X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

ഹോണ്ട ഫോർസ 300 മാക്‌സി സ്‌കൂട്ടറിന്റെ എതിരാളിയായ X-മാക്‌സ് 300 -ന്റെ റോമ പതിപ്പ് എന്ന പുതിയ വകഭേദത്തെ അവതരിപ്പിച്ച് യമഹ. നിലവിൽ ഇറ്റലിയിൽ മാത്രമാണ് ഈ പുതിയ പതിപ്പ് ലഭ്യമാവുക. കൂടാതെ 130 യൂണിറ്റായി വിൽപ്പന പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

കൊവിഡ്-19-ന് മുമ്പായി എല്ലാ ദിവസവും മൂന്ന് ലക്ഷം സ്കൂട്ടറുകൾ റോഡുകളിൽ ഓടുന്ന റോമിലെ എറ്റേണൽ സിറ്റിക്ക് ആദരം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് യമഹ X-മാക്‌സ് 300 റോമ പതിപ്പ് നിർമിച്ചിരിക്കുന്നത്.

X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

ഇറ്റലിയിലെ ഗെർനോ ഡി ലെസ്മോയിലെ യമഹ മോട്ടോർ റിസേർച്ച് ആൻഡ് ഡെവലെപ്മെന്റ് യൂറോപ്പ് ഡിസൈൻ ഡിവിഷൻ രൂപകൽപ്പന ചെയ്ത X-മാക്‌സ് 300 റോമ പതിപ്പിന്റെ മുൻവശത്ത് റോമിലെ തെരുവുകളും പിന്നിലെ കൗളിൽ പ്രശസ്തമായ കൊളോണിസിയത്തിന്റെ രൂപഘടനയും ഉൾപ്പെടുന്നു.

MOST READ: ട്രയംഫ് റോക്കറ്റ് 3 ജിടിയും ഇന്ത്യയിലേക്ക്, അടുത്ത വർഷം വിൽപ്പനക്ക് സജ്ജം

X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

പരിമിത പതിപ്പായ മാക്സി സ്കൂട്ടറിൽ അലുമിനിയം ഫുട്‌റെസ്റ്റുകളും സ്‌പോർടി ഫ്രണ്ട് വിൻഡ്‌സ്ക്രീനും ഉണ്ട്. സ്റ്റാൻഡേർഡ് യമഹ X-മാക്‌സ് 300-ലെ പരിമിത പതിപ്പ് മോഡലും 292 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിൽ നിന്നാണ് കരുത്ത് ഉത്പാദിപ്പിക്കുന്നത്.

X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

ഈ ലിക്വിഡ്-കൂൾഡ് എഞ്ചിൻ 7250 rpm-ൽ പരമാവധി 28 bhp പവറും 5750 rpm-ൽ 29 Nm torque സൃഷ്ടിക്കുകയും ചെയ്യുന്നു. ഹോണ്ട ഫോർസ 300-ന്റെ പ്രധാന എതിരാളിയായ മാക്‌സി സ്‌കൂട്ടറിന് നിരവധി സവിശേഷതകളാണ് ജാപ്പനീസ് നിർമാതാക്കൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

അതിൽ ഇരട്ട-എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇരട്ട-എൽഇഡി ടെയിൽ ലാമ്പുകൾ, ആക്രമണാത്മക സ്റ്റൈലിംഗ്, എബി‌എസിനൊപ്പം മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ട്രാക്ഷൻ കൺട്രോൾ, വലിയ ഇരട്ട-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12V പവർ സോക്കറ്റ്, അലോയ് വീലുകൾ എന്നിവ ഉൾപ്പെടുന്നു.

X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

യമഹ X-മാക്‌സ് 300 റോമ പതിപ്പ് 2020 മെയ് 29 മുതൽ വിൽപ്പനക്ക് എത്തും. 5,999 യൂറോയാണ് മാക്സി സ്കൂട്ടറിന്റെ എക്സ്ഷോറൂം വില. ലിമിറ്റഡ് എഡിഷൻ മോഡലിന് സ്റ്റാൻഡേർഡ് മോഡലിനെക്കാൾ വില 200 യൂറോ കൂടുതലാണ്. ഇതിന് 5,799 യൂറോയാണ് ഇറ്റലിയിലെ വിലയായി മുടക്കേണ്ടത്.

MOST READ: ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത ആഴ്ച

X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

X-മാക്‌സ് 300 മോഡലിനെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയില്ലെന്നാണ് യമഹ അറിയിച്ചിരിക്കുന്നത്. എന്നാൽ അടുത്തവർഷത്തോടെ N-മാക്‌സ് സ്കൂട്ടറിനെ ആഭ്യന്തര വിപണിയിൽ എത്തിക്കാൻ ജാപ്പനീസ് ബ്രാൻഡിന് താൽപ്പര്യമുണ്ടെന്നാണ് റഇപ്പോർട്ടുകൾ.

X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

ഇന്ത്യൻ വിപണിയിൽ മാക്‌സി സ്‌കൂട്ടർ മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഈ ശ്രേണിയിലേക്ക് യമഹയുടെ കണ്ണെത്താൻ കാരണം. എന്നാൽ ഉയർന്ന ശേഷിയുള്ള സ്കൂട്ടറിനെ അവതരിപ്പിക്കുന്നതിനു പകരം 125 സിസി മുതൽ 150 സിസി വരെയുള്ള വിഭാഗത്തിലാകും പുതിയൊരു മോഡലിനെ കമ്പനി അവതരിപ്പിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha XMax 300 Roma Edition Unveiled. Read in Malayalam
Story first published: Saturday, May 30, 2020, 14:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X