്പെടുത്തിയിട്ടിലെങ്കിലും നിലവിലുള്ളതിനേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും ഈ സൂപ്പർ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലിനെ ഉടനെങ്ങും ഇന്ത്യയിൽ അവതരിപ്പിക്കാൻ യമഹയ്ക്ക് പദ്ധതിയില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Unveiled The All-New 2021 MT-09. Read in Malayalam
Story first published: Wednesday, October 28, 2020, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X