WR155-നെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് യമഹ

ഒഫ് റോഡ് മോഡലായ WR 155R-നെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലും ഈ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

WR155-നെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് യമഹ

ബ്രാന്‍ഡിന്റെ തന്നെ YZF-R15 V3.0 -ല്‍ കണ്ട അതേ എഞ്ചിനാണ് ബൈക്കിലും നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. പക്ഷേ ട്യുണിങ്ങില്‍ വ്യത്യാസമുണ്ട്. 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 16.7 bhp കരുത്തും 14.3 Nm torque ഉം ഉത്പാദിപ്പിക്കും.

WR155-നെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് യമഹ

ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. യമഹയുടെ മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായ പ്ലാറ്റ്ഫോമിലാകും ഈ ബൈക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുക.

MOST READ: ഡീസല്‍ വാഹനങ്ങളുടെ അസാന്നിധ്യം മറികടക്കണം; ശ്രദ്ധ ചെറു സിഎന്‍ജി കാറുകളിലെന്ന് മാരുതി

WR155-നെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് യമഹ

മുന്നില്‍ 21 ഇഞ്ച് ടയറുകളും പിന്നില്‍ 18 ഇഞ്ച് ടയറുകളുമാകും ഇടംപിടിക്കുക. അതോടൊപ്പം തന്നെ മുന്നില്‍ 41 mm ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ ആയിട്ടുള്ള മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുക.

WR155-നെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് യമഹ

സുരക്ഷയ്ക്കായി മുന്നില്‍ 240 mm സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുകളും ആകും ഇടംപിടിക്കുക. ആഗേള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് എബിഎസ് ലഭിക്കുന്നില്ല.

MOST READ: അവന്റഡോർ SVJ റോഡ്സ്റ്റർ സാഗോ പതിപ്പ് പുറത്തിറക്കി ലംബോർഗിനി

WR155-നെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് യമഹ

888 mm ആണ് ബൈക്കിന്റെ സീറ്റ് ഉയരമുണ്ട്. ശരാശരി വലുപ്പമുള്ള ആളുകള്‍ക്ക് സവാരി ചെയ്യാന്‍ വളരെ അനുയോജ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു. 8.1 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

WR155-നെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് യമഹ

245 mm ആണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച് ബൈക്കിനെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. വിപണിയില്‍ എത്തിയാല്‍ ഹീറോ എക്സ്പള്‍സ് 200, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നിവരാകും എതിരാളികള്‍.

MOST READ: ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

WR155-നെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് യമഹ

ഇതിനായുള്ള സാധ്യത പഠനങ്ങളും കമ്പനി ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പഠനത്തില്‍ പോസിറ്റീവ് ഫീഡ്ബാക്ക് ലഭിച്ചാല്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള വാഹനത്തിന്റെ അരങ്ങേറ്റത്തിന് വലിയ കാലതാമസം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha WR 155R Launched In Thailand. Read in Malayalam.
Story first published: Monday, July 20, 2020, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X