Just In
- 15 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Movies
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അരങ്ങേറ്റത്തിനൊരുങ്ങി യഹമ WR 155R; മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗത
ഇന്ത്യന്‍ വിപണിയിലേക്ക് ഒഫ് റോഡ് മോഡലായ WR 155R -നെ യമഹ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ ഈ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

അടുത്തിടെ ബൈക്കിന്റെ വില്‍പ്പനയും കമ്പനി ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്കും ബൈക്കിനെ എത്തിക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നത്. ഇപ്പോഴിതാ വാഹനത്തിന്റെ സ്പീഡ് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

പ്ലഗ് ആന്‍ഡ് പ്ലേ പെര്‍ഫോമെന്‍സ് എന്നൊരു യുട്യൂബ് ചാനലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ബൈക്കില്‍ ഒരു തരത്തിലുള്ള മാറ്റങ്ങളുമില്ലാതെ ശുദ്ധമായ സ്റ്റോക്ക് അവസ്ഥയിലാണ്.
MOST READ: കഴിഞ്ഞ വർഷം 20,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ
ഓഡോമീറ്ററില്‍ ഇത് 1,000 കിലോമീറ്ററിലധികം സഞ്ചരിച്ചതായി കാണാന്‍ സാധിക്കും. ഡൈനോ സ്പീഡ് ഓട്ടത്തില്‍, ഡ്യുവല്‍-സ്പോര്ട്ബൈക്ക് മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.

ഇത് ബൈക്കിന്റെ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ വ്യക്തമായി കാണാന്‍ കഴിയും. പരീക്ഷണ സമയത്ത് ഓരോ ഗിയറിലും WR 155R നേടിയ പരമാവധി വേഗതയും നമ്മുക്ക് പരിശോധിക്കാം. ഒന്നാമത്തെ ഗിയറില്‍ 42 കിലോമീറ്ററും, രണ്ടാമത്തെ ഗിയറില്‍ 65 കിലോമീറ്ററുമാണ് വേഗത.
MOST READ: കോഡിയാക് RS ചലഞ്ച് അവതരിപ്പിച്ച് സ്കോഡ

മൂന്നാമത്തെ ഗിയറിലെത്തുമ്പോള് അത് 91 കിലോമീറ്ററായി മാറി. നാലാമത്തെ ഗിയറില്‍ 110, അഞ്ചാമത്തെ ഗിയറില്‍ 132 കിലോമീറ്ററും ആറാമത്തെ ഗിയറില്‍ അത് 151 കിലോമീറ്ററില്‍ എത്തിയിരിക്കുന്നതും കാണാന്‍ സാധിക്കും.

യമഹ YZF-R15 V3.0 -ല്‍ കണ്ട അതേ എഞ്ചിന് തന്നെയാണ് ബൈക്കിലും നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. മറ്റ് നിര്‍മ്മാതാക്കളും ഈ ശ്രേണിയിലേക്ക് ബൈക്കുകളെ അവതരിപ്പിച്ചതോടൊയാണ് യമഹയ്ക്കും മനസ്സില്‍ ആഗ്രഹം മൊട്ടിട്ടിരിക്കുന്നത്.
MOST READ: ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്സ്വാഗണ്

ഹീറോ എക്സ്പള്‍സ് 200 ഇതിനൊരു ഉദാഹരണമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, YZF-R15 V3.0 -ല്‍ കണ്ട അതേ എഞ്ചിന് തന്നെയാണ് യഹമ WR 155R ലും കമ്പനി നല്‍കുക. പക്ഷേ ട്യുണിങ്ങില്‍ വ്യത്യാസമുണ്ടായേക്കാം എന്നാണ് സൂചന.

155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന് 16 bhp പറവും (YZF-R15 V3.0 -ല്‍ ഇത് 18 bhp), 14.3 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. യമഹയുടെ മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായ പ്ലാറ്റ്ഫോമിലാകും ഈ ബൈക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുക.
MOST READ: KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

മുന്നില്‍ 21 ഇഞ്ച് ടയറുകളും പിന്നില്‍ 18 ഇഞ്ച് ടയറുകളുമാകും ഇടംപിടിക്കുക. അതോടൊപ്പം തന്നെ മുന്നില്‍ 41 mm ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് അഡ്ജസ്റ്റബിള് ആയിട്ടുള്ള മോണോഷോക്കുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുക.

സുരക്ഷയ്ക്കായി മുന്നില്‍ 240 mm സിംഗിള്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്ക് ബ്രേക്കുകളും ആകും ഇടംപിടിക്കുക. ആഗേള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് എബിഎസ് ലഭിക്കുന്നില്ല.

അതേസമയം ഇന്ത്യയില്‍ എത്തുമ്പോള്‍ ഒരു ചാനല്‍ യൂണിറ്റ് ലഭിച്ചേക്കുമെന്നാണ് സൂചന. 888 mm ആണ് ബൈക്കിന്റെ സീറ്റ് ഉയരമുണ്ട്. ശരാശരി വലുപ്പമുള്ള ആളുകള്‍ക്ക് സവാരി ചെയ്യാന്‍ വളരെ അനുയോജ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.

8.1 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 245 mm ആണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ഹീറോ എക്സ്പള്‍സ് 200, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നിവരാകും എതിരാളികള്‍.