ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; 2021 ബജാജ് പൾസർ 180 ഉടൻ വിപണിയിലേക്ക്

മൂന്ന് വർഷങ്ങൾക്ക് മുമ്പ് വിപണിവിട്ട ബജാജിന്റെ ജനപ്രിയ നേക്കഡ് റോഡ്സ്റ്റർ മോഡലായ പൾസർ 180 തിരിച്ചെത്തുന്നു. ഉടൻ തന്നെ ഔദ്യോഗിക അരങ്ങേറ്റം പ്രതീക്ഷിക്കുന്ന മോട്ടോർസൈക്കിൾ ഇതുനോടകം തന്നെ ഡീലർഷിപ്പുകളിലും എത്തിത്തുടങ്ങിയിട്ടുണ്ട്.

ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; 2021 ബജാജ് പൾസർ 180 ഉടൻ വിപണിയിലേക്ക്

150 മുതൽ 200 സിസി വരെയുള്ള മോട്ടോർസൈക്കിൾ വിപണി കാര്യമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ പൾസർ 180 മോഡലിന്റെ രണ്ടാംവരവ് ബജാജിന് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതും.

ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; 2021 ബജാജ് പൾസർ 180 ഉടൻ വിപണിയിലേക്ക്

സെമി-ഫെയർ 180F പതിപ്പിനൊപ്പം തന്നെ ബൈക്ക് വിപണിയിൽ ഇടംപിടിക്കും. ഇതിന് ഏകദേശം 9 കെ രൂപ കൂടി വിലയുണ്ട്. പൾസർ 180 1.05 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലക്കായിരിക്കും എത്തുക.

MOST READ: പുതുക്കിയ ഇന്ത്യൻ ചീഫ് പ്രീമിയം ക്രൂയിസർ മോഡലുകൾ ഇന്ത്യയിലേക്കും; അരങ്ങേറ്റം ജൂൺ മാസത്തോടെ

പുതിയ പൾസർ 180 ക്ലാസിക് ഫാമിലി സ്റ്റൈലിംഗ് സ്വീകരിക്കുന്നുവെങ്കിലും ഫെനർ, ഫ്യൂവൽ ടാങ്ക് എക്സ്റ്റെൻഷനുകൾ, ടെയിൽ‌പീസ്, ബെല്ലി പാൻ എന്നിവയിൽ യുണീക് കോൺട്രാസ്റ്റ് ഡെക്കലുകൾ അവതരിപ്പിക്കും. ഹെഡ്‌ലാമ്പ് ഹൗസിംഗ് ചെറുതായി ട്വീക്ക് ചെയ്തതായി തോന്നുന്നു.

ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; 2021 ബജാജ് പൾസർ 180 ഉടൻ വിപണിയിലേക്ക്

എന്നാൽ മറ്റ് ശ്രദ്ധേയമായ ദൃശ്യ മാറ്റങ്ങളൊന്നും 180 സിസി മോട്ടോർസൈക്കിളിൽ കാണാൻ സാധിക്കില്ല. ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് കൺസോൾ 220F മോഡലിൽ നിന്ന് കടമെടുത്തു. സ്പീഡ്, ഡിസ്റ്റൻസ് ടു എംറ്റി, ഇന്ധനക്ഷമത, സൈഡ്-സ്റ്റാൻഡ് നില, ഓഡോമീറ്റർ, സർവീസ് റിമൈൻഡർ തുടങ്ങി നിരവധി വിവരങ്ങൾ നീല ബാക്ക്‌ലിറ്റ് ഡിജിറ്റൽ ഡിസ്‌പ്ലേ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു.

MOST READ: KM 3000, KM 4000 ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കി കബീറ

ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; 2021 ബജാജ് പൾസർ 180 ഉടൻ വിപണിയിലേക്ക്

ബജാജ് പൾസർ ശ്രേണിക്ക് കഴിഞ്ഞ വർഷം മാത്രമാണ് ബി‌എസ്-VI അപ്‌ഡേറ്റുകൾ ലഭിച്ചത്. അതിനാൽ തന്നെ 2021 പൾസർ 180-യുടെ എഞ്ചിൻ സവിശേഷതകളിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതേ 178.6 സിസി എയർ-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റ് തന്നെ ബ്രാൻഡ് മുമ്പോട്ടുകൊണ്ടുപോകും.

ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; 2021 ബജാജ് പൾസർ 180 ഉടൻ വിപണിയിലേക്ക്

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 17 bhp കരുത്തിൽ 14.52 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. മറ്റ് മെക്കാനിക്കലുകളിൽ മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും ഇടംപിടിക്കും.

MOST READ: വെബ്സെറ്റിൽ ഇടംപിടിച്ച് എക്‌സ്ട്രീം 160R 100 മില്യൺ എഡിഷൻ; വിപണിയിലേക്ക് ഉടൻ

ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; 2021 ബജാജ് പൾസർ 180 ഉടൻ വിപണിയിലേക്ക്

ബ്രേക്കിംഗിനായി സിംഗിൾ-ചാനൽ എബിഎസ് ഉള്ള ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ 2021 ബജാജ് പൾസർ 180 മുന്നോട്ട് കൊണ്ടുപോകും.

ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; 2021 ബജാജ് പൾസർ 180 ഉടൻ വിപണിയിലേക്ക്

ടിവി‌എസ് അപ്പാച്ചെ RTR 180 മോഡലിന്റെ വിജയവും ഹോണ്ട ഹോർനെറ്റ് 2.0 പതിപ്പിന്റെ ശ്രേണിയിലേക്കുള്ള വരവുമാണ് ബജാജിനെ പൾസർ 180 പുനസ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. സെമി ഫെയറിംഗ് ഒഴിവാക്കി ബിക്കിനി യൂണിറ്റിലേക്ക് മടങ്ങുന്നത് ബൈക്കിന്റെ ഗണ്യമായ വിലക്കുറവിന് കാരണമാകും.

Image Courtesy: AUTO TRAVEL TECH

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
2021 Bajaj Pulsar 180 Arrived In Dealership Launch Soon. Read in Malayalam
Story first published: Wednesday, February 17, 2021, 9:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X