ഹിമാലയനേക്കാൾ ഭാരം കുറവ്; VX310 അഡ്വഞ്ചർ ടൂറർ അവതരിപ്പിച്ച് സോണ്ടെസ്

ചൈനീസ് കമ്പനിയായ ഗുവാങ്‌ഡോംഗ് ഡേ മോട്ടോർസൈക്കിൾ ടെക്‌നോളജിയുടെ ഉപ ബ്രാൻഡായ സോണ്ടെസ് ചെറുതും ഇടത്തരവുമായ മോട്ടോർസൈക്കിളുകൾക്ക് പേരുകേട്ട ബ്രാൻഡുഖലിൽ ഒന്നാണ്.

ഹിമാലയനേക്കാൾ ഭാരം കുറവ്; VX310 അഡ്വഞ്ചർ ടൂറർ അവതരിപ്പിച്ച് സോണ്ടെസ്

യുകെ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിപണിയിലും നിർമ്മാതാക്കളുടെ സാന്നിധ്യമുണ്ട്. ഇപ്പോൾ റോഡ്-ബയസ്ഡ് ടൂററായ സോണ്ടസ് VX310 കമ്പനി ഹോം മാർക്കറ്റിൽ പുറത്തിറക്കി.

ഹിമാലയനേക്കാൾ ഭാരം കുറവ്; VX310 അഡ്വഞ്ചർ ടൂറർ അവതരിപ്പിച്ച് സോണ്ടെസ്

ചില വലിയ എഞ്ചിൻ‌ അഡ്വഞ്ചർ ടൂററുകളേക്കാൾ ഇത് വളരെ മികച്ചതായി കാണപ്പെടുന്നുവെന്ന് മാത്രമല്ല, ആധുനിക സവിശേഷതകളോടെ നിറഞ്ഞിരിക്കുന്നു എന്നതാണ് ഈ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ പ്രത്യേകത.

MOST READ: വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

ഹിമാലയനേക്കാൾ ഭാരം കുറവ്; VX310 അഡ്വഞ്ചർ ടൂറർ അവതരിപ്പിച്ച് സോണ്ടെസ്

ഇതിന് ലിക്വിഡ്-കൂൾഡ് എഞ്ചിൻ, സിംഗിൾ സൈഡഡ് സ്വിംഗാആം, ഇലക്ട്രികലി ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ എന്നിവ ലഭിക്കുന്നു. പൂർണ്ണ-എൽഇഡി ലൈറ്റിംഗും ബൈക്കിലെ പ്രീമിയം ഉപകരണങ്ങളുടെ പട്ടികയിൽ ഒരു പൂർണ്ണ കളർഡ് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്നു.

ഹിമാലയനേക്കാൾ ഭാരം കുറവ്; VX310 അഡ്വഞ്ചർ ടൂറർ അവതരിപ്പിച്ച് സോണ്ടെസ്

312 സിസി എഞ്ചിനാണ് വളരെ അഗ്രസ്സീവ് ലുക്കുള്ള മോട്ടോർസൈക്കിളിന്റെ ഹൃദയം. 9500 rpm -ൽ 35 bhp കരുത്തും 7500 rpm -ൽ 30 Nm torque ഉം എഞ്ചിൻ യൂണിറ്റ് പുറപ്പെടുവിക്കുന്നു.

വീലുകളിലുള്ള ഒരു പവർ ഹൗസല്ല വാഹനം. എന്നിരുന്നാലും, ഇതിന് ഒരു കൗണ്ടർബാലൻസറും, ആറ് സ്പീഡ് ട്രാൻസ്മിഷനും ലഭിക്കുന്നു. സുഖപ്രദമായ ടൂറിംഗിന് ഇത് മതിയാകും.

MOST READ: ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

ഹിമാലയനേക്കാൾ ഭാരം കുറവ്; VX310 അഡ്വഞ്ചർ ടൂറർ അവതരിപ്പിച്ച് സോണ്ടെസ്

പൂർണ്ണ വലുപ്പത്തിലുള്ള ടൂറർ പോലെ കാണപ്പെടുന്നുണ്ടെങ്കിലും വാഹനത്തിന്റെ ഭാരം വെറും 168 കിലോഗ്രാം ആണ്. ആകർഷകവും സ്പാർട്ടൻ രൂപത്തിലുള്ളതുമായ റോയൽ എൻ‌ഫീൽഡ് ഹിമാലയനേക്കാൾ 31 കിലോഗ്രാം ഭാരം കുറവാണിതിന്.

ഹിമാലയനേക്കാൾ ഭാരം കുറവ്; VX310 അഡ്വഞ്ചർ ടൂറർ അവതരിപ്പിച്ച് സോണ്ടെസ്

ഇരുവശത്തും ഹാർഡ്‌കേസ് പാനിയറുകളും ഒരു ടോപ്പ് ബോക്സും, ടാങ്ക് ഫെയറിംഗിലേക്ക് സംയോജിപ്പിച്ച ക്യൂബിഹോളുകൾ, ബോഷ് ABS -നൊപ്പം രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്ക് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ. ബമ്പുകൾ കൈകാര്യം ചെയ്യുന്നതിന് ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കും റിയർ മോണോഷോക്കും ബൈക്കിന് ലഭിക്കും.

MOST READ: ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

ഹിമാലയനേക്കാൾ ഭാരം കുറവ്; VX310 അഡ്വഞ്ചർ ടൂറർ അവതരിപ്പിച്ച് സോണ്ടെസ്

3,899 പൗണ്ട്, ഏകദേശം 3.79 ലക്ഷം രൂപ വിലയുള്ള സോണ്ടസ് X310 -നേക്കാൾ താഴ്ന്ന വിലയാവും ഈ മോട്ടോർസൈക്കിളിന് സോണ്ടെസ് നൽകുന്നത് എന്ന് പ്രതീക്ഷിക്കാം.

2021 -ൽ തെരഞ്ഞെടുത്ത യൂറോപ്യൻ വിപണികളിൽ പ്രവേശിക്കാൻ കാത്തിരിക്കുന്ന ഇത് തികഞ്ഞ A2 ഫ്രണ്ട്‌ലി മോട്ടോർസൈക്കിളായിരിക്കും. മൊത്തത്തിൽ, സുഖപ്രദമായ, ഭാരം കുറഞ്ഞ, ടൂറിംഗ് അധിഷ്ഠിത മോട്ടോർസൈക്കിൾ ആഗ്രഹിക്കുന്ന റൂക്കി റൈഡറുകൾക്ക് ഇത് ഒരു മികച്ച ബദലാകും.

Most Read Articles

Malayalam
English summary
Zontes Unveiled All New VX310 Adventure Tourer. Read in Malayalam.
Story first published: Thursday, July 30, 2020, 21:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X