ഒന്നു മിനുങ്ങിയിറങ്ങാൻ 2021 മോഡൽ ജാവ 42; ടീസർ വീഡിയോ പുറത്ത്

റോയൽ എൻഫീൽഡിന്റെ പ്രധാന ശത്രുവായ ജാവ മോട്ടോർസൈക്കിളും പുതുവർഷത്തിൽ ഇന്ത്യക്കായി ചില ശ്രദ്ധേയമായ തീരുമാനങ്ങളാണ് കൈക്കൊള്ളാൻ ഒരുങ്ങുന്നത്. അതിന്റെ ഭാഗമായി ജനപ്രിയ ജാവ 42 മോഡലിനെ ഒന്ന് മിനുക്കി വിപണിയിലേക്ക് എത്തിക്കുകയാണ്.

ഒന്നു മിനുങ്ങിയിറങ്ങാൻ 2021 മോഡൽ ജാവ 42; ടീസർ വീഡിയോ പുറത്ത്

ജാവ 42 മോഡലിന്റെ ഒരു ടീസർ വീഡിയോ പങ്കുവെച്ചാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. 1929-ൽ സ്ഥാപിതമായ ചെക്കോസ്ലോവാക്യൻ ബ്രാൻഡിന് ഇന്നും ഇന്ത്യയിൽ

ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്.

അങ്ങനെയാണ് 2018-ന്റെ അവസാനത്തിൽ ജാവ, 42, പെറാക് ബോബർ എന്നിവയുമായി ക്ലാസിക് ലെജന്റ്സ് കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നത്. തുടക്കം അൽപം ഒന്നുപാളിയെങ്കിലും പോയ വർഷം തരക്കേടില്ലാത്ത വിൽപ്പനയോടെ കളംനിറയാൻ ജാവയ്ക്ക് സാധിച്ചു എന്ന കാര്യം ശ്രദ്ധേയമാണ്.

MOST READ: മാറ്റങ്ങളുമായി പുത്തൻ ഹിമാലയൻ വിപണിയിൽ; തെരഞ്ഞെടുക്കാം ആറ് നിറങ്ങളിൽ, വില 2.01 ലക്ഷം രൂപ

ഒന്നു മിനുങ്ങിയിറങ്ങാൻ 2021 മോഡൽ ജാവ 42; ടീസർ വീഡിയോ പുറത്ത്

ജാവ ക്ലാസിക്കും 42 മോഡലും എൻ‌ട്രി ലെവൽ റോയൽ‌ എൻ‌ഫീൽ‌ഡ് മോട്ടോർ‌സൈക്കിളുകളായ ക്ലാസിക് 350, അടുത്തിടെ സമാരംഭിച്ച മീറ്റിയോർ 350 എന്നിവയുമായാണ് നേരിട്ട് മത്സരിക്കുന്നത്. വിന്റേജ് അപ്പീലുള്ള ജാവ ക്ലാസിക്കിനെ അപേക്ഷിച്ച് കുറച്ച് ക്രോം ഹൈലൈറ്റുകളുള്ള ഒരു ആധുനിക രൂപത്തിലുള്ള റെട്രോ ക്രൂയിസറാണ് 42.

ഒന്നു മിനുങ്ങിയിറങ്ങാൻ 2021 മോഡൽ ജാവ 42; ടീസർ വീഡിയോ പുറത്ത്

അല്പം മികച്ച പെർഫോമൻസ്, കൂടുതൽ ആക്രമണാത്മക റൈഡറിംഗ് പൊസിഷൻ, ഫ്ലാറ്റ് ഹാൻഡിൽബാർ സജ്ജീകരണം എന്നിവയുമായി വേറിട്ടു നിൽക്കാനും ജാവ 42 ശ്രമിച്ചിട്ടുണ്ട്. നിലവിലുള്ള തലമുറയെ അൽപ്പം കൂടി പരിഷ്ക്കാരിയാക്കാനാണ് ഈ ബൈക്കിനെ ഒന്ന് നവീകരിച്ചേക്കാമെന്ന് ജാവ തീരുമാനിച്ചത്.

