ഇതിഹാസ മോഡലിന് ആദരം, YZF R6-ന്റെ സ്‌പെഷ്യൽ എഡിഷൻ പതിപ്പുമായി യമഹ

യമഹ ഓസ്ട്രിയ റേസിംഗ് ടീമായ (YART) സൂപ്പർസ്‌പോർട്ടിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് YZF R6 മോഡലിന്റെ സ്‌പെഷ്യൽ എഡിഷൻ പതിപ്പ് പുറത്തിറക്കി.

ഇതിഹാസ മോഡലിന് ആദരം, YZF R6-ന്റെ സ്‌പെഷ്യൽ എഡിഷൻ പതിപ്പുമായി യമഹ

മോട്ടോർസൈക്കിളിന്റെ 20 വർഷത്തെ പൂർത്തീകരണത്തിന്റെ സ്മരണയ്ക്കായി കഴിഞ്ഞ വർഷം ജപ്പാനിൽ ആദ്യമായി മോട്ടോർസൈക്കിൾ വെളിപ്പെടുത്തിയിരുന്നു. ഓസ്ട്രിയയിൽ ഇതിന് 18,000 പൗണ്ടാണ് വില. അതായത് ഏകദേശം 16.91 ലക്ഷം രൂപ.

ഇതിഹാസ മോഡലിന് ആദരം, YZF R6-ന്റെ സ്‌പെഷ്യൽ എഡിഷൻ പതിപ്പുമായി യമഹ

ഇത് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ വലിയ പ്രീമിയം മോട്ടോർസൈക്കിളായാണ് യമഹ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് 12,221 പൗണ്ട് മുടക്കേണ്ടതായുണ്ട്. ഇന്ത്യൻ റുപ്പിയിൽ ഏകദേശം 11.48 ലക്ഷം രൂപ വിലവരും.

MOST READ: X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

ഇതിഹാസ മോഡലിന് ആദരം, YZF R6-ന്റെ സ്‌പെഷ്യൽ എഡിഷൻ പതിപ്പുമായി യമഹ

ആദ്യ തലമുറ യമഹ YZF R6 1999-ലാണ് വിദേശ വിപണിയിൽ അവതരിപ്പിക്കുന്നത്. ഉയർന്ന മോഡലായ YZF R1 ജനിച്ച് ഒരു വർഷത്തിനുശേഷമാണ് ഈ സൂപ്പർ ബൈക്കിന്റെ അരങ്ങേറ്റം നടക്കുന്നത്. കൂടുതൽ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ബദലായതിനാൽ R6 ഹോണ്ട CBR600F-നെക്കാൾ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്.

ഇതിഹാസ മോഡലിന് ആദരം, YZF R6-ന്റെ സ്‌പെഷ്യൽ എഡിഷൻ പതിപ്പുമായി യമഹ

YZF R6 അക്കാലത്ത് മിഡിൽ-വെയ്റ്റ് സൂപ്പർസ്‌പോർട്ട് വിഭാഗത്തെ ഭരിച്ചു. ഒരു അലോയ് ബീം ഫ്രെയിമിനെ അടിസ്ഥാനമാക്കി 169 കിലോഗ്രാം ഭാരത്തിൽ ഒരുക്കിയിരിക്കുന്ന R6 13,000 rpm-ൽ 120 bhp കരുത്താണ് ഉത്പാദിപ്പിച്ചിരുന്നത്.

MOST READ: ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

ഇതിഹാസ മോഡലിന് ആദരം, YZF R6-ന്റെ സ്‌പെഷ്യൽ എഡിഷൻ പതിപ്പുമായി യമഹ

അത് അക്കാലത്തെ ക്ലാസ്-ലീഡിംഗ് പവറായിരുന്നു. ഇരുപതാം വാർഷിക സ്പെഷ്യൽ എഡിഷൻ റെഡ്-വൈറ്റ് പെയിന്റ് സ്കീമിൽ തയാറായ ആദ്യത്തെ R6 ന് ആദരം അർപ്പിക്കുന്നു.

ഇതിഹാസ മോഡലിന് ആദരം, YZF R6-ന്റെ സ്‌പെഷ്യൽ എഡിഷൻ പതിപ്പുമായി യമഹ

സ്പെഷ്യൽ എഡിഷൻ മോഡലിന് ഒരു പ്രത്യേക കോസ്മെറ്റിക് ചികിത്സ മാത്രമേ ലഭിക്കുകയുള്ളൂ. അതേസമയം മറ്റെല്ലാ കാര്യങ്ങളിലും സ്റ്റാൻഡേർഡ് മോട്ടോർസൈക്കിളിന് സമാനമാണ്.

MOST READ: മാറ്റങ്ങളുമായി കവസാക്കി നിഞ്ച 1000SX വിപണിയിൽ; വില 10.79 ലക്ഷം രൂപ

ഇതിഹാസ മോഡലിന് ആദരം, YZF R6-ന്റെ സ്‌പെഷ്യൽ എഡിഷൻ പതിപ്പുമായി യമഹ

599 സിസി ലിക്വിഡ്-കൂൾഡ്, ഇൻലൈൻ നാല് സിലിണ്ടർ മോട്ടോറാണ് പുതിയ YZF R6-ന് കരുത്തേകുന്നത്. ഈ എഞ്ചിൻ 14,500 rpm-ൽ 117 bhp സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്.

ഇതിഹാസ മോഡലിന് ആദരം, YZF R6-ന്റെ സ്‌പെഷ്യൽ എഡിഷൻ പതിപ്പുമായി യമഹ

190 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. ഒരു റൈഡ്-ബൈ-വയർ ത്രോട്ടിൽ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിന്റെ ആറ് ഘട്ടങ്ങൾ, മൂന്ന് റൈഡിംഗ് മോഡുകൾ, ഒരു എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ സൂപ്പർ ബൈക്കിന്റെ ഇലക്ട്രോണിക്സ് പാക്കേജിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha YZF R6 20th Anniversary Special Edition Launched. Read in Malayalam
Story first published: Saturday, May 30, 2020, 19:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X