WR155-നെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് യമഹ

ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ, കഴിഞ്ഞ മാസമാണ് XSR 155 മോഡലിനെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ WR 155R ഡ്യുവല്‍-പര്‍പ്പസ് മോഡലിനെയും ബ്രാന്‍ഡ് അവതരിപ്പിച്ചു.

WR155-നെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് യമഹ

കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലും ഈ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ബ്രാന്‍ഡിന്റെ തന്നെ YZF-R15 V3.0 -ല്‍ കണ്ട അതേ എഞ്ചിനാണ് ബൈക്കിലും നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

WR155-നെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് യമഹ

പക്ഷേ ട്യുണിങ്ങില്‍ വ്യത്യാസമുണ്ട്. 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 16.5 bhp കരുത്തും 14.3 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

MOST READ: ആശാനിരിക്കട്ടേ പ്രഭാസിന്റെ വക ഒരു പുത്തൻ ലാൻഡ് റോവർ

WR155-നെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് യമഹ

പൂര്‍ണമായും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായിട്ടാണ് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്നില്‍ 21 ഇഞ്ച് ടയറുകളും പിന്നില്‍ 18 ഇഞ്ച് ടയറുകളുമാകും ഇടംപിടിക്കുക.

WR155-നെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് യമഹ

അതോടൊപ്പം തന്നെ മുന്നില്‍ 41 mm ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ ആയിട്ടുള്ള മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുക.

MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

WR155-നെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് യമഹ

245 mm ആണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്, 880 mm സീറ്റ് ഉയരവും ലഭിക്കും. ശരാശരി വലുപ്പമുള്ള ആളുകള്‍ക്ക് സവാരി ചെയ്യാന്‍ വളരെ അനുയോജ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.

WR155-നെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് യമഹ

സുരക്ഷയ്ക്കായി മുന്നില്‍ 240 mm സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുകളും ആകും ഇടംപിടിക്കുക. ആഗേള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് എബിഎസ് ലഭിക്കുന്നില്ല.

MOST READ: ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

WR155-നെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് യമഹ

8 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. അതേസമയം, ബൈക്കിനെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. വിപണിയില്‍ എത്തിയാല്‍ ഹീറോ എക്‌സ്പള്‍സ് 200, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നിവരാകും എതിരാളികള്‍.

WR155-നെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് യമഹ

ഇതിനായുള്ള സാധ്യത പഠനങ്ങളും കമ്പനി ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പഠനത്തില്‍ പോസിറ്റീവ് ഫീഡ്ബാക്ക് ലഭിച്ചാല്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള വാഹനത്തിന്റെ അരങ്ങേറ്റത്തിന് വലിയ കാലതാമസം ഉണ്ടാകില്ലെന്നു വേണം പറയാന്‍.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha WR 155R Launched In Philippines. Read in Malayalam.
Story first published: Tuesday, September 8, 2020, 8:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X