2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

ഡിയോ 110-ന്റെ 2021 മോഡല്‍ ഹോണ്ട സ്വന്തം നാടായ ജപ്പാനില്‍ അവതരിപ്പിച്ചു. ഇത് ഡിയോ നാമകരണം വഹിക്കുന്നുണ്ടെങ്കിലും, ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന സ്‌കൂട്ടറിന്റെ രൂപവുമായി ഒരു സാമ്യവും വെച്ചുപുലര്‍ത്തുന്നില്ല.

2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

ആപ്രോണിനേക്കാള്‍ ഹാന്‍ഡ്ബാറിലാണ് ഹെഡ്‌ലാമ്പ് ഘടിപ്പിച്ചിരിക്കുന്നത്. മൊത്തത്തിലുള്ള രൂപകല്‍പ്പന സ്‌പോര്‍ട്ടിയുടെയും പ്രായോഗികതയുടെയും മിശ്രിതമാണെന്ന് വേണം പറയാന്‍.

2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

8.7 bhp കരുത്തും 9 Nm torque ഉം സൃഷ്ടിക്കുന്ന എയര്‍-കൂള്‍ഡ്, 110 സിസി എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്ക് സജ്ജീകരണവുമാണുള്ളത്.

MOST READ: ആദ്യ സിഎന്‍ജി ട്രാക്ടര്‍ രാജ്യത്തിന് സമര്‍പ്പിച്ച് നിതിന്‍ ഗഡ്കരി; ഇന്ധനചെലവ് കുറയുമെന്ന് വാഗ്ദാനം

2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

മുന്‍വശത്തുള്ള ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് ഒരു വശത്ത് ഘടിപ്പിച്ച സിംഗിള്‍ ഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നു.

2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

സ്‌കൂട്ടറിന്റെ ഫീച്ചറുകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇതിന് ഒരു ഇമോബിലൈസറും എളുപ്പത്തില്‍ വായിക്കാന്‍ സാധിക്കുന്ന കണ്‍സോളും ലഭിക്കും. വേഗത, ഇന്ധന നില, ദൂരം, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു.

MOST READ: പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

500 മില്ലി വാട്ടര്‍ ബോട്ടില്‍ കരുതാന്‍ കഴിയുന്ന ക്യൂബിഹോളും സ്‌കൂട്ടറിന്റെ ഫീച്ചറുകളില്‍ ഇടംപിടിക്കുന്നു. 18 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് ഉള്ള ഡിയോ 110-ന് പൂര്‍ണ്ണ വലുപ്പത്തിലുള്ള ഹെല്‍മെറ്റ് എളുപ്പത്തില്‍ ഘടിപ്പിക്കാന്‍ കഴിയുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.

2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

എന്നിരുന്നാലും, അതിന്റെ വില പരിശോധിക്കുമ്പോള്‍ ഹോണ്ടയ്ക്ക് എല്‍ഇഡി ലൈറ്റുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ബാഹ്യ ഫ്യുവല്‍ ഫില്ലര്‍ ക്യാപ് എന്നിവ ചേര്‍ക്കാമായിരുന്നു.

MOST READ: ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

മാാറ്റ് സ്റ്റാരി ബ്ലൂ മെറ്റാലിക്, മാറ്റ് ഗ്യാലക്‌സി ബ്ലാക്ക് മെറ്റാലിക്, പേള്‍ ജാസ്മിന്‍ വൈറ്റ്, ഡിസെന്റ് സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളില്‍ ഡിയോ 110 വില്‍പ്പനയ്‌ക്കെത്തുന്നു.

2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

ആദ്യ രണ്ട് നിറങ്ങളുടെ വില്‍പ്പന JPY 2,23,000 (ഏകദേശം 1.54 ലക്ഷം രൂപ), മറ്റ് രണ്ട് നിറങ്ങളുടെ വില്‍പ്പന JPY 2,20,00 (ഏകദേശം 1.52 ലക്ഷം രൂപ) വിലയ്ക്കുമാണ്. ഡിയോ 110-ന്റെ ഈ മോഡല്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നിലവില്‍ ഹോണ്ടയ്ക്ക് പദ്ധതിയില്ല, കാരണം വില കുറയ്‌ക്കേണ്ടിവരും. ഹോണ്ട ഡിയോയുടെ നിലവിലെ പതിപ്പ് രാജ്യത്ത് മികച്ച രീതിയില്‍ വില്‍പ്പന നടത്തുണ്ട്.

MOST READ: 500 കിലോമീറ്റര്‍ വരെ ശ്രേണി വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി

2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ജനപ്രീയ സ്‌കൂട്ടറായ ആക്ടിവ 6G-യ്ക്ക് നിര്‍മ്മാതാക്കള്‍ ഏതാനും ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. മോഡല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ 100 ശതമാനം ഫിനാന്‍സ് ഓപ്ഷനോടെ മോഡല്‍ സ്വന്തമാക്കാം.

2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ പേയ്‌മെന്റുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 5,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കുന്നു. 2,499 രൂപയുടെ കുറഞ്ഞ ഡൗണ്‍പേയ്‌മെന്റും ഈ ഓഫറുകളുടെ ഭാഗമായിട്ടുണ്ട്. പലിശ നിരക്ക് 6.5 ശതമാനമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
2021 Honda Dio Launched In Japan, Engine, Price, Featuers Here Are The Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X