യുലുവിന്റെ കുഞ്ഞുവണ്ടി, മുംബൈയിലും പ്രവര്‍ത്തനം ആരംഭിച്ചു

മുംബൈയില്‍ സേവനം ആരംഭിച്ച് ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്‌ഫോമായ യുലു. നിലവില്‍ ബംഗളൂരു, ഡല്‍ഹി, പൂനെ, ഭുവനേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യുലുവിന് ശൃംഖലകളുണ്ട്.

യുലുവിന്റെ കുഞ്ഞുവണ്ടി, മുംബൈയിലും പ്രവര്‍ത്തനം ആരംഭിച്ചു

നിലവില്‍ ബാന്ദ്ര-കുര്‍ള കോംപ്ലക്സ് ഏരിയായിലാണ് യുലുവിന്റെ സേവനം ലഭ്യമാകുന്നത്. നഗരത്തിലെ സേവനം ലഭിക്കുന്നതിന് ഉപയോക്താക്കള്‍ യുലു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാണം.

യുലുവിന്റെ കുഞ്ഞുവണ്ടി, മുംബൈയിലും പ്രവര്‍ത്തനം ആരംഭിച്ചു

മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി (MMRDA) യുലു ബൈക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. 2020 ജനുവരി 31 -ന് BKC -യിലേക്കുള്ള യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇ-ബൈക്ക് സേവനം ലഭ്യമാക്കി തുടങ്ങിയിരുന്നു.

MOST READ: കുറഞ്ഞ വിലയിൽ ഫീച്ചറുകളുടെ മേളം; നെക്സോണിന്റെ പുതിയ XM(S) വേരിയന്റുമായി ടാറ്റ

യുലുവിന്റെ കുഞ്ഞുവണ്ടി, മുംബൈയിലും പ്രവര്‍ത്തനം ആരംഭിച്ചു

ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ വാഹന ഗതാഗതം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ക്കായി എംഎംആര്‍ഡിഎയിലെ അധികാരികള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

യുലുവിന്റെ കുഞ്ഞുവണ്ടി, മുംബൈയിലും പ്രവര്‍ത്തനം ആരംഭിച്ചു

പുതിയ സേവനത്തിലൂടെ, ട്രാഫിക് പ്രശ്‌നം ഗണ്യമായ കുറയ്ക്കാമെന്ന് പ്രതീക്ഷയിലാണ് അധികാരികള്‍. ഈ പദ്ധതി വഴി ലഭിക്കുന്ന മറ്റൊരു പ്രയോജനം, ഹരിത മൊബിലിറ്റി സ്വീകരിക്കുന്നത് നഗരത്തിലെ മലിനീകരണ തോത് കുറയ്ക്കുമെന്നും അധികൃതര്‍ പറയുന്നത്.

MOST READ: കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

യുലുവിന്റെ കുഞ്ഞുവണ്ടി, മുംബൈയിലും പ്രവര്‍ത്തനം ആരംഭിച്ചു

ബാന്ദ്ര, കുര്‍ള സ്റ്റേഷനുകളും തമ്മിലുള്ള അവസാന മൈല്‍ കണക്ടിവിറ്റി ബികെസിയിലേക്ക് വാടക സേവനം നല്‍കും. പരീക്ഷണ സര്‍വീസായതുകൊണ്ട് 18 ഇലക്ട്രിക് ബൈക്കുകള്‍ മാത്രമാണ് ബികെസിയില്‍ കൊണ്ടുവന്നിരിക്കുന്നത്.

യുലുവിന്റെ കുഞ്ഞുവണ്ടി, മുംബൈയിലും പ്രവര്‍ത്തനം ആരംഭിച്ചു

ആവശ്യക്കാര്‍ വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ ബൈക്കുകള്‍ കൊണ്ടുവരുന്നതിനും, ഘട്ടം ഘട്ടമായി ബൈക്ക് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

MOST READ: കിടപിടിക്കാൻ ആരുമില്ല, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ക്രെറ്റ തന്നെ

യുലുവിന്റെ കുഞ്ഞുവണ്ടി, മുംബൈയിലും പ്രവര്‍ത്തനം ആരംഭിച്ചു

ഇലക്ട്രിക് ബൈക്കുകള്‍ ഇടയ്ക്കിടെ ശുചിത്വവല്‍ക്കരിക്കുമെന്നും അനുബന്ധ സൗകര്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുമെന്നും കമ്പനി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഇലക്ട്രിക് ബൈക്കുകളുടെ സുരക്ഷിതമായ ഉപയോഗം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

യുലുവിന്റെ കുഞ്ഞുവണ്ടി, മുംബൈയിലും പ്രവര്‍ത്തനം ആരംഭിച്ചു

ഈ സൗകര്യം പ്രയോജനപ്പെടുത്താനും ബികെസിയില്‍ സൈക്ലിംഗ് ഒരു മനോഹരമായ അനുഭവമാക്കി മാറ്റാനും എംഎംആര്‍ഡിഎ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇന്ന് ബംഗളൂരു നഗരത്തില്‍ സൂപ്പര്‍ഹിറ്റാണ് യുലുവിന്റെ ഈ കുഞ്ഞുവണ്ടി.

MOST READ: എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

യുലുവിന്റെ കുഞ്ഞുവണ്ടി, മുംബൈയിലും പ്രവര്‍ത്തനം ആരംഭിച്ചു

സൈക്കിളാണോ എന്നുചോദിച്ചാല്‍ സൈക്കിളല്ല, സ്‌കൂട്ടറാണോ എന്നുചോദിച്ചാല്‍ അതുമല്ല. എന്നാല്‍ ഈ കുഞ്ഞന്‍വണ്ടിക്ക് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആരാധകരാണ്. ഉപയോഗവും, കൈകാര്യം ചെയ്യുന്ന രീതിയും എളുപ്പമായതുകൊണ്ടു തന്നെയാണ് ഈ കുഞ്ഞന്‍വണ്ടിയെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്നതും.

Most Read Articles

Malayalam
English summary
Yulu Electric Bike Rental Service Launched In Mumbai. Read in Malayalam.
Story first published: Wednesday, September 2, 2020, 13:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X