പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

ജനപ്രിയ മോഡലായ YZF R15 V3.0-യുടെ ബിഎസ് VI പതിപ്പിന് വില വര്‍ധിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ. പോയ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

വിപണിയില്‍ എത്തിയപ്പോള്‍ പുതിയ ബിഎസ് VI പതിപ്പിന്റെ തണ്ടര്‍ ഗ്രേയ്ക്ക് 1,45,300 രൂപയും റേസിംഗ് ബ്ലൂ പതിപ്പിന് 1,45,900 രൂപയും ഡാര്‍ക്ക്നൈറ്റ് കളര്‍ ഓപ്ഷന് 1,47,300 രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില.

പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

എന്നാല്‍ ഇപ്പോള്‍ 500 രൂപ മുതല്‍ 1,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. വില വര്‍ധവവിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. വിപണിയില്‍ എത്തി അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ബൈക്കിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

MOST READ: ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

ബിഎസ് VI നിലവാരത്തിലുള്ള 155 സിസി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 10,000 rpm -ല്‍ 19.3 bhp കരുത്തും 8,500 rpm -ല്‍ 14.7 Nm torque ഉം സൃഷ്ടിക്കും.

പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

അതേസമയം പഴയ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പവറും ടോര്‍ക്കും കുറഞ്ഞതായിട്ട് കാണാന്‍ സാധിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ ചില അപ്‌ഡേറ്റുകളും ബൈക്കില്‍ കമ്പനി വരുത്തിയിട്ടുണ്ട്.

MOST READ: ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

1,990 mm നീളവും 725 mm വീതിയും 1,135 mm ഉയരവുമാണ് ബൈക്കിന് കമ്പനി നല്‍കിയിരിക്കുന്നത്. അതോടൊപ്പം 1,325 mm വീല്‍ബേസും ബൈക്കില്‍ ഉണ്ടാകും. സൈഡ്-സ്റ്റാന്‍ഡ് ഇന്‍ഹിബിറ്റര്‍ പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

സൈഡ് സ്റ്റാന്‍ഡ് ഇട്ടിരിക്കുന്ന സമയത്ത് ഇഗ്‌നിഷന്‍ ഓണ്‍ ആവാതെ ക്രമീകരിക്കുന്ന സുരക്ഷാ സംവിധാനമാണിത്. ഇരട്ട ഹോണ്‍, പുറകില്‍ റേഡിയല്‍ ട്യൂബ് ലെസ്സ് ടയര്‍ എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകള്‍.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

ഇതിനുപുറമെ, പരമ്പരാഗത ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടു കൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പുകളും അതേപടി നിലനിര്‍ത്തിയിരിക്കുന്നു. കൂടാതെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ എല്‍സിഡി, സ്പ്ലിറ്റ് സ്‌റ്റൈല്‍ സ്റ്റെപ്പ്-അപ്പ് സീറ്റുകളും ബിഎസ് VI മോഡലില്‍ തുടരും.

പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

ഡെല്‍റ്റബോക്സ് ഫ്രെയിം അടിസ്ഥാനമാക്കിയാണ് ബൈക്കിന്റെ നിര്‍മ്മാണം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും, പിന്നില്‍ ലിങ്ക് ടൈപ്പ് സസ്പെഷനും ആണ് നല്‍കിയിരിക്കുന്നത്.

MOST READ: നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

സുരക്ഷയ്ക്കായി മുന്നില്‍ 282 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസും ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന് 142 കിലോഗ്രാം ഭാരമാണുള്ളത്.

പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

കെടിഎം ആര്‍സി 125, സുസുക്കി ജിക്‌സര്‍ SF 155, ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS 160 എന്നിവയാണ് പുതിയ ബിഎസ് VI യമഹ YZF-R15 V3.0-യുടെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha YZF-R15 V3.0 Gets Costlier In India. Read in Malayalam.
Story first published: Thursday, May 14, 2020, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X