റെട്രോ ലുക്കില്‍ യമഹ XSR 155; അരങ്ങേറ്റം ഉടനില്ല

നിരവധി മോഡലുകളാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹയില്‍ നിന്നും ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്താനിരിക്കുന്നത്. അധികം വൈകാതെ തന്നെ നാല് പുതിയ മോഡലുകള്‍ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രാന്‍ഡ്.

റെട്രോ ലുക്കില്‍ യമഹ XSR 155; അരങ്ങേറ്റം ഉടനില്ല

യമഹയുടെ രാജ്യാന്തര വിപണിയികളിലെ നിറസാന്നിധ്യമായ XSR 155 മോഡലായിരിക്കും ഇതിലൊന്ന്. റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളിനെ ഉപയോഗിച്ച് ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ സെഗ്മെന്റ് ആരംഭിക്കാനാണ് ഇപ്പോള്‍ യമഹയുടെ പദ്ധതി.

റെട്രോ ലുക്കില്‍ യമഹ XSR 155; അരങ്ങേറ്റം ഉടനില്ല

ഫിലിപ്പീന്‍സില്‍ ഈ പതിപ്പിനെ കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നു. XSR 155 ആഭ്യന്തര വിപണിയില്‍ എത്തിയാല്‍ രാജ്യത്ത് വില്‍ക്കുന്ന ഏറ്റവും താങ്ങാനാവുന്ന റെട്രോ ബൈക്കായി ഇത് മാറും. 2021 -ന്റെ തുടക്കത്തില്‍ തന്നെ ഈ മോഡലിനെ നിരത്തിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MOST READ: എസ്‌യുവികൾ‌ക്കൊപ്പം പിടിച്ചുനിൽക്കാൻ സൊനാറ്റയെ പരിഷ്ക്കരിച്ച് ഹ്യുണ്ടായി

റെട്രോ ലുക്കില്‍ യമഹ XSR 155; അരങ്ങേറ്റം ഉടനില്ല

യമഹ YZF R15 V3.0 പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് XSR 155 റെട്രോ മോഡലും ഒരുങ്ങിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, സിംഗിള്‍ പീസ് സീറ്റ്, വലിപ്പം കുറഞ്ഞ ഇന്ധന ടാങ്ക്, നീളം കൂടിയ ഹാന്‍ഡില്‍ബാറുകള്‍ അടങ്ങിയ ബൈക്കിന്റെ രൂപകല്‍പ്പന അതിന്റെ റെട്രോ അപ്പീലിനെ വര്‍ധിപ്പിക്കുന്നു.

റെട്രോ ലുക്കില്‍ യമഹ XSR 155; അരങ്ങേറ്റം ഉടനില്ല

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വെള്ളത്തുള്ളിയെ അനുസ്മരിപ്പിക്കുന്ന ഫ്യുവല്‍ ടാങ്ക്, 17 ഇഞ്ച് അലോയ് വീലുകള്‍, ടാങ്കില്‍ ഘടിപ്പിച്ചിരിക്കുന്ന കീ ഫോബ് എന്നിവയാണ് XSR 155-ന്റെ രൂപകല്‍പനയിലെ മറ്റ് ഹൈലൈറ്റുകള്‍.

MOST READ: കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

റെട്രോ ലുക്കില്‍ യമഹ XSR 155; അരങ്ങേറ്റം ഉടനില്ല

യമഹ R15 V3-യുടെ അതേ 155 സിസി ലിക്വിഡ്-കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക് SOHC 4-വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് XSR 155 പതിപ്പിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് 10,000 rpm -ല്‍ 18.6 bhp കരുത്തും 8,500 rpm -ല്‍ 14.1 Nm torque ഉം സൃഷ്ടിക്കും.

റെട്രോ ലുക്കില്‍ യമഹ XSR 155; അരങ്ങേറ്റം ഉടനില്ല

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. 810 mm ആണ് ബൈക്കിന്റെ സീറ്റ് ഹൈറ്റ്. 1,330 mm വീല്‍ബേസും 170 mm ഗ്രൗണ്ട് ക്ലിയറന്‍സും 134 കിലോഗ്രാം ഭാരവുമുണ്ട് ബൈക്കിന് എന്നാണ് റിപ്പോര്‍ട്ട്.

MOST READ: പഴമയുടെ പൈതൃകം കാത്തു സൂക്ഷിച്ച് റോയൽ എൻഫീൽഡ് എക്സപ്ലോറർ

റെട്രോ ലുക്കില്‍ യമഹ XSR 155; അരങ്ങേറ്റം ഉടനില്ല

മുന്‍വശത്ത് ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, പിന്നില്‍ ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് എന്നിവയാണ് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളാകും ലഭിക്കുക. വില പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഏകദേശം 1.5 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha XSR 155 Retro Bike Could Launch 2021 In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X