MOST READ: വൻ ഡിമാന്റ്; മീറ്റിയോർ സ്വന്തമാക്കാൻ അഞ്ച് മാസത്തോളം കാത്തിരിക്കണം

ഒന്നു മിനുങ്ങിയിറങ്ങാൻ 2021 മോഡൽ ജാവ 42; ടീസർ വീഡിയോ പുറത്ത്

പുനരവലോകനം നടത്തുമെന്നതിനാൽ 2021 ജാവ 42 ൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കരുത്. എന്നിരുന്നാലും, അപ്‌ഡേറ്റുകൾ വിപണിയിൽ ഒരു ഉന്മേഷം നൽകാൻ കമ്പനിയെ സഹായിക്കും. 10 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ വീഡിയോയിൽ 42 പേര് ഒഴികെ മറ്റൊന്നും കൂടുതൽ വെളിപ്പെടുത്തുന്നില്ല.

ഒന്നു മിനുങ്ങിയിറങ്ങാൻ 2021 മോഡൽ ജാവ 42; ടീസർ വീഡിയോ പുറത്ത്

ട്യൂബ് ടയറുകൾ മാത്രം ഉപയോഗിക്കുന്ന വയർഡ് സ്‌പോക്കുകൾക്ക് പകരം ട്യൂബ് ലെസ് ടയറുകളിൽ അലോയ് വീലുകൾ ഉപയോഗിച്ച് 2021 ജാവ 42 അടുത്തിടെ നിരത്തുകളിൽ പരിശോധന നടത്തിയിരുന്നു. അതിനാൽ തന്നെ ഈ മാറ്റം നമുക്ക് ഉറപ്പിക്കാം.

MOST READ: അലോയി വീലുകളുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഉടൻ വിപണിയിലെത്തും

ഒന്നു മിനുങ്ങിയിറങ്ങാൻ 2021 മോഡൽ ജാവ 42; ടീസർ വീഡിയോ പുറത്ത്

ട്യൂബ്‌ലെസ് ടയറുകൾ‌ ബൈക്കിനെ കൂടുതൽ പ്രായോഗികമാക്കും. എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ, പിൻ സ്പ്രിംഗുകൾ, ഫ്രണ്ട് ടെലിസ്‌കോപ്പിക് ഫോർക്കുകൾ എന്നിവയ്ക്കും ജാവ കറുപ്പ് നിറം നൽകി. അതോടൊപ്പം പില്യൺ ഗ്രാബ് റെയിൽ പുനർ രൂപകൽപ്പന ചെയ്യുകയും പുതിയ വിൻഡ്‌സ്ക്രീനും ചേർക്കുകയും ചെയ്തു.

ഒന്നു മിനുങ്ങിയിറങ്ങാൻ 2021 മോഡൽ ജാവ 42; ടീസർ വീഡിയോ പുറത്ത്

എന്നിരുന്നാലും ജാവ 42 മോട്ടോർസൈക്കിളിന്റെ റെട്രോ ഡിസൈൻ തത്ത്വചിന്ത അതേപടി നിലനിൽക്കും. കൂടാതെ മെക്കാനിക്കൽ മാറ്റങ്ങളൊന്നും 2021 പാക്കേജിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ഒന്നു മിനുങ്ങിയിറങ്ങാൻ 2021 മോഡൽ ജാവ 42; ടീസർ വീഡിയോ പുറത്ത്

293 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ഷൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ജാവ 42 മോഡലിന്റെ ഹൃദയം. ഇത് പരമാവധി 27 bhp കരുത്തും 27.05 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.

ഒന്നു മിനുങ്ങിയിറങ്ങാൻ 2021 മോഡൽ ജാവ 42; ടീസർ വീഡിയോ പുറത്ത്

നിലവിൽ സിംഗിൾ, ഡ്യുവൽ ചാനൽ എബിഎസ് പതിപ്പുകളിൽ വിൽക്കുന്ന ജാവ 42-ന് 1.63 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില. അതേസമയം മോട്ടോർസൈക്കിളിന്റെ ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റിന് 1.72 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. പരിഷ്ക്കരണത്തോടെ ഈ വിലകൾ 8,000 മുതൽ 10,000 രൂപ വരെ ഉയർന്നേക്കാം.

Most Read Articles

Malayalam
English summary
2021 Model Jawa 42 Teased Expected To Get New Black Alloy Wheels. Read in Malayalam
Story first published: Thursday, February 11, 2021, 14:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X