Just In
- 29 min ago
വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്
- 35 min ago
ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍
- 1 hr ago
കൊവിഡ്-19 വില്ലനായി; പുതുതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം വൈകുമെന്ന് സ്കോഡ
- 3 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
Don't Miss
- Finance
കോവിഡ് ഭീതിയില്‍ ആടിയുലഞ്ഞ് വിപണി; ഫാര്‍മ ഓഹരികളില്‍ നേട്ടം
- News
ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു; ഭരണം പിടിച്ച് ബിജെപി വിരുദ്ധ സഖ്യം
- Lifestyle
പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്
- Movies
മണിയെ പേടിയാണെങ്കില്‍ അത് പറ കിടിലാ; മീശമാധവന് ശേഷം മണിക്കുട്ടന് ചെയ്തത് ഇതെല്ലാം!
- Sports
IPL 2021: ഇത്തവണത്തെ സിക്സര്‍ വീരന്മാര്- തലപ്പത്ത് രണ്ടു പേര്, രണ്ടാംസ്ഥാനം പങ്കിട്ട് സഞ്ജു
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 ഹിമാലയന്‍ കേരളത്തില്‍ വന്‍ ഡിമാന്റ്; ഒറ്റ ദിവസം ഡെലിവറി ചെയ്തത് 100 യൂണിറ്റുകള്‍
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 2016-ല്‍ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം, ഡ്യുവല്‍-സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളിന് ലോകമെമ്പാടും ഒരു വലിയ ആരാധകനെ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

ആദ്യ നാളുകളില്‍ അതിന് അതിന്റേതായ വിമര്‍ശനങ്ങളുണ്ടായിരുന്നുവെങ്കിലും കാലക്രമേണ അത് മോഡലിന്റെ ശ്രേണിയില്‍ കഴിവ് തെളിയിക്കാന്‍ ഹിമാലയന്‍ സാധിച്ചു. പുതിയ നവീകരണങ്ങളോടെ 2021 മോഡലിനെ ഫെബ്രുവരി മാസത്തില്‍ കമ്പനി അവതരിപ്പിക്കുകയും ചെയ്തു.

റോയല്‍ എന്‍ഫീല്‍ഡ് പുതിയ 2021 ഹിമാലയന്‍ ഡെലിവറികള്‍ നിലവില്‍ ഇന്ത്യയില്‍ ഉടനീളം ആരംഭിക്കുകയും ചെയ്തു. ഈ മോഡലിന്റെ 100 യൂണിറ്റുകള്‍ ഒരേ ദിവസം കേരളത്തിലെ വിവിധ സ്റ്റോറുകളില്‍ കമ്പനി വിതരണം ചെയ്തു.
MOST READ: സെഗ്മെന്റിലെ "സുരക്ഷിതവും ശക്തവുമായ എസ്യുവി" ഫോക്സ്വാഗൺ ടൈഗൂൺ

ഹിമാലയന്‍ കേരളത്തില്‍ ഒരു വലിയ ആരാധകവൃന്ദം ആസ്വദിക്കുന്നുണ്ടെന്നും പുതിയ കളര്‍ ഓപ്ഷനുകള്‍, ഇന്‍ബില്‍റ്റ് ട്രിപ്പര്‍ പോഡ്, MIY (മേക്ക്-ഇറ്റ്-യുവര്‍സ്) കസ്റ്റമൈസേഷന് സവിശേഷത എന്നിവ സംസ്ഥാനത്തെ ഹിമാലയന്‍ ഉപഭോക്താക്കളുടെ ആവേശം വര്‍ദ്ധിപ്പിച്ചുവെന്നും റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

റോക്ക് റെഡ്, ലേക് ബ്ലൂ, ഗ്രേവല്‍ ഗ്രേ എന്നീ ഷേഡുകള്‍ക്ക് പുറമേ പുതിയ 2021 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇപ്പോള്‍ പുതിയ ഗ്രാനൈറ്റ് ബ്ലാക്ക്, മിറേജ് സില്‍വര്‍, പൈന്‍ ഗ്രീന്‍ കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്.
MOST READ: മാഗ്നൈറ്റിനെ പോലെയല്ല, കുറഞ്ഞ ബുക്കിംഗ് കാലയളവുമായി കൈഗർ വ്യത്യസ്തമാകുന്നു

2021 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ അവതരണത്തോടെ, മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ മേക്ക് ഇറ്റ് യുവര്‍സ് - MiY - സംരംഭം ലഭിക്കുന്നു. എല്ലാ ചാനലുകളിലുമുള്ള റോയല്‍ എന്‍ഫീല്‍ഡ് ആപ്പ്, വെബ്സൈറ്റ്, ഡീലര്‍ഷിപ്പുകള്‍ എന്നിവയിലുടനീളം അവരുടെ മോട്ടോര്‍സൈക്കിള്‍ വ്യക്തിഗതമാക്കാനും ആക്സസ് ചെയ്യാനും ഉപഭോക്താക്കളെ അനുവദിക്കുന്നു.

പുതിയ 2021 ഹിമാലയനിലെ ഏറ്റവും വലിയ മാറ്റം റോയല്‍ എന്‍ഫീല്‍ഡ് ട്രിപ്പര്‍ ഉള്‍പ്പെടുത്തുന്നതാണ്, ഇത് ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ പോഡാണ്.
MOST READ: ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

മാത്രമല്ല, പുതിയ 2021 മോഡലിന് അപ്ഡേറ്റ് ചെയ്ത സീറ്റ്, റിയര്‍ കാരിയര്‍, ഫ്രണ്ട് റാക്ക്, വിന്‍ഡ്സ്ക്രീന്‍ എന്നിവ ലഭിക്കുന്നു. ഈ മാറ്റങ്ങളെല്ലാം സാഹസിക ടൂററിനെ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ കഴിവുള്ളതും സുഖപ്രദവുമാക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 2016-ല്‍ അരങ്ങേറ്റം കുറിച്ചു, കഴിഞ്ഞ 5 വര്‍ഷങ്ങളില്‍, ഓരോ അപ്ഡേറ്റിലും ഗണ്യമായ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും കൊണ്ടുവരുന്നു. പുതിയ 2021 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറുകളിലും ബുക്കിംഗ്, ടെസ്റ്റ് റൈഡുകള്‍ക്കായി ലഭ്യമാണ്.

1.97 ലക്ഷം രൂപയിലാണ് പുതിയ മോഡലിന് എക്സ്ഷോറൂം വില ആരംഭിക്കുന്നു. അതേസമയം ബൈക്കിന്റെ എഞ്ചിന് മാറ്റമില്ലാതെ തുടരുന്നു.

411 സിസി സിംഗിള്‍ സിലിണ്ടര്‍ 6,500 rpm-ല്‍ 24.3 bhp കരുത്തും 4,000-4,500 rpm-ല്‍ 32 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന് ജോടിയാക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് സസ്പെന്ഷന്, ബ്രേക്കുകള്‍, ടയറുകള്‍ എന്നിവയും മാറ്റമില്ലാതെ തുടരുന്നു